scorecardresearch

Gaza War: പട്ടിണിയിൽ കഴിയുന്നവരെ ആക്രമിച്ചിട്ട് എന്ത് കാര്യം; ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് ഐക്യ രാഷ്ട്രസഭ

ഗാസയിൽ ഇസ്രായേൽ കരയുദ്ധം ശക്തമായതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ രൂക്ഷവിമർശനം

ഗാസയിൽ ഇസ്രായേൽ കരയുദ്ധം ശക്തമായതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ രൂക്ഷവിമർശനം

author-image
WebDesk
New Update
gaza1

Gaza War Updates

Gaza War Updates: ജനീവ: ഗാസയിലെ ഇസ്രായേൽ ആക്രമണത്തിനെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്ര സഭ. ഗാസയിലെ കരയുദ്ധം ഇസ്രായേൽ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കൂർ ടർക്ക് ആവശ്യപ്പെട്ടു. ''ഗാസയെ ഇസ്രായേൽ അനിയന്ത്രിതമായി നശിപ്പിക്കുന്നത് നിർത്തണം. പട്ടിണിയിലും വൈകല്യത്തിലും കഴിയുന്നവരെ വീണ്ടും ആക്രമിക്കുന്നതിലൂടെ എന്താണ് ഇസ്രായേൽ അർത്ഥമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Advertisment

Also Read:ഗാസ കത്തുന്നു; കരയുദ്ധം ശക്തമാക്കി ഇസ്രായേൽ

ഗാസയിൽ ഇസ്രായേൽ കരയുദ്ധം ശക്തമായതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ രൂക്ഷവിമർശനം. തിങ്കളാഴ്ച രാത്രി മുതൽ ഇസ്രായേൽ ആരംഭിച്ച കരയുദ്ധത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 34 പലസ്തീനികളുടെ മൃതദേഹം തങ്ങളുടെ ആശുപത്രിയിൽ ലഭിച്ചിട്ടുണ്ടെന്ന് ഷിഫ ആശുപത്രി അധികൃതർ വ്യക്തമാക്കി.ചൊവ്വാഴ്ച ഉണ്ടായ ആക്രമണത്തിൽ ഗാസമുനമ്പിലെ നിരവധി കെട്ടിടങ്ങൾ ഇസ്രായേൽ സൈന്യം തകർത്തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read:പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു; കുടിയേറ്റ കരാറിൽ ഒപ്പുവെച്ചു

ഗാസയിൽ കരയുദ്ധം ആരംഭിച്ചെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഗാസയിൽ ഇസ്രയേൽ സുപ്രധാനമായ ഓപ്പറേഷൻ ആരംഭിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യനാഹു വ്യക്തമാക്കി. ഹമാസിനെ ഇല്ലാതാക്കാനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള നിർണായക പോരാട്ടം സൈന്യം ആരംഭിച്ചെന്ന് പ്രതിരോധ മന്ത്രി കാറ്റ്‌സ് ഇസ്രായേലും പറഞ്ഞു. 

Advertisment

Also Read:ജെറുസലേം ആക്രമണം; ഗാസ പിടിച്ചെടുക്കാനുള്ള നടപടി വേഗത്തിലാക്കി ഇസ്രായേൽ

2023 ഒക്ടോബർ ഏഴിന് ഹമാസ് തെക്കൻ ഇസ്രായേലിനുള്ളിൽ നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടിരുന്നു. 253 പേരെ ഹമാസ് തട്ടികൊണ്ട് പോവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രായേൽ ഹസാമിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ 64,871 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു.

Read More:അനധികൃത കുടിയേറ്റത്തിനോട് ഇനി മൃദൂസമീപനമില്ല; ഇന്ത്യൻ വംശജന്റെ കൊലയ്ക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് ട്രംപ്

gaza war

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: