/indian-express-malayalam/media/media_files/2025/10/13/trump-netanyahu-2025-10-13-15-36-08.jpg)
ചിത്രം: എക്സ്
ഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി യുദ്ധങ്ങൾ പരിഹരിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള തന്റെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ട്രംപ്, ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ താൻ വിജയകരമായി അവസാനിപ്പിച്ച എട്ടാമത്തെ യുദ്ധമാണെന്ന് പറഞ്ഞു.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ പൊട്ടിപ്പുറപ്പെട്ട രൂക്ഷമായ സംഘർഷങ്ങളെക്കുറിച്ച് പരാമർശിച്ച ട്രംപ്, വാഷിംഗ്ടണിൽ തിരിച്ചെത്തിയാൽ വിഷയം ഏറ്റെടുക്കുമെന്നും സൂചിപ്പിച്ചു. പശ്ചിമേഷ്യയിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്‌സ് വണ്ണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: കാത്തിരിപ്പിനൊടുവിൽ സമാധാനത്തിലേക്ക്
'ഗാസയിലേത് ഞാൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമായിരിക്കും. ഇപ്പോൾ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം നടക്കുന്നുണ്ടെന്ന് ഞാൻ കേട്ടു. ഞാൻ തിരിച്ചെത്തുമ്പോൾ അത് പരിഹരിക്കും. യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ എനിക്ക് മിടുക്കുണ്ട്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കാര്യം ചിന്തിച്ച് നോക്കൂ. വർഷങ്ങളായി തുടരുന്ന മറ്റു യുദ്ധങ്ങളെക്കുറിച്ച് ചിന്തിക്കൂ. ഒന്ന് 31 വർഷങ്ങളായി തുടരുന്നതാണ്. മറ്റൊന്ന് 32 വർഷവും, വേറൊന്ന് 37 വർഷങ്ങളായും നിലനിന്നതാണ്. എല്ലാ രാജ്യങ്ങളിലും ദശലക്ഷക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. അത് ഓരോന്നും ഞാൻ ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാക്കി,' ട്രംപ് അവകാശപ്പെട്ടു.
Also Read: ചുമ മരുന്ന് ദുരന്തം; ശ്രേഷൻ ഫാർമസിയുടെ നിർമാണ കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ്
നൊബേൽ സമ്മാനത്തിനുവേണ്ടിയല്ല താൻ ഇതെല്ലാം ചെയ്തതെന്നും ദശലക്ഷക്കണക്കിന് ജീവൻ താൻ രക്ഷിച്ചെന്നും ട്രംപ് പറഞ്ഞു. അത് ഒരു ബഹുമതി ആയാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. സംഘർഷങ്ങൾ വഷളാകുന്നത് തടയാൻ വ്യാപാരം പ്രയോജനപ്പെടുത്തിയെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ചില യുദ്ധങ്ങൾ താൻ താരിഫുകളുടെ അടിസ്ഥാനത്തിലാണ് ഒത്തുതീർപ്പാക്കിയതെന്ന് ഇന്ത്യ- പാക്ക് സംഘർഷത്തെ പരാമർശിച്ച് ട്രംപ് പറഞ്ഞു. അതേസമയം, ഇന്ത്യ-പാക്ക് വെടിനിർത്തലിനു മധ്യസ്ഥത വഹിച്ചെന്ന് ആവർത്തിച്ചുള്ള ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു.
Read More: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം; ഉത്തരവിട്ട് സുപ്രീംകോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.