/indian-express-malayalam/media/media_files/2025/10/14/shatrujeet-kapur-2025-10-14-07-59-02.jpg)
ശത്രുജീത് കപൂർ
ഛണ്ഡിഗഡ്: ഹരിയാനയിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പുരൺ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹരിയാന ഡിജിപി ശത്രുജീത് കപൂറിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. , കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നേരത്തെ റോഹ്തക് പൊലീസ് സൂപ്രണ്ട് നരേന്ദ്ര ബിജാർനിയയെ സ്ഥലം മാറ്റിയിരുന്നു.
കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് ഈ നീക്കം. ദലിത് ഉദ്യോഗസ്ഥനായ കുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ ഹരിയാന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രാജീവ് ജെയ്റ്റ്‌ലി ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, എത്ര നാളാണ് അവധിയെന്ന കാര്യം ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.
ആത്മഹത്യ കുറിപ്പിൽ പേരുള്ള എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും സർക്കാർ ആദ്യം നടപടിയെടുക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അൻമീത് പി.കുമാർ ആവശ്യപ്പെട്ടിരുന്നു. അതുവരെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്നും അവർ പറഞ്ഞിരുന്നു. ജാതിയുടെ പേരിൽ തന്റെ ഭർത്താവിനെ അധിക്ഷേപിച്ചെന്നും മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും അവർ ആരോപിച്ചിരുന്നു.
Also Read: രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി
2001 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസുമായ കുമാറിനെ ഒക്ടോബർ 7 ന് ഛണ്ഡീഗഡിലെ തന്റെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒൻപത് പേജുള്ള ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കപൂർ, ബിജാർനിയ, മറ്റ് നിരവധി മുതിർന്ന പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു. അതേസമയം, കുടുംബത്തിന്റെ അനുമതിയില്ലാതെ പോസ്റ്റ്‌മോർട്ടം നടത്താൻ കഴിയില്ലെന്ന് ഛണ്ഡീഗഡ് പൊലീസ് അറിയിച്ചു.
Also Read: നൂതന സാമ്പത്തിക വളര്‍ച്ചയിൽ പഠനം; സാമ്പത്തിക നൊബേൽ മൂന്നു പേർക്ക്
കുമാറിന്റെ മരണത്തിൽ പ്രതിഷേധങ്ങളും രാഷ്ട്രീയ സമ്മർദങ്ങളും രൂക്ഷമായതോടെ, കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ സഹമന്ത്രി രാംദാസ് അത്തേവാലെ ഛണ്ഡീഗഡിൽ എത്തി അൻമീതിനെ കാണുകയും പൂർണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹം മുഖ്യമന്ത്രി നയാബ് സിങ് സൈനിയെ കണ്ട് കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് വേഗത്തിലും നിഷ്പക്ഷമായും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
Also Read: 'യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ എനിക്ക് മിടുക്കുണ്ട്, ഇസ്രയേൽ-ഗാസ അതിൽ എട്ടാമത്തേത്:' ട്രംപ്
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കുമാറിന്റെ കുടുംബത്തെ കാണും. കുമാറിന്റെ വീട്ടിൽ വൈകിട്ട് അഞ്ചു മണിയോടെയാണ് രാഹുൽ എത്തുക.
Read More: ചുമ മരുന്ന് ദുരന്തം; ശ്രേഷൻ ഫാർമസിയുടെ നിർമാണ കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.