scorecardresearch

Assam Earthquake: അസമിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത

Earthquake in Assam: ഗുവാഹത്തിയിൽ നിന്ന് 110 കിലോമീറ്റർ അകലെയുള്ള ഉഡൽഗുരി ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്

Earthquake in Assam: ഗുവാഹത്തിയിൽ നിന്ന് 110 കിലോമീറ്റർ അകലെയുള്ള ഉഡൽഗുരി ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്

author-image
WebDesk
New Update
Earthquake

ഫയൽ ഫൊട്ടോ

Earthquake in Assam: ഡൽഹി: അസമിൽ ഭൂചലനം. ഞായറാഴ്ച വൈകീട്ടോടെ ഗുവാഹത്തിയിൽ നിന്ന് 110 കിലോമീറ്റർ അകലെയുള്ള ഉഡൽഗുരി ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisment

Also Read: ലണ്ടനിലെ കുടിയേറ്റ വിരുദ്ധ സമരത്തിന് പിന്തുണയുമായി ഇലോൺ മസ്‌ക്

ഭൂകമ്പത്തിൽ, നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരം 4.41-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അരുണാചൽ-ഭൂട്ടാൻ അതിർത്തി പ്രദേശമായ ഉഡൽഗുരി ജില്ലയാണ് പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭൂമിക്കടിയില്‍ 5 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പമുണ്ടായത്.

File:Assam districts map.svg
വിക്കീമീഡിയ കോമൺസ്

Read More: നേപ്പാളിലെ ഇടക്കാല സർക്കാരിനെ സ്വാഗതം ചെയ്ത് അമേരിക്ക

Earthquake Assam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: