/indian-express-malayalam/media/media_files/2025/09/18/gaza-war-new-2025-09-18-15-59-26.jpg)
Gaza War Updates
Gaza War Updates: ടെൽഅവീവ്: ഗാസയിൽ കരയുദ്ധം ശക്തമാക്കി ഇസ്രായേൽ. ബുധനാഴ്ച കുടുതൽ യുദ്ധ ടാങ്കുകളും സൈനികരും ഗാസയിലേക്ക് പ്രവേശിച്ചു. നഗരത്തിന്റെ നിയന്ത്രണം ഭാഗമികമായി ഇസ്രായേൽ സൈന്യത്തിന്റെ കൈകളിലാണ്. ഫോൺ, ഇന്റെർനെറ്റ് സേവനങ്ങൾ സൈന്യം പൂർണമായി വിച്ഛേദിച്ചിരിക്കുകയാണ്. ഇത് ആംബൂലൻസ് ഉൾപ്പടെയുള്ള അടിയന്തര സേവനങ്ങളെ ബാധിക്കുന്നുണ്ട്.
Also Read: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ: ഐക്യരാഷ്ട്ര സഭ അന്വേഷണ കമ്മീഷന്‍
കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ മാത്രം ഗാസ സിറ്റിയിൽ കൊല്ലപ്പെട്ടത് 91 പേരാണ്.ഗാസ സിറ്റിയിലെ കുറഞ്ഞത് 17ഓളം കെട്ടിടങ്ങളാണ് ഒറ്റ രാത്രി കൊണ്ട് തകർന്നത്. ബോംബാക്രമണത്തിനൊപ്പം സ്ഫോടനാത്മക റോബോട്ടുകൾ ഉപയോഗിച്ചും ഇസ്രയേൽ സൈന്യം ഒരേ സമയം വടക്ക്, തെക്ക്, കിഴക്ക് പ്രദേശങ്ങളിൽ ആക്രമണം നടത്തി.
Also Read:പട്ടിണിയിൽ കഴിയുന്നവരെ ആക്രമിച്ചിട്ട് എന്ത് കാര്യം; ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് ഐക്യ രാഷ്ട്രസഭ
20 ഭവന യൂണിറ്റുകൾ വീതം നശിപ്പിക്കാൻ സാധിക്കുന്ന 15 ഓളം മെഷീനുകൾ ഇസ്രയേൽ സ്ഥാപിച്ചിട്ടുണ്ടെന്ന് യൂറോ മെഡ് മോണിറ്റർ എന്ന സംഘടന ഈ മാസം ആരംഭത്തിൽ പറഞ്ഞിരുന്നു.രണ്ട് വർഷമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ 65000 പേരാണ് കൊല്ലപ്പെട്ടത്.
പലായനം ചെയ്യുന്നത് ആയിരക്കണക്കിനാളുകൾ
ഇസ്രയേലിന്റെ കരയാക്രമണത്തിൽ ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്തത് ആയിരക്കണക്കിനാളുകൾ. രണ്ട് വർഷത്തെ യുദ്ധത്തിനിടയിൽ ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. ഒരിക്കലും തിരിച്ച് വരാനാകാത്ത രീതിയിലാണ് ഗാസ സിറ്റിയിൽ നിന്ന് ആളുകൾ പലായനം ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read:ഗാസ കത്തുന്നു; കരയുദ്ധം ശക്തമാക്കി ഇസ്രായേൽ
ഇസ്രയേൽ കരയാക്രമണത്തെക്കുറിച്ച് 'ഗാസ കത്തുന്നു'വെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് പ്രതികരിച്ചത്. കഴുതപ്പുറത്തും വാഹനങ്ങളിലും തങ്ങളുടെ അവശ്യ സാധനങ്ങളുമായി പലായനം ചെയ്യുന്ന ഗാസക്കാരുടെ ചിത്രം അന്താരാഷ്ട്ര തലത്തിൽ പ്രചരിക്കുന്നുണ്ട്. ഗാസ സിറ്റി ഏറ്റെടുക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ച ആദ്യ നാളുകളിൽ ഗാസ സിറ്റിയിൽ തന്നെ തങ്ങാൻ നിരവധിപ്പേർ തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ ബോംബാക്രമണത്തിലൂടെ കൂടുതൽ പേരും തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യുകയാണ്.
രണ്ട് വർഷമായി തുടരുന്ന ഇസ്രയേൽ ആക്രമണത്തിന്റെ തുടക്കത്തിൽ തന്നെ 10 ലക്ഷത്തോളം ആളുകളാണ് ഗാസ സിറ്റിയിലേക്ക് പലായനം ചെയ്തത്. എന്നാൽ ഇപ്പോൾ എത്ര പേർ അവിടെ അവിശേഷിക്കുന്നുവെന്ന കൃത്യമായ കണക്കുകൾ ലഭ്യമല്ല.കഴിഞ്ഞ ദിവസം മാത്രം ഗാസ സിറ്റിയിൽ നിന്ന് ഏകദേശം 3,50,000 പേർ പലായനം ചെയ്തതായി ഇസ്രയേൽ സൈന്യം പറയുന്നു.
എന്നാൽ 3,50,000 പേരെ ഗാസ സിറ്റിയുടെ മധ്യ, പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റിപ്പാർപ്പിച്ചെന്നും 1,90,000 പേർ പലായനം ചെയ്തെന്നുമാണ് ഗാസയിലെ സർക്കാർ മീഡിയ ഓഫീസ് പറയുന്നത്. പലായനം ചെയ്ത് ചെന്നെത്തുന്ന ക്യാമ്പുകളിലും താമസിക്കാൻ കഴിയാത്ത രീതിയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുകയാണ്.
Read More: ‘ചാർലി കിർക്കിന്റെ കഴുത്തിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു’: ആക്രമണം വിവരിച്ച് ദൃക്‌സാക്ഷികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.