scorecardresearch

Palestinian State Recognition: പലസ്തീനെ രാജ്യമായി അംഗീകരിച്ച് യു.കെ., കാനഡ, ഓസ്‌ട്രേലിയ; രാഷ്ട്രം സ്ഥാപിക്കൽ നടക്കില്ലെന്ന് നെതന്യാഹു

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിറക്കി. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് നീക്കം

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിറക്കി. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് നീക്കം

author-image
WebDesk
New Update
uk france aus

UK, Canada, Australia recognize Palestine as a state

Palestinian Statehood: ലണ്ടൻ: ഇസ്രായേലിന്റെ കടുത്ത എതിർപ്പിനെ മറികടന്ന് പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്ട്രേലിയയും. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് സംയുക്ത പ്രസ്താവനയിറക്കി. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് നീക്കം.

Advertisment

Also Read: വിടവാങ്ങൽ ചിത്രമെന്ന പേരിൽ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്

ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം പ്രതീക്ഷിക്കുന്നതായി യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ഗാസയിൽ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടു. പലസ്തീനികൾക്കും ഇസ്രായേലികൾക്കും സമാധാനവും മികച്ച ഭാവിയും ഉണ്ടാകണം. പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും സ്റ്റാർമർ വ്യക്തമാക്കി. 

തീരുമാനം ഹമാസിനുള്ള അംഗീകാരമല്ലെന്നും വരും ആഴ്ചകളിൽ ഹമാസിലെ മുതിർന്ന നേതാക്കൾക്കെതിരെ യുകെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും സ്റ്റാർമർ വ്യക്തമാക്കി. ''തുറന്നു പറയട്ടെ, ഹമാസ് ഒരു ക്രൂരമായ ഭീകര സംഘടനയാണ്. യഥാർത്ഥ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ഞങ്ങളുടെ ആഹ്വാനം അവരുടെ വിദ്വേഷകരമായ ദർശനത്തിന് നേർ വിപരീതമാണ്. അതിനാൽ ഞങ്ങൾക്ക് വ്യക്തമാണ്, ഈ പരിഹാരം ഹമാസിനുള്ള പ്രതിഫലമല്ല, കാരണം അതിനർത്ഥം ഹമാസിന് ഭാവിയില്ല, സർക്കാരിൽ ഒരു പങ്കുമില്ല, സുരക്ഷയിൽ ഒരു പങ്കുമില്ല എന്നാണ്'' - കെയിർ സ്റ്റാർമർ കൂട്ടിച്ചേർത്തു.

Advertisment

Also Read:ഗാസയിൽ വ്യോമാക്രണം കടുപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡറെ വധിച്ച് ഐഡിഎഫ്

നേരത്തേ ട്രംപിന്റെ ബ്രിട്ടൻ സന്ദർശനത്തിനിടെയായിരുന്നു കെയർ സ്റ്റാർമർ പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന തീരുമാനം അറിയിച്ചത്. ബ്രിട്ടന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.

അതേസമയം, പലസ്തീനെ രാജ്യമായി അംഗീകരിച്ച നിലപാടിനെ ശക്തമായി എതിർത്ത് ഇസ്രായേൽ രംഗത്തെത്തി. ജോർദാൻ നദിയുടെ പടിഞ്ഞാറ് ഒരു പലസ്തീൻ രാഷ്ട്രം സ്ഥാപിക്കൽ ഒരിക്കലും നടക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യുകെയുടെ തീരുമാനം ഹമാസിനുള്ള സമ്മാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Also Read:ഗാസയിൽ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം; മരണസംഖ്യ 65000 കടന്നു

" ജോർദാൻ നദിയുടെ പടിഞ്ഞാറ് ഒരു പലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടില്ല. അടുത്തയാഴ്ച വൈറ്റ് ഹൗസിൽ ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ചയുണ്ട്. ഇതിന് ശേഷം ഇസ്രായേലിന്റെ നിലപാട് പ്രഖ്യാപിക്കും". -ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു

Read More: പോളണ്ടിൻ്റെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകൾ; പ്രതിരോധിക്കാൻ ബ്രിട്ടീഷ് വ്യോമസേന

Palestine Israel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: