scorecardresearch

ജിഎസ്ടി പരിഷ്കരണം: സോപ്പുകൾ മുതൽ ചെറിയ കാറുകൾ വരെ; എന്തിനൊക്കെ വില കുറയും, എന്തിനൊക്കെ വില കൂടും

ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാനുള്ള ജിഎസ്ടി കൗൺസിൽ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു

ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാനുള്ള ജിഎസ്ടി കൗൺസിൽ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു

author-image
WebDesk
New Update
Nirmala Sitharaman FI

നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ജിഎസ്ടി നിരക്കിലെ മാറ്റങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. 5%, 18% എന്നീ രണ്ട് പ്രധാന നികുതി നിരക്കുകളാണ് ഇനിമുതൽ നിലവിലുണ്ടാവുക. സെപ്റ്റംബർ 22 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഘടനാപരമായ പരിഷ്കരണം ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ വരുത്തിയതെന്നും നിത്യജീവിതത്തിന്റെ ഭാഗമായ പല ഉത്പന്നങ്ങളുടെയും വില കുറയുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ജിഎസ്ടി നിരക്കുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായി എടുത്തതാണെന്നും ഒരു സംസ്ഥാനവും പരിഷ്കരണങ്ങളെ എതിർത്തില്ലെന്നും അവർ പറഞ്ഞു.

Advertisment

Also Read: 1,300കിമീ പിന്നിട്ട യാത്ര; 5 നേട്ടങ്ങൾ വഴിത്തിരിവാകും; കോൺഗ്രസിന് എന്ത് ഗുണം?

എന്തിനൊക്കെയാണ് വില കുറയുന്നത്?

നിത്യോപയോഗ സാധനങ്ങൾ: ഹെയർ ഓയിൽ, സോപ്പുകൾ, സൈക്കിൾ - 12-18 ൽനിന്ന് ജിഎസ്ടി 5 ശതമാനമായി കുറച്ചു.

ഭക്ഷ്യവസ്തുക്കൾ: റൊട്ടി, പറോട്ട എന്നിവയ്ക്ക് നികുതി ഇല്ല.

ആരോഗ്യം: ജീവൻ രക്ഷിക്കുന്ന കാൻസർ മരുന്നുകൾ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി.

ഇൻഷുറൻസ്: വ്യക്തിഗത ലൈഫ്, ആരോഗ്യ പോളിസികൾ എന്നിവ ഒഴിവാക്കി.

Advertisment

ഉപഭോക്തൃ വസ്തുക്കൾ: എല്ലാ ടെലിവിഷൻ സെറ്റുകൾക്കും 18 ശതമാനം ഏകീകൃത നികുതി ഏർപ്പെടുത്തി. ഇതിലൂടെ ചെറിയ മോഡലുകളുടെ നിരക്കുകൾ കുറച്ചു.

കരകൗശല വസ്തുക്കളും നിർമ്മാണവും: കരകൗശല വസ്തുക്കൾ, മാർബിൾ, ഗ്രാനൈറ്റ് ബ്ലോക്കുകൾ എന്നിവയ്ക്ക് 5 ശതമാനം നികുതി.

Also Read:വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കം; ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുൽ ഗാന്ധി

എന്തിനാണ് വില കൂടുന്നത്?

വാഹനങ്ങൾ: 350 സിസി വരെയുള്ള ചെറുകാറുകൾക്കും മോട്ടോർസൈക്കിളുകൾക്കും 18 ശതമാനം നികുതി

ഓട്ടോമൊബൈൽ മേഖല: എല്ലാ ഓട്ടോമൊബൈൽ പാർട്‌സിനും 18 ശതമാനം നികുതി.

ആഡംബര വസ്തുക്കൾ: 350 സിസിക്ക് മുകളിലുള്ള മോട്ടോർ സൈക്കിളുകൾക്കും വ്യക്തിഗത ഉപയോഗത്തിനുള്ള വിമാനങ്ങൾക്കും 40 ശതമാനം ജിഎസ്ടി ഈടാക്കും.

പുകയില ഉൽപ്പന്നങ്ങൾ: പാൻ മസാല, സിഗരറ്റുകൾ, പുകയില വസ്തുക്കൾ എന്നിവയ്ക്ക് 40 ശതമാനം ജിഎസ്ടി ബാധകമാകും. ഇവയ്ക്കുള്ള നഷ്ടപരിഹാര സെസ് തത്കാലം തുടരും

പഞ്ചസാര പാനീയങ്ങൾ: പഞ്ചസാര ചേർത്ത എയറേറ്റഡ് പാനീയങ്ങൾക്ക് 40 ശതമാനം നികുതി ചുമത്തും.

Also Read:രാഷ്ട്രപതിയുടെ റഫറൻസ്; ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി

ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാനുള്ള ജിഎസ്ടി കൗൺസിൽ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. ജീവിതവും വ്യാപാരവും എളുപ്പമാക്കുന്നതിനുള്ള ഒരു കൂട്ടായ നടപടിയാണിതെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, പരിഷ്കാരങ്ങൾ കർഷകർ, എംഎസ്എംഇകൾ, മധ്യവർഗം, സ്ത്രീകൾ, യുവാക്കൾ എന്നിവർക്ക് ഗുണം ചെയ്യുമെന്നും ചെറുകിട വ്യാപാരികൾക്കുള്ള നികുതി ഘടന ലളിതമാക്കുമെന്നും പറഞ്ഞു.

Read More: മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയെ പരിഹസിച്ച് കോൺഗ്രസ്, പിന്തുണച്ച് തരൂർ

Nirmala Sitharaman Gst

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: