/indian-express-malayalam/media/media_files/2025/06/15/VQa8OAB6cBnzhafePypn.jpg)
പ്രതീകാത്മക ചിത്രം
സന: യെമൻ തലസ്ഥാനമായ സനയിൽ ആക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തെ തുടർന്ന് നഗരം മുഴുവൻ പുകപടലങ്ങളാണെന്ന് അൽ മാസിറ ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിൽ ഹൂതികൾ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഇസ്രയേൽ സനയിൽ ആക്രമണം നടത്തിയത്. ആക്രമണം ഇസ്രയേൽ സൈനിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read:ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; 40 പേർ കൊല്ലപ്പെട്ടു
12-ഓളം യുദ്ധവിമാനങ്ങളും എയർ സപ്പോർട്ട് യൂണിറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഹൂതി ജനറൽ സ്റ്റാഫിന്റെ കമാൻഡ് ആസ്ഥാനവും ഹൂതികളുടെ സുരക്ഷാ-രഹസ്യാന്വേഷണ ഉപകരണങ്ങളെയുമാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. ആക്രമണത്തിൽ ഡസൻ കണക്കിന് ഹൂതി തീവ്രവാദ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് അവകാശപ്പെട്ടു. എന്നാൽ രണ്ട് പേർ കൊല്ലപ്പെട്ടെന്നും 48 പേർക്ക് പരിക്കേറ്റെന്നുമാണ് ഹൂതികൾ പറയുന്നത്.
Also Read:വിടവാങ്ങൽ ചിത്രമെന്ന പേരിൽ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്
ഹൂതി നേതാവ് അബ്ദുൽ മാലിക് അൽ ഹൂതി നടത്തിയ പ്രസംഗത്തിനിടെയാണ് ആക്രമണം നടന്നത്. 'ഗാസയിലെ ഇസ്രയേൽ ആക്രമണം രണ്ടാം വർഷമാകുമ്പോൾ ക്രൂരമായ ആക്രമണവും വംശഹത്യയുമാണ് നടത്തുന്നത്. വെടിനിർത്തലിനും ഇസ്രയേൽ നിയന്ത്രണങ്ങൾ നീക്കുന്നതിനും വേണ്ടിയുള്ള പ്രമേയം സുരക്ഷാ സമിതിയിൽ അമേരിക്ക വീറ്റോ ചെയ്തു. അമേരിക്കയുടെ നിലപാട് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾ തുടരാൻ സഹായിക്കുന്നതാണ്', എന്ന പ്രസംഗത്തിനിടെയായിരുന്നു ആക്രമണം.
Also Read:ഗാസയിൽ വ്യോമാക്രണം കടുപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡറെ വധിച്ച് ഐഡിഎഫ്
ബുധനാഴ്ച രാത്രിയാണ് ഇസ്രയേലിലെ തെക്കൻ നഗരമായ എയ്‌ലത്തിൽ ഹൂതി ആക്രമണമുണ്ടായത്. 22 പേർക്ക് പരിക്കേറ്റു. ഇസ്രയേൽ നഗരങ്ങൾക്ക് നേരെയുള്ള ഏത് ആക്രമണവും ഹൂതി ഭരണകൂടത്തിന് വേദനാജനകമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിരുന്നു. വ്യോമാക്രമണ ഭീഷണിയോട് പ്രതികരിക്കാനുള്ള വഴികൾ ആലോചിക്കാൻ സൈന്യത്തോട് നെതന്യാഹു ആവശ്യപ്പെട്ടു. പിന്നാലെയാണ് സനയിൽ ആക്രമണമുണ്ടായത്.
Read More:വീണ്ടും ട്രംപിന്റെ താരിഫ്; ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് നൂറ് ശതമാനം നികുതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.