/indian-express-malayalam/media/media_files/2025/09/19/gaza-war1212-2025-09-19-13-38-50.jpg)
Gaza War Updates
Gaza War Updates: ടെൽ അവീവ്: ഗാസയിൽ ജനവാസ കേന്ദ്രങ്ങളിൽ ആക്രമം ശക്തമാക്കി ഇസ്രായേൽ സൈന്യം. ബുധനാഴ്ച കൂടുതൽ ടാങ്കറുകളും സൈന്യത്തെയും ജനവാസ കേന്ദ്രങ്ങളിൽ വിന്യസിച്ചിരിക്കുകയാണ്. ഗാസയുടെ നിയന്ത്രണം നിലവിൽ ഭാഗികമായി ഇസ്രായേൽ സൈന്യത്തിന്റെ കൈകളിലാണ്.
വടക്കൻ ഗാസയിലാണ് ശക്തമായ ആക്രമണങ്ങൾ തുടരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ ഗാസയിലെ ഷെയ്ഖ് റദ്വാൻ ജില്ലയിൽ ഷെല്ലാക്രമണം ഇസ്രായേൽ ശക്തമാക്കിയിരിക്കുകയാണ്. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഗാസ നഗരത്തിലെ ഷെയ്ഖ് റദ്വാൻ ജില്ല പതിനായിരക്കണക്കിന് ആളുകൾ താമസിച്ചിരുന്നു. ഗാസയിൽ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായിരുന്നു ഇത്.
Also Read:ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം; ആറാം തവണയും യുഎന്നിൽ പ്രമേയത്തെ എതിർത്ത് അമേരിക്ക
അതേസമയം, ഗാസ യുദ്ധത്തിൽ പലസ്തീനികളുടെ മരണസംഖ്യ 65,000 കവിഞ്ഞതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച രാത്രിയിലെ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടതായും ഗാസയിലെ പ്രാദേശിക ആശുപത്രി അധികൃതർ അറിയിച്ചു.
Also Read:ഗാസ യുദ്ധം; മരണസംഖ്യ 65000 കടന്നു
നിലവിൽ കുറച്ച് ആശുപത്രികൾ മാത്രമാണ് ഗാസയിൽ പ്രവർത്തിക്കുന്നത്. എന്നാൽ അവയ്ക്ക് ചുറ്റും പോലും ആക്രണണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ. അൽ ശിഫ, അൽ അഹ്ലി, അൽ റാന്റിസി തുടങ്ങിയ ആശുപത്രികൾക്ക് സമീപമാണ് കഴിഞ്ഞ ദിവസങ്ങളിൽ മിസൈലാക്രമണമുണ്ടായത്. അൽ ശിഫയ്ക്ക് പുറത്ത് 15 പേരും അൽ അഹ്ലിക്ക് സമീപം നാല് പേരുമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Also Read:ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ: ഐക്യരാഷ്ട്ര സഭ അന്വേഷണ കമ്മീഷന്‍
ആശുപത്രിക്ക് സമീപമുള്ള ആക്രമണം പൂർണമായ യുദ്ധക്കുറ്റമാണെന്ന് ഹമാസ് അപലപിച്ചു. ഗാസയിൽ നടക്കുന്നത് വംശഹത്യയാണെന്ന് പറയുന്ന ഐക്യരാഷ്ട്ര സഭ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്ന് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം നടക്കുന്നതെന്നും ഹമാസ് പറഞ്ഞു. കുട്ടികൾക്കുൾപ്പെടെ പരിക്കേറ്റ അൽ റാന്റിസിക്ക് സമീപമുണ്ടായ ബോംബാക്രമണത്തിൽ ഭയമുണ്ടെന്ന് യുകെ മിഡിൽ ഈസ്റ്റ് മന്ത്രി ഹാമിഷ് ഫാൽകോണർ പറഞ്ഞു. ഇൻക്യുബേറ്ററിലുള്ള കുഞ്ഞുങ്ങളും ഡയാലിസിസിന് വിധേയമാകുന്ന കുട്ടികളും ബോംബാക്രമണത്തിന് ഇരയാക്കപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു.
Read More: ഇറാനിലെ ചബഹാർ തുറമുഖത്തിനുള്ള ഇളവുകൾ പിൻവലിച്ച് അമേരിക്ക; ഇന്ത്യയ്ക്കും പ്രഹരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.