scorecardresearch

Gaza War: ഗാസ സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ്; നിർണായക ചർച്ച ഈജിപ്തിൽ

ഹമാസിനോട് യുദ്ധം നിർത്തി ആയുധം താഴെവയ്ക്കാൻ ട്രംപ് മുന്നറിയിപ്പ് നൽകി

ഹമാസിനോട് യുദ്ധം നിർത്തി ആയുധം താഴെവയ്ക്കാൻ ട്രംപ് മുന്നറിയിപ്പ് നൽകി

author-image
WebDesk
New Update
trump3352

ഡൊണാൾഡ് ട്രംപ്

വാഷിംങ്ടൺ: ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. സമാധാന കരാർ വേഗത്തിൽ അംഗീകരിക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹമാസിനോട് യുദ്ധം നിർത്തി ആയുധം താഴെവയ്ക്കാൻ ട്രംപ് മുന്നറിയിപ്പ് നൽകി.

Advertisment

'ബന്ദികളുടെ മോചനത്തിനും സമാധാന കരാർ പൂർത്തീകരിക്കുന്നതിനുമായി ഇസ്രയേൽ താൽക്കാലികമായി ആക്രമണം നിർത്തിവച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. ഹമാസ് എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് ഞാൻ അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയർത്തുന്ന യാതാന്നും ഞാൻ അനുവദിക്കില്ല. ഇത് വേഗത്തിൽ പൂർത്തിയാക്കാം. എല്ലാവരോടും നീതിപൂർവ്വം പെരുമാറും.'- അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

Also Read:ട്രംപിന്റെ ഗാസ കരാർ; ഹമാസുമായി ചർച്ച നടത്തി ഖത്തറും തുർക്കിയും

അതേസമയം, ഗാസയിൽ ട്രംപിന്റെ വെടിനിർത്തൽ ആഹ്വാനം അവഗണിച്ച് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 70 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റി യുദ്ധ ഭൂമി തന്നെയാണെന്നാണ് സൈന്യത്തിന്റെ പ്രതികരണം. ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് നിർദേശം നൽകി. ചർച്ചകൾ അവസാനിപ്പിച്ച് ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ഹമാസിനോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment

Also Read:സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യം; ഹമാസിന് നാലുദിവസത്തെ സമയം നൽകി ട്രംപ്

അതേസമയം, ഗാസ സമാധാന കരാറിൽ നടക്കാനിരിക്കുന്ന ചർച്ച നാളെ ഈജിപ്തിൽ നടക്കും. അമേരിക്കൻ പ്രതിനിധി സംഘം ചർച്ചയ്ക്കായി നാളെ ഈജിപ്തിലെത്തും. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണ് ചർച്ച. 20 ഇന നിർദേശങ്ങൾ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു.

Also Read:തകർച്ചയുടെ വക്കിൽ ഗാസയിലെ ആശുപത്രികൾ; ആക്രമണം ശക്തമാക്കി ഇസ്രായേൽ

എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്നാണ് ഹമാസ് അറിയിച്ചത്. പിന്നാലെ ആക്രമണം നിർത്താൻ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രംപിന്റെ നിർദേശം വകവെക്കാതെ ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തുകയും ചെയ്തു. ട്രംപിന്റെ പദ്ധതി അംഗീകരിച്ച് ബന്ദികളെ വിട്ടയക്കാൻ ഹമാസ് സമ്മതിച്ചതോടെ ഇത് ഉടനടി നടപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു.

Read More: യെമനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; ലക്ഷ്യം ഹൂതി കേന്ദ്രങ്ങൾ

War Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: