scorecardresearch

Gaza War: ട്രംപിന്റെ ഗാസ കരാർ; ഹമാസുമായി ചർച്ച നടത്തി ഖത്തറും തുർക്കിയും

നേരത്തെ താൻ മുന്നോട്ടുവെച്ച സമാധാന കരാർ അംഗീകരിക്കുന്നതിന് നാല് ദിവസത്തെ സമയമാണ് ട്രംപ് അനുവദിച്ചത്. വ്യവസ്ഥകൾ അംഗീകരിക്കാൻ വിസമ്മതിച്ചാൽ ദുഃഖകരമായ അന്ത്യം ഹമാസിന് ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി

നേരത്തെ താൻ മുന്നോട്ടുവെച്ച സമാധാന കരാർ അംഗീകരിക്കുന്നതിന് നാല് ദിവസത്തെ സമയമാണ് ട്രംപ് അനുവദിച്ചത്. വ്യവസ്ഥകൾ അംഗീകരിക്കാൻ വിസമ്മതിച്ചാൽ ദുഃഖകരമായ അന്ത്യം ഹമാസിന് ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി

author-image
WebDesk
New Update
hamaz111

Gaza War Updates

Gaza War Updates: കെയ്‌റോ: ഗാസയിൽ സമാധാനം സ്ഥാപിക്കാൻ ട്രംപ് മുന്നോട്ട് വെച്ച കരാർ അംഗീകരിക്കുന്നതിന് ഹമാസുമായി ചർച്ചകൾ ആരംഭിച്ച് ഖത്തറും തുർക്കിയും. പാരീസിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ സംസാരിക്കവേ ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദുലാറ്റിയാണ് ഇക്കാര്യം വ്യക്തമാക്കി. ഹമാസ് നിരായുധീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

Also Read:സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യം; ഹമാസിന് നാലുദിവസത്തെ സമയം നൽകി ട്രംപ്

നേരത്തെ താൻ മുന്നോട്ടുവെച്ച സമാധാന കരാർ അംഗീകരിക്കുന്നതിന് നാല് ദിവസത്തെ സമയമാണ് ട്രംപ് അനുവദിച്ചത്. വ്യവസ്ഥകൾ അംഗീകരിക്കാൻ വിസമ്മതിച്ചാൽ ദുഃഖകരമായ അന്ത്യം ഹമാസിന് ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനുപിന്നാലെയാണ് ഖത്തറിന്റെയും തുർക്കിയുടെയും നേതൃത്വത്തിൽ സമവായ ചർച്ചകൾ പുരോഗമിക്കുന്നത്. അതേസമയം, സമാധാനകരാറിൽ ഇതുവരെ ഹമാസ് പ്രതികരിച്ചിട്ടില്ല.

Also Read:ഗാസയിൽ മരണസംഖ്യ 66000 കടന്നു

20 നിർദേശങ്ങൾ അടങ്ങിയതാണ് ട്രംപ് മുന്നാട്ടുവെച്ച പുതിയ കരാർ. ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുണ്ടായ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കരാറുമായ ബന്ധപ്പെട്ട ട്രംപിൻറെ പ്രഖ്യാപനം.സമാധാന കരാറിനെ പിന്തുണയ്ക്കുന്നുവെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞു. 

Advertisment

ഹമാസിന്റെ തടവിലുള്ള ബന്ദികളെ 72 മണിക്കൂറിനകം മോചിപ്പിക്കണം. ഇത്തരത്തിൽ വിട്ടയച്ചാൽ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രയേലും മോചിപ്പിക്കുമെന്നതാണ് കരാറിലെ പ്രസക്തമായ ഭാഗങ്ങളിലൊന്ന്. ബന്ദികളുടെ മോചനം ഏറെ നാളായി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഇക്കാര്യം കരാറിൽ പരാമർശിക്കുന്നത്. 

Also Read:യെമനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; ലക്ഷ്യം ഹൂതി കേന്ദ്രങ്ങൾ

ബന്ദികളുടെ മോചനം, ഗാസയിൽ നിന്നുള്ള ഇസ്രയേലി പിന്മാറ്റം, ഹമാസിൻറെ കീഴടങ്ങൽ, പലസ്തീൻ പ്രദേശങ്ങൾ താത്ക്കാലികമായി ഭരിക്കുന്നതിന് നോൺ പൊളിറ്റിക്കൽ സമിതി രൂപീകരണം, ഗാസയ്ക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി തുടങ്ങി കാര്യങ്ങളും കരാറിൽ ഉൾപ്പെടുന്നുണ്ട്.ഇരുവിഭാഗവും കരാർ അംഗീകരിച്ചാൽ യുദ്ധം ഉടൻ അവസാനിക്കും. ഇസ്രയേൽ പ്രത്യക്ഷമായി കരാർ അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Read More:ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; 40 പേർ കൊല്ലപ്പെട്ടു

Gaza War

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: