scorecardresearch

Gaza Peace Summit: കാത്തിരിപ്പിനൊടുവിൽ സമാധാനത്തിലേക്ക്; ഗാസയിൽ ബന്ദികളുടെ കൈമാറ്റം തുടങ്ങി

ആകെയുള്ള 20 ബന്ദികളെയും തിങ്കളാഴ്ച തന്നെ ഹമാസ് മോചിപ്പിക്കും. ഇസ്രയേലിൽ നിന്നുള്ള 200ഓളം പലസ്തീൻ തടവുകാരെയും ഇന്ന് മോചിപ്പിക്കും

ആകെയുള്ള 20 ബന്ദികളെയും തിങ്കളാഴ്ച തന്നെ ഹമാസ് മോചിപ്പിക്കും. ഇസ്രയേലിൽ നിന്നുള്ള 200ഓളം പലസ്തീൻ തടവുകാരെയും ഇന്ന് മോചിപ്പിക്കും

author-image
WebDesk
New Update
Gaza peace updates

Gaza Peace Summit Updates

Gaza Peace Summit Updates: ഗാസ: ഗാസ സമാധാന കരാറിന്റെ ഭാഗമായുള്ള ബന്ദി മോചനം തുടങ്ങി ഇസ്രയേലും ഹമാസും. ആദ്യ ഘട്ടമെന്ന നിലയിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രസന്റിന് വിട്ട് നൽകി. ആകെയുള്ള 20 ബന്ദികളെയും തിങ്കളാഴ്ച തന്നെ ഹമാസ് മോചിപ്പിക്കും. ഇസ്രയേലിൽ നിന്നുള്ള 200ഓളം പലസ്തീൻ തടവുകാരെയും ഇന്ന് മോചിപ്പിക്കും.

Advertisment

Also Read: ഗാസ യുദ്ധം അവസാനിച്ചെന്ന് ട്രംപ്; സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ

ഇസ്രയേൽ സൈനികരായ നിമ്രോദ് കോഹെനും മതൻ സൻഗോകെരും, എൽകാന ബൊഹ്ബൊത്, മതൻ ആഗ്രെസ്റ്റ്, അവിനാറ്റൻ ഒർ, യോസഫ് ഹെയ്ം ഒഹാന, എലോൺ ഒഹെൽ, എവ്യാതർ ദാവൂദ്, ഗയ് ഗിൽബോ ദലാൽ, റോം ബ്രസ്ലാവ്സ്‌കി, ഇരട്ടകളായ ഗലി, സിവ് ബെർമാൻ, എയ്തൻ മോർ, സീഗെവ് കെൽഫോൺ, മാക്സിം ഹെർകിൻ, എയ്തൻ ഹോൺ, ബാർ കുപെർഷ്ടിയൻ, ഒംറി മിറൻ, സഹോദരങ്ങളായ ഡാവിഡ് കുനിയോ, ഏരിയൽ കുനിയോ എന്നിവരെയാണ് ഹമാസ് മോചിപ്പിക്കുന്നത്.

Also Read:ഗാസ സമാധാന ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് ട്രംപ്

റെഡ് ക്രസൻറിൻറെ വളണ്ടിയർമാർ തന്നെയാണ് പലസ്തീൻ തടവുകാരെയും ഏറ്റുവാങ്ങുന്നത്. 108 പലസ്തീൻ തടവുകാരെ ഇസ്രയേൽ സൈനിക ജയിലായ ഒഫറിൽ നിന്നും 142 തടവുകാരെ നെഗെവിലെ ക്റ്റ്സിഒറ്റ് ജയിലിൽ നിന്നും മോചിപ്പിക്കും. ഒഫറിൽ നിന്ന് മോചിപ്പിക്കുന്നവരെ ഗാസയിലേക്കോ അധിനിവേശ വെസ്റ്റ് ബാങ്കിലേക്കോ ആയിരിക്കും കൊണ്ടുപോകുക. 

Advertisment

Also Read:സമാധാനം പ്രഖ്യാപനത്തിൽ ഒതുങ്ങുമോ പലസ്തീനിലെ ജനപ്രിയ നേതാവിനെ മോചിപ്പിക്കാൻ കഴിയില്ലെന്ന് ഇസ്രയേൽ

നേരത്തെ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിച്ചെന്ന് സമാധാന ഉച്ചകോടിയ്ക്ക ഈജിപ്തിലേക്ക് പുറപ്പെടും മുൻപേ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിലനില്ക്കും. ഗാസയ്ക്കായി ഒരു സമാധാന സമിതി വേഗത്തിൽ സ്ഥാപിക്കും. ഗാസയുടെ പുനരുദ്ധാരണം വേഗത്തിലാക്കുമെന്നും ട്രംപ് പറഞ്ഞു.

Read More:ഗാസ സമാധാനത്തിലേക്ക്; ഇസ്രായേൽ ഹമാസ് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്

Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: