scorecardresearch

Gaza War: ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം; ആറാം തവണയും യുഎന്നിൽ പ്രമേയത്തെ എതിർത്ത് അമേരിക്ക

ഗാസയിലെ സാഹചര്യം ദുരന്തപൂർണമെന്ന് വിശേഷിപ്പിച്ച പ്രമേയം, 2.1 ദശലക്ഷം പലസ്തീനികൾക്ക് സഹായം എത്തിക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇസ്രായേൽ നീക്കണമെന്നും ആവശ്യപ്പെട്ടു

ഗാസയിലെ സാഹചര്യം ദുരന്തപൂർണമെന്ന് വിശേഷിപ്പിച്ച പ്രമേയം, 2.1 ദശലക്ഷം പലസ്തീനികൾക്ക് സഹായം എത്തിക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇസ്രായേൽ നീക്കണമെന്നും ആവശ്യപ്പെട്ടു

author-image
WebDesk
New Update
Gaza121

Gaza War Updates

Gaza War Updates: ന്യൂയോർക്ക്: ഗാസയിൽ സ്ഥിരമായി അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. 15ൽ 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഗാസ സിറ്റിയിൽ ഇസ്രയേൽ കരയാക്രമണം രൂക്ഷമാക്കിയതിന് പിന്നാലെയാണ് യുഎൻ വീണ്ടും പ്രമേയം അവതരിപ്പിച്ചത്. 

Advertisment

Also Read: ഗാസ യുദ്ധം; മരണസംഖ്യ 65000 കടന്നു

ഗാസയിലെ സാഹചര്യം ദുരന്തപൂർണമെന്ന് വിശേഷിപ്പിച്ച പ്രമേയം, 2.1 ദശലക്ഷം പലസ്തീനികൾക്ക് സഹായം എത്തിക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇസ്രായേൽ നീക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനൊപ്പം മേഖലയിൽ ആശുപത്രികൾക്ക് നേരെ ആക്രമണം നടക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു

യുദ്ധം ആരംഭിച്ചതിന് ശേഷം ആറാം തവണയാണ് വെടിനിർത്തൽ ആവശ്യപ്പെടുന്ന സുരക്ഷാ സമിതിയുടെ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്. അമേരിക്ക വീറ്റോ ചെയ്തതിൽ അതിശയിക്കാനില്ലെന്ന് പശ്ചിമേഷ്യയിലെ യുഎസ് പ്രത്യക വക്താവ് മോർഗാൻ ഒർതാഗസ് പറഞ്ഞു. ഹമാസിനെ അപലപിക്കാനും ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ മനസിലാക്കാനും ഈ പ്രമേയം പരാജയപ്പെട്ടു. ഹമാസിന് ഗുണം ചെയ്യുന്ന തെറ്റായ വിവരണങ്ങളെ നിയമാനുസൃതമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ: ഐക്യരാഷ്ട്ര സഭ അന്വേഷണ കമ്മീഷന്‍

Advertisment

വെടിനിർത്തൽ പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തത് ഖേദകരവും വേദനാജനകവുമെന്ന് ഐക്യരാഷ്ട്ര സഭയിലെ പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ പ്രതികരിച്ചു. ഈ ക്രൂരതകളെ നേരിടുന്നതിൽ നിന്നും വംശഹത്യയിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിനും സുരക്ഷാ സമിതിയുടെ പങ്കിനെ തടയുന്നുവെന്നും റിയാദ് പറഞ്ഞു. 

Also Read:പട്ടിണിയിൽ കഴിയുന്നവരെ ആക്രമിച്ചിട്ട് എന്ത് കാര്യം; ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് ഐക്യ രാഷ്ട്രസഭ

അതേസമയം, ഗാസയ്ക്കെതിരായ ആക്രമണത്തിൽ ഇസ്രയേലിന് നീതികരണത്തിന്റെ ആവശ്യമില്ലെന്ന് ഇസ്രയേൽ അംബാസഡർ ഡാന്നി ഡാനൻ പറഞ്ഞു. വീറ്റോ ചെയ്തതിന് ഓർതാഗസിനോട് അദ്ദേഹം നന്ദി പറഞ്ഞു. പലസ്തീനിയൻ സഹോദരങ്ങൾ തങ്ങളോട് മാപ്പ് നൽകൂവെന്നായിരുന്നു അൽജേരിയൻ അംബാസഡർ അമർ ബെന്ദ്ജമ പ്രതികരിച്ചത്.

Read More: ന്യൂയോർക്ക് ടൈംസിനെതിരെ മാനനഷ്ടകേസ് നൽകി ട്രംപ്

gaza war

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: