/indian-express-malayalam/media/media_files/2025/09/22/gaza-war222-2025-09-22-09-28-53.jpg)
Gaza War Updates
Gaza War Updates: ഗാസ സിറ്റി: പലസ്തീനെ രാഷ്ട്രമായി യുകെ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ അംഗീകരിച്ചതിന് പിന്നാലെ ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. തിങ്കളാഴ്ച പുലർച്ചെ ഗാസ സിറ്റിയിലെ ഒരു അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 19 സ്ത്രീകളും ഉൾപ്പെടുന്നു.
Also Read:വിടവാങ്ങൽ ചിത്രമെന്ന പേരിൽ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്
നഗരത്തിന്റെ തെക്കൻ ഭാഗത്തുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ 14 പേർ മരിച്ചെന്ന് ഗാസയിലെ ഷിഫ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാരനും ഭാര്യയും മൂന്ന് കുട്ടികളു ഉൾപ്പെടുന്നു.
Also Read:ഗാസയിൽ വ്യോമാക്രണം കടുപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡറെ വധിച്ച് ഐഡിഎഫ്
മധ്യ ഗാസയിലെ ബുറൈജ് അഭയാർത്ഥി ക്യാമ്പിലെ ഒരു ക്ലിനിക്കിന് പുറത്ത് ഇസ്രായേൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ നാല് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പടെ എട്ട് പേർ മരിച്ചു. ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റു. ഇവരെ അൽ-അവ്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം തെക്കൻ ലെബനിനിലെ ബിന്റ് ജ്‌ബെയിലിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റെന്നും അധികൃതർ പറഞ്ഞു. എന്നാൽ ഇക്കാര്യം ഇസ്രായേൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Also Read:ഗാസയിൽ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം; മരണസംഖ്യ 65000 കടന്നു
കഴിഞ്ഞ നവംബറിലാണ് അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലും ലെബനിനിലെ ഹിസ്ബുള്ളയും വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനുശേഷവും തെക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണം തുടരുന്നുണ്ട്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണങ്ങളെന്നാണ് ഇസ്രായേലിന്റെ വാദം. അതേസമയം ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സമാകുന്നതായും ലെബനൻ സർക്കാർ പറഞ്ഞു.
Read More:പലസ്തീനെ രാജ്യമായി അംഗീകരിച്ച് യു.കെ., കാനഡ, ഓസ്‌ട്രേലിയ; രാഷ്ട്രം സ്ഥാപിക്കൽ നടക്കില്ലെന്ന് നെതന്യാഹു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.