scorecardresearch

Gaza Peace Plan: സമാധാനം പ്രഖ്യാപനത്തിൽ ഒതുങ്ങുമോ പലസ്തീനിലെ ജനപ്രിയ നേതാവിനെ മോചിപ്പിക്കാൻ കഴിയില്ലെന്ന് ഇസ്രയേൽ

ബർഗൗട്ടിയെയും മറ്റ് ഉന്നത വ്യക്തികളെയും മോചിപ്പിക്കണമെന്നാണ് ഹമാസിന്റെ നിലപാട്. എന്നാൽ ബർഗൗട്ടിയെ ഭീകരവാദ നേതാവായാണ് ഇസ്രായേൽ കണക്കാക്കുന്നത്

ബർഗൗട്ടിയെയും മറ്റ് ഉന്നത വ്യക്തികളെയും മോചിപ്പിക്കണമെന്നാണ് ഹമാസിന്റെ നിലപാട്. എന്നാൽ ബർഗൗട്ടിയെ ഭീകരവാദ നേതാവായാണ് ഇസ്രായേൽ കണക്കാക്കുന്നത്

author-image
WebDesk
New Update
gaza peace

Gaza Peace Plan Updates

Gaza Peace Plan Updates: ടെൽഅവീവ്: ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ബന്ദികളുടെ മോചനത്തിൽ അവ്യക്തത തുടരുന്നു. വെടിനിർത്തൽ കരാർ പ്രകാരം ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഇസ്രായേൽ തങ്ങളുടെ തടവറകളിലുള്ള 250പേരെ മോചിപ്പിക്കും. എന്നാൽ, ഇസ്രായേൽ ജയിലിലുള്ള പലസ്തീനിലെ ഏറ്റവും ജനപ്രിയ നേതാവായ മർവാൻ ബർഗൗട്ടിയെ മോചിപ്പിക്കാനാവില്ലെന്നാണ് ഇസ്രായേൽ നിലപാട്. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

Advertisment

Also Read:ഗാസ സമാധാന കരാര്‍ പ്രാബല്യത്തില്‍; നിലവിൽ വന്നത് കരാറിന്റെ ആദ്യഘട്ടം

ബർഗൗട്ടിയെയും മറ്റ് ഉന്നത വ്യക്തികളെയും മോചിപ്പിക്കണമെന്നാണ് ഹമാസിന്റെ നിലപാട്. എന്നാൽ ബർഗൗട്ടിയെ ഭീകരവാദ നേതാവായാണ് ഇസ്രായേൽ കണക്കാക്കുന്നത്. 2004-ൽ ഇസ്രായേലിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഒരു ആക്രമണത്തിന് പിന്നാലെയാണ് ബർഗൗട്ട്ി ജയിലിലാകുന്നത്. ഇയാൾ പുറത്തിറങ്ങിയാൽ വീണ്ടും ആക്രമണങ്ങൾ തുടരുമെന്നാണ് ഇസ്രേയേൽ നിലപാട്. ബർഗൗട്ടിയുടെ മോചനത്തിനായി മധ്യസ്ഥ ചർച്ചകൾ തുടരുകയാണെന്ന് ഹമാസ് നേതാവ് മൂസ അബു മർസൂക്കിനെ ഉദ്ധരിച്ച് അൽ ജസീറ ടിവി റിപ്പോർട്ട് ചെയ്യുന്നു.

Also Read:ഗാസ സമാധാനത്തിലേക്ക്; ഇസ്രായേൽ ഹമാസ് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്

Advertisment

അതേസമയം, വെടിനിർത്തൽ കരാറിന്റെ ഉറപ്പിൽ പതിനായിരക്കണക്കിന് പലസ്തീൻ ജനത ഗാസയിലേയ്ക്ക് തിരിച്ചെത്തി തുടങ്ങി. ഇസ്രയേൽ സൈന്യം യുദ്ധമുഖത്ത് നിന്നും ഒഴിയുമ്പോൾ ഗാസ ഇനിയാര് ഭരിക്കുമെന്നും ഹമാസ് നിരായുധീകരിക്കുമോ തുടങ്ങിയ ആശങ്കകളാണ് ലോക ജനതയുടെ മനസിൽ. മാർച്ചിൽ ഏകപക്ഷീയമായി വെടി നിർത്തൽ ആരംഭിച്ചപ്പോൾ ഹമാസ് ആയുധങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ ആക്രമണം പുനരാരംഭിച്ചേക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചിൻ നെതന്യാഹു സൂചിപ്പിച്ചിരുന്നു. ഗാസയിലെ ചിലയിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്നും നെതന്യാഹു പറഞ്ഞു.

Also Read:ട്രംപിന്റെ ഗാസ കരാർ; ഹമാസുമായി ചർച്ച നടത്തി ഖത്തറും തുർക്കിയും

ഇസ്രയേൽ പലസ്തീൻ സംഘർഷത്തിന്റെ 2023 ഒക്ടോബർ 7ന് ആരംഭിച്ച പുതിയ പതിപ്പിൽ 67,000ത്തിലധികം പലസ്തീൻ ജനത മരിച്ചതായും 1,70,000 ത്തോളം പേർക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു. മരണങ്ങളിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

Read More:മച്ചാഡോ വിളിച്ചിരുന്നു; എനിക്കാണ് നോബേൽ ലഭിക്കേണ്ടതെന്ന് പറഞ്ഞു, നോബേൽ ലഭിക്കാത്തതിൽ പ്രതികരിച്ച് ട്രംപ്

War Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: