scorecardresearch

നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചുമാറ്റുന്നു; പ്രളയബാധിത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവ ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഇക്കഴിഞ്ഞ ആഴ്ചകളിൽ കനത്ത മഴയെ തുടർന്ന് പ്രളയമുണ്ടായിരുന്നു

ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവ ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഇക്കഴിഞ്ഞ ആഴ്ചകളിൽ കനത്ത മഴയെ തുടർന്ന് പ്രളയമുണ്ടായിരുന്നു

author-image
WebDesk
New Update
flood12

ഹിമാലയൻ സംസ്ഥാനങ്ങളിൽ രൂക്ഷമായ പ്രളയമാണ് ഇക്കുറി ഉണ്ടായത്

ന്യുഡൽഹി: നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചുമാറ്റുന്നുവെന്ന് കാട്ടി പ്രളയബാധിത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. അനധികൃതമായി മരം മുറിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രകൃതിദുരന്തങ്ങൾക്ക് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരു പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ബിആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 

Advertisment

Also Read:1,300കിമീ പിന്നിട്ട യാത്ര; 5 നേട്ടങ്ങൾ വഴിത്തിരിവാകും; കോൺഗ്രസിന് എന്ത് ഗുണം?

ഈ വർഷം അഭൂതപൂർവമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തുടർന്ന് പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഈ സംസ്ഥാനങ്ങളിൽ നിയമവിരുദ്ധമായി മരം മുറിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി പറഞ്ഞു.

Also Read:ജിഎസ്ടി പരിഷ്കരണം: സോപ്പുകൾ മുതൽ ചെറിയ കാറുകൾ വരെ; എന്തിനൊക്കെ വില കുറയും, എന്തിനൊക്കെ വില കൂടും

Advertisment

ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവ ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഇക്കഴിഞ്ഞ ആഴ്ചകളിൽ കനത്ത മഴയെ തുടർന്ന് പ്രളയമുണ്ടായിരുന്നു. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് പഞ്ചാബിൽ റിപ്പോർട്ട് ചെയ്തത്.കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് പഞ്ചാബിൽ റിപ്പോർട്ട് ചെയ്തത്.

Also Read:വർഷങ്ങൾക്ക് മുമ്പ് കാണാതായ ഭർത്താവ് മറ്റൊരു സ്ത്രീയുമായി റീൽസിൽ; പരാതി നൽകി യുവതി

ഉത്തരാഖണ്ഡാണ് ഈ വർഷം ഏറ്റവുമധികം പ്രളയക്കെടുതികൾ നേരിട്ടത്. മൂന്ന് മേഘവിസ്‌ഫോടനങ്ങളെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധിയാളുകൾക്കാണ് ജീവൻ നഷ്ടമായത്. ഉത്തരാഖണ്ഡിലെ പരിസ്ഥിതി ലോല പ്രദേ ശങ്ങളിലാണ് പ്രകൃതിക്ഷോഭം ഏറെയും അനുഭവപ്പെട്ടത്.

Read More:ഇന്ത്യ- യുഎസ് വ്യാപാര കരാർ നവംബറിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ: കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: