scorecardresearch

വർഷങ്ങൾക്ക് മുമ്പ് കാണാതായ ഭർത്താവ് മറ്റൊരു സ്ത്രീയുമായി റീൽസിൽ; പരാതി നൽകി യുവതി

പോലീസ് അന്വേഷണത്തിൽ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് പുതിയൊരു ജീവിതം ആരംഭിച്ചതായും കണ്ടെത്തി

പോലീസ് അന്വേഷണത്തിൽ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് പുതിയൊരു ജീവിതം ആരംഭിച്ചതായും കണ്ടെത്തി

author-image
WebDesk
New Update
insta

പ്രതീകാത്മക ചിത്രം

ലഖ്നൗ: ഉത്തർപ്രദേശിൽ എട്ട് വർഷമായി കാണാതായ തന്റെ ഭർത്താവിനെ ഭാര്യ കണ്ടെത്തിയത് മറ്റൊരു സ്ത്രീയുമൊത്തുള്ള റീൽസിലൂടെ. യുപിയിലെ ഹാർഡോയിയിലാണ് സംഭവം നടന്നത്. 2018 മുതൽ ബബ്ലു എന്ന ജിതേന്ദ്ര കുമാറിനെ കാണാതായിരുന്നു.

Advertisment

Also Read:അമ്മയെ അധിക്ഷേപിച്ചു; ആർജെഡി-കോൺഗ്രസ് സംഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി മോദി

2017-ലാണ് ഇയാളും ഷീലുവെന്ന യുവതിയും വിവാഹിതരായത്. പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് പലതരത്തിൽ ഷീലുവിനെ ഉപദ്രവിച്ചിരുന്നു. തുടർന്ന് കുടുംബം പരാതി നൽകി. സ്ത്രീധനക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ജിതേന്ദ്രയെ കാണാതായി. 2018 ഏപ്രിൽ 20-ന് ഇയാളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

Advertisment

Also Read:എംഎൽഎ പെൻഷന് അപേക്ഷയുമായി മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

ഭർത്താവ് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഷീലു. ഒടുവിൽ, എട്ട് വർഷത്തിന് ശേഷം ഭർത്താവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം ചിത്രീകരിച്ച ഇൻസ്റ്റഗ്രാം റീലാണ് ഷീലു കണ്ടത്. അയാളെ തിരിച്ചറിഞ്ഞ ഉടൻ തന്നെ അവർ കോട്വാലി സാൻഡില പോലീസിൽ വിവരം അറിയിച്ചു.

Also Read:എൻഐസിയുവിൽ ചികിത്സയിലായിരുന്ന നവജാത ശിശുക്കളെ എലി കടിച്ചു

പോലീസ് അന്വേഷണത്തിൽ ജിതേന്ദ്ര ലുധിയാനയിലേക്ക് താമസം മാറിയതായും അവിടെ വെച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് പുതിയൊരു ജീവിതം ആരംഭിച്ചതായും കണ്ടെത്തി. എന്നാൽ വീഡിയോയാണ് ഇയാളെ കുടുക്കിയത്. ഷീലുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജിതേന്ദ്രയെ കസ്റ്റഡിയിലെടുത്തതായി സാൻഡില സർക്കിൾ ഓഫീസർ സന്തോഷ് സിംഗ് സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More:എഥനോൾ കലർത്തിയ പെട്രോൾ നിർബന്ധമാക്കുന്നതിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

Uttar Pradesh Instagram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: