/indian-express-malayalam/media/media_files/2025/09/05/trump-new-2025-09-05-16-57-21.jpg)
ഡൊണാൾഡ് ട്രംപ്
Gaza Peace Plan:ന്യൂയോർക്ക്: ഗാസ സമാധാനത്തിലേക്കെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റെ് ഡൊണാൾഡ് ട്രംപ്. അമേരിക്ക നിർദേശിച്ച ഗാസ സമാധാന കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ചതായി ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ''നമ്മുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ഒപ്പുവച്ചതായി പ്രഖ്യാപിക്കുന്നതിൽ എനിക്ക് വളരെ അഭിമാനമുണ്ട്.''- ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു. ബന്ദികളെ ഉടൻ മോചിപ്പിക്കുമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്- ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അറിയിച്ചു.
Also Read: ലക്ഷ്യം കാണുംവരെ യുദ്ധം തുടരും: ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ നെതന്യാഹു
നേരത്തെ ഈജിപ്തിൽ നടന്ന കൂടിക്കാഴ്ചയിൽ രണ്ട് പ്രധാനവിഷയങ്ങളാണ് ചർച്ചയായതെന്ന് ട്രംപ് വിശദീകരിച്ചു. ഗാസയിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റവും ബന്ദികളുടെ മോചനവുമാണ്് ചർച്ചയായത്. ഈ രണ്ട് കാര്യങ്ങളിലും തീരുമാനമായെന്ന് ട്രംപ് വ്യക്തമാക്കി.
'ഇത് അറബ്, മുസ്ലീം ലോകത്തിനും, ഇസ്രായേലിനും, ചുറ്റുമുള്ള എല്ലാ രാഷ്ട്രങ്ങൾക്കും, അമേരിക്കൻ ഐക്യനാടുകൾക്കും ഒരു മഹത്തായ ദിവസമാണ്, ഈ ചരിത്രപരവും അഭൂതപൂർവവുമായ സംഭവം സാധ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥർക്ക് ഞങ്ങൾ നന്ദി പറയുന്നു'..- ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
Also Read: ഗാസ സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ്
യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന പദ്ധതി മുൻനിർത്തി കെയ്റോയിൽ നടന്ന ചർച്ചയിലാണ് ഗാസയിൽ സമാധാനത്തിനുള്ള വഴികൾ തുറന്നത്. മുതിർന്ന വിദേശ രാഷ്ട്രീയ, ഇന്റലിജൻസ് ഉദ്യോഗസ്ഥർ കെയ്റോയിലും ഈജിപ്ഷ്യൻ ചെങ്കടൽ റിസോർട്ട് പട്ടണമായ ഷാം എൽ-ഷെയ്ക്കിലുമായി നടന്ന ചർച്ചകളിൽ പങ്കെടുത്തിരുന്നു. കരാറുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയാൽ, ഇസ്രയേൽ മന്ത്രിസഭയിൽ വോട്ടിനിട്ട് അംഗീകാരം നേടാൻ തീരുമാനമായിട്ടുണ്ട്. ഇസ്രയേലിന്മേലുള്ള അന്താരാഷ്ട്ര സമ്മർദം ഈ നിർണായക നീക്കങ്ങൾക്ക് പിന്നിലുണ്ടെന്നാണ് പൊതുവായ വിലയിരുത്തൽ.
Also Read:ട്രംപിന്റെ ഗാസ കരാർ; ഹമാസുമായി ചർച്ച നടത്തി ഖത്തറും തുർക്കിയും
നേരത്തെ, വെടിനിർത്തലിലേക്ക് പോകാതെ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങൾ പുറത്തെത്തിക്കുക സാധ്യമല്ലെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചിരുന്നു. ജീവനോടെയുള്ള ഏകദേശം 20 ബന്ദികളാണ് ഉള്ളതെന്നാണ് സൂചന. ഇവരെ ആദ്യഘട്ടത്തിൽ കൈമാറുമെന്നും, തൊട്ടുപിന്നാലെ ഇസ്രയേൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കുമെന്നുമാണ് ധാരണ.
"I am very proud to announce that Israel and Hamas have both signed off on the first Phase of our Peace Plan... BLESSED ARE THE PEACEMAKERS!" - President Donald J. Trump pic.twitter.com/lAUxi1UPYh
— The White House (@WhiteHouse) October 8, 2025
വെടിനിർത്തലിന് ശേഷം, ആവശ്യമായ ഏകോപനത്തിലൂടെ മൃതദേഹങ്ങൾ ശേഖരിച്ച് കൈമാറാനുള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഹമാസ് വ്യക്തമാക്കുന്നു. വെടിനിർത്തൽ കരാർ യാഥാർഥ്യമായതോടെ മൂന്ന് ദിവസത്തിനുള്ളിൽ ജീവനോടെയുള്ള 20 ബന്ദികളെയും 28 ബന്ദികളുടെ മൃതദേഹങ്ങളും കൈമാറണം.
കരാർ അംഗീകരിക്കുന്നുവെന്ന് നെതന്യാഹു
ഇത് ഇസ്രയേലിന് ഒരു മഹത്തായ ദിവസമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. കരാറിന് അംഗീകാരം നൽകുന്നതിന് നാളെ സർക്കാരിനെ വിളിച്ച് ചേർക്കുമെന്നും എല്ലാ ബന്ദികളെയും തിരികെ വീട്ടിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നമ്മുടെ ബന്ദികളെ മോചിപ്പിക്കാനുള്ള പവിത്രമായ ദൗത്യത്തിന് അണിനിരന്നതിന് ഇസ്രയേൽ സേനയ്ക്കും അമേരിക്കൻ പ്രസിഡന്റിനും നന്ദി പറയുന്നു', നെതന്യാഹു പറഞ്ഞു.
Read More: ഗാസയിൽ മരണസംഖ്യ 66000 കടന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.