/indian-express-malayalam/media/media_files/2025/08/31/rahul-gandi1-2025-08-31-20-41-24.jpg)
Rahul Gandhi Voter Adhikar Yatra: "വോട്ട് കള്ളന്മാർ കിരീടം ഉപേക്ഷിക്കണം," 16 ദിവസം നീണ്ടുനിന്ന 1,300 കിമീ സഞ്ചരിച്ച വോട്ടർ അധികാർ യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി ഉയർത്തിയ മുദ്രാവാക്യം ഇതായിരുന്നു. ബിഹാറിലെ 38 ജില്ലകളിൽ 25ലൂടെയും കടന്ന് പോയ യാത്ര സെപ്തംബർ ഒന്നിനാണ് അവസാനിച്ച്. വോട്ടർ അധികാർ യാത്രയുടെ സമാപന സമ്മേളനത്തിൽ പാട്നയിൽ നടന്ന പരിപാടിയിൽ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് രാഹുൽ മോദി ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചു.
ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ നൂറിലധികം മണ്ഡലങ്ങളിലൂടേയും കടന്ന് പോയ രാഹുലിന്റെ വോട്ടർ അധികാർ യാത്ര പല ലക്ഷ്യങ്ങളും നേടിയെടുത്തിട്ടുണ്ട്. പല സൂചനകളും നൽകിയിട്ടുമുണ്ട്. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയെ സ്വാധീനിക്കുക ഈ അഞ്ച് വഴികളിലൂടെ...
സാന്നിധ്യം ശക്തക്കാൻ കോൺഗ്രസ്
2000ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ കോൺഗ്രസിന് ലഭിച്ചത് 23 സീറ്റ് ആണ്. പിന്നാലെ ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കി. 2015ൽ കോൺഗ്രസിന് ജയിക്കാനായത് 27 സീറ്റിൽ. നിതീഷ് കുമാർ എൻഡിഎയിലേക്ക് മടങ്ങിപ്പോയ 2020ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ചത് 70 സീറ്റിലാണ്. ജയിച്ചത് 19 സീറ്റിലും. 75 സീറ്റ് ആർജെഡി നേടി.
Also Read: വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കം; ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുൽ ഗാന്ധി
എന്നാൽ ബിഹാറിലെ കോൺഗ്രസിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലെ 'സ്ട്രൈക്ക്റേറ്റ്' ഉയർത്താനാവും എന്ന പ്രതീതിയാണ് രാഹുലിന്റെ വോട്ടർ അധികാർ യാത്ര നൽകുന്നത്. കാരണം രാഹുലിന് ഇവിടെ ആകർശിക്കാനായ വലിയ ജനക്കൂട്ടം തന്നെ. മുഖ്യമന്ത്രി നിതീഷ് കുമാർ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാവും ഈ വരുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്റ്റാർ ക്യാംപെയ്നർ. ഇതിനെ പ്രതിരോധിക്കാൻ ആർജെഡി ഇറക്കുക രാഹുൽ ഗാന്ധിയേയാവും.
ആർജെഡിയുടെ ശക്തിമണ്ഡലങ്ങളിൽ ഉൾപ്പെടെ മുസ്ലിം വിഭാഗങ്ങൾ കൂടുതലുള്ള മേഖലകളിൽ കോൺഗ്രസിന് അടിത്തറയിടാൻ കഴിഞ്ഞിട്ടുണ്ട്. ബിഹാറിലെ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമായത് 1989ലെ ബഗൽപൂർ കലാപം അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ടു എന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ മുസ്ലീം വിഭാഗങ്ങളിൽ ഭൂരിഭാഗവും ആർജെഡിയിലേക്ക് മാറിയിരുന്നു.
തേജസ്വിയുടെ വളർച്ച
രാഹുലിന്റെ ബിഹാർ യാത്രയിലൂടെ തേജസ്വി യാദവും ദേശിയ തലത്തിലേക്ക് തന്റെ പ്രഭാവം വളർത്താൻ ശ്രമിച്ചു. മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വിയെ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും അത് പരസ്യമായ രഹസ്യം തന്നെയാണ്. തേജസ്വിയുടെ മുഖ്യമന്ത്രി പദത്തെ കുറിച്ച് രാഹുൽ പ്രതികരിച്ചിരുന്നില്ല. എന്നാൽ രാഹുലിന്റെ യാത്രയ്ക്കൊപ്പം ചേർന്ന സമാജ് വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് പുതിയ ബിഹാർ പടുത്തുയർത്തുന്നതിൽ തേജസ്വിക്ക് പിന്തുണ പ്രഖ്യാപിച്ചു.
Also Read: രാഷ്ട്രപതിയുടെ റഫറൻസ്; ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി
'ഇന്ത്യ' ബ്ലോക്കിന്റെ ഐക്യം
കള്ള വോട്ടിന്റെ പേരിൽ ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും എതിരെ ആരോപണം ഉന്നയിച്ചാണ് രാഹുൽ ബിഹാറിലെ യാത്ര ആരംഭിച്ചത്. ബിഹാറിലെ വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് എതിരേയും രാഹുൽ ശക്തമായ വിമർശനം ഉന്നയിച്ചു. ബിഹാറിൽ നടപ്പിലാക്കുന്ന ഈ സ്പെഷ്യൽ ഇൻറൻസീവ് റിവിഷന് എതിരെ ഇന്ത്യ ബ്ലോക്ക് ഒന്നാകെ പ്രതിഷേധിച്ചു.
ബിഹാറിലെ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുനപരിശോധനയിലെ ഗുരുതര ക്രമക്കേടുകൾക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, എസ്പി നേതാവ് അഖിലേഷ് യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ടിഎംസി നേതാവ് യൂസഫ് പഠാൻ, ശിവ് സേനയുടെ സഞ്ജയ് റൗട്ട് എന്നിവർ ശക്തമായാണ് പ്രതിഷേധിച്ചത്.
പപ്പു യാദവിന്റെ കളി
രാഹുലിന്റെ ബിഹാറിലെ യാത്രയ്ക്കിടയിൽ പുർനിയയിൽ നിന്നുള്ള സ്വതന്ത്ര എംപി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവിന്റെ പിന്തുണ ഇന്ത്യ ബ്ലോക്കിന് ലഭിച്ചു. 15ഓളം നിയമസഭാ മണ്ഡലങ്ങളിൽ പപ്പു യാദവിന് സ്വാധീനമുണ്ടെന്നാണ് കണക്കാക്കുന്നത്. 2024 ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപ് പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടിയും കോൺഗ്രസും ഒന്നിച്ചിരുന്നു. എന്നാൽ ആർജെഡിയുടെ സമ്മർദത്തെ തുടർന്ന് പപ്പു യാദവിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ ഈ സഖ്യം തകർന്നു. എന്നിട്ടും ഈ സീറ്റിൽ ജയിക്കാൻ പപ്പു യാദിവിനായി. ആർജെഡി സ്ഥാനാർഥി ഇവിടെ മൂന്നാമതായിരുന്നു.
Also Read:മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയെ പരിഹസിച്ച് കോൺഗ്രസ്, പിന്തുണച്ച് തരൂർ
എൻഡിഎക്ക് മേൽ സമ്മർദം
രാഹുലിന്റെ ബിഹാറിനെ ഇളക്കി മറിച്ചുള്ള യാത്രയോടെ എൻഡിഎയ്ക്ക് തങ്ങളുടെ തന്ത്രങ്ങൾ തിരുത്തി കളത്തിലിറങ്ങേണ്ട അവസ്ഥയായി. രാഹുലിന്റെ യാത്രയിലൂടെ വോട്ടിങ്ങിലെ കൃത്രിമത്തെ കുറിച്ച് ഒരു വിഭാഗം ജനങ്ങളെയെങ്കിലും വിശ്വസിപ്പിക്കാനായിട്ടുണ്ട് എന്ന് ജെഡിയു, ബിജെപി നേതാക്കൾക്ക് ബോധ്യമായിട്ടുണ്ട്.
രാഹുലിന്റെ ബിഹാർ യാത്രയെ കുറിച്ച് ആർജെഡി എംപിയും പാർട്ടിയുടെ ദേശിയ വക്താവുമായ മനോജ് കുമാർ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത് ഇങ്ങനെ, "യാത്ര കഴിഞ്ഞു. പക്ഷേ സന്ദേശം അവസാനിച്ചിട്ടില്ല. ഈ യാത്രയുടെ ഫലങ്ങൾ വരുന്നത് നമുക്ക് കാണാം."
Read More:രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം മുതൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.