/indian-express-malayalam/media/media_files/2025/09/24/emmanuvel-makon1-2025-09-24-14-57-12.jpg)
ഇമ്മാനുവൽ മാക്രോൺ, ഡൊണാൾഡ് ട്രംപ്
പാരിസ്: താൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് നൊബേൽ സമ്മാനത്തിന് അർഹനാണെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിൽ പ്രതികരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഗാസയെച്ചൊല്ലി ഇസ്രയേലും പലസ്തീനും തമ്മിൽ നടക്കുന്ന സംഘർഷം അവസാനിപ്പിച്ചാൽ മാത്രമേ ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടാൻ കഴിയൂ എന്ന് മാക്രോൺ പറഞ്ഞു. വാർത്താ ചാനലായ ബിഎഫ്എംടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മാക്രോൺ ഇക്കാര്യം പറഞ്ഞത്.
Also Read:ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; 40 പേർ കൊല്ലപ്പെട്ടു
" ഗാസയിൽ നിലവിലെ സാഹചര്യമനുസരിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയുന്ന ഒരേയൊരു വ്യക്തി മാത്രമേയുള്ളൂ, അത് അമേരിക്കൻ പ്രസിഡന്റാണ്. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക ഇസ്രയേൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്"- മാക്രോൺ പറഞ്ഞു.
Also Read:വിടവാങ്ങൽ ചിത്രമെന്ന പേരിൽ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം ഉൾപ്പടെ ഏഴ് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നും സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് താൻ അർഹനാണെന്നുമാണ ട്രംപ് നേരത്തെ പറഞ്ഞ. ഇന്ത്യ- പാക്കിസ്ഥാൻ, തായ്ലൻഡ്- കംബോഡിയ, അർമീനിയ- അസർബൈജാൻ, കൊസവോ - സെർബിയ, ഇസ്രയേൽ- ഇറാൻ, ഈജിപ്ത്- ഇത്യോപ്യ, റുവാണ്ട-കോംഗോ യുദ്ധങ്ങളെല്ലാം അവസാനിപ്പിച്ചത് താനാണെന്നാണ്് ട്രംപിന്റെ അവകാശവാദം. പുടിനുമായി നല്ല ബന്ധമുള്ളതിനാൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുക എളുപ്പമെന്ന് കരുതിയെങ്കിലും പുടിൻ തന്നെ നിരാശപ്പെടുത്തിയെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു.
Also Read:ഗാസയിൽ വ്യോമാക്രണം കടുപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡറെ വധിച്ച് ഐഡിഎഫ്
അതേസമയം, പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭയിൽ നടന്ന ഉച്ചകോടിയിലാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപനം നടത്തിയത്. ഇസ്രയേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിനുള്ള ഏക പരിഹാരം പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരമാണെന്നും പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് തിരിച്ചടിയാണെന്നും പ്രഖ്യാപനത്തിന് പിന്നാലെ മാക്രോൺ പറഞ്ഞിരുന്നു. ന്യൂയോർക്കിൽ നടന്ന ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിയിലായിരുന്നു മാക്രോണിന്റെ നിർണായക പ്രഖ്യാപനവും പ്രസംഗവും.
Read More:ബാഗ്രാം വ്യോമതാവളം അഫ്ഗാൻ മടക്കി നൽകണം; മുന്നറിയിപ്പുമായി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us