scorecardresearch

Gaza Peace Summit: ഗാസ യുദ്ധം അവസാനിച്ചെന്ന് ട്രംപ്; സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ

ട്രംപിന്റെ സമാധാനകരാർ പ്രകാരം, ഹമാസിന്റെ തടവിലുള്ള ഇസ്രായേൽ പൗരൻമാരെ വിട്ടുനൽകാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും

ട്രംപിന്റെ സമാധാനകരാർ പ്രകാരം, ഹമാസിന്റെ തടവിലുള്ള ഇസ്രായേൽ പൗരൻമാരെ വിട്ടുനൽകാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും

author-image
WebDesk
New Update
trump new 1

ഡൊണാൾഡ് ട്രംപ്

Gaza Peace Summit Updates: ന്യൂയോർക്ക്: ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാറും ബന്ദികളുടെ മോചനവും സംബന്ധിച്ചുള്ള നിർണായക സമാധാന ചർച്ചകൾക്ക വേണ്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈജിപ്തിലെത്തി. തിങ്കളാഴ്്ച ട്രംപിന്റെ അധ്യക്ഷതയിൽ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലാണ് ഉച്ചകോടി. 

Advertisment

"ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിച്ചെന്ന് ഈജിപ്തിലേക്ക് പുറപ്പെടും മുൻപേ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിലനില്ക്കും. ഗാസയ്ക്കായി ഒരു സമാധാന സമിതി വേഗത്തിൽ സ്ഥാപിക്കും. ഗാസയുടെ പുനരുദ്ധാരണം വേഗത്തിലാക്കും".- ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

Also Read:ഗാസ സമാധാന ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് ട്രംപ്

മധ്യസ്ഥ ശ്രമങ്ങൾക്ക് നിർണായക പങ്കുവഹിച്ച ഖത്തറിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ട്രംപ് അഭിനന്ദിച്ചു. യുദ്ധം ജനങ്ങൾക്ക് മടുത്തെന്നും അതിനാലാണ് സമാധാന കരാർ നിലനിൽക്കുമെന്ന് താൻ പറഞ്ഞത്. മിഡിൽ ഈസ്റ്റിനെ പുനർനിർമിക്കുന്നതിനും ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കേണ്ടതിനും പ്രധാന പരിഗണന നൽകുമെന്നും യു.എസ്. പ്രസിഡന്റ് പറഞ്ഞു. 

Also Read: സമാധാനം പ്രഖ്യാപനത്തിൽ ഒതുങ്ങുമോ പലസ്തീനിലെ ജനപ്രിയ നേതാവിനെ മോചിപ്പിക്കാൻ കഴിയില്ലെന്ന് ഇസ്രയേൽ

Advertisment

ട്രംപിന്റെ സമാധാനകരാർ പ്രകാരം, ഹമാസിന്റെ തടവിലുള്ള ഇസ്രായേൽ പൗരൻമാരെ വിട്ടുനൽകാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. ഇതിനുപിന്നാലെ ഇസ്രായേൽ ജയിലിലുള്ള പലസ്തീനികളെയും മോചിപ്പിക്കും.

അതേസമയം, സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ദൂതനായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിനെ ഇന്ത്യ അയച്ചേക്കുമെന്ന് വിവരം. സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയും ക്ഷണിച്ചിരുന്നു.

Also Read:ഗാസ സമാധാന കരാര്‍ പ്രാബല്യത്തില്‍; നിലവിൽ വന്നത് കരാറിന്റെ ആദ്യഘട്ടം

ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

Read More:ഗാസ സമാധാനത്തിലേക്ക്; ഇസ്രായേൽ ഹമാസ് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്

Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: