/indian-express-malayalam/media/media_files/2025/06/07/tb34wQKjIEKFyXBkk7jA.jpg)
ബെഞ്ചമിൻ നെതന്യാഹു
Gaza War Updates: ടെൽ അവീവ്: ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നിലനിൽപ്പിനും ഭാവിക്കും വേണ്ടിയുള്ള യുദ്ധമാണിതെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന്റെ രണ്ടാം വർഷമായ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലൂടെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
Also Read:ഗാസ സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ്; നിർണായക ചർച്ച ഈജിപ്തിൽ
"തീരുമാനത്തിന്റെ ദൗർഭാഗ്യകരമായ ദിവസങ്ങളിലാണ് നമ്മളുള്ളത്. എല്ലാ ബന്ദികളെയും തിരിച്ചയക്കുക, ഹമാസ് ഭരണം അവസാനിപ്പിക്കുക, ഇസ്രയേലിന് ഗാസ ഒരു ഭീഷണിയാകാതിരിക്കുക തുടങ്ങി യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും നേടുന്നത് വരെ യുദ്ധം തുടരും. വേദനയോടൊപ്പം തന്നെ രാജ്യത്തിന്റെ പ്രതിരോധശേഷിയിൽ ഞങ്ങൾക്ക് അഭിമാനം തോന്നുന്നു. നമുക്ക് ദോഷം വരുത്താൻ ആഗ്രഹിച്ചവർക്കെതിരെ നമ്മുടെ സൈനികരും കമാൻഡർമാരും ഉഗ്രമായി പോരാടുകയാണ്. നമുക്കെതിരെ കൈയുയർത്തുന്നവർ തകരുകയാണ്. ഇറാനിയൻ ആക്സിസ് നാം ഒരുമിച്ച് തകർക്കും. പശ്ചിമേഷ്യയുടെ മുഖം നാം ഒരുമിച്ച് മാറ്റും".- നെതന്യാഹു പറഞ്ഞു.
Also Read: ട്രംപിന്റെ ഗാസ കരാർ; ഹമാസുമായി ചർച്ച നടത്തി ഖത്തറും തുർക്കിയും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച 20 ഇന ഗാസ പദ്ധതിയിൽ ഈജിപ്തിലെ കെയ്റോയിൽ ചർച്ച നടക്കുന്നതിനിടയിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. അതേസമയം കഴിഞ്ഞ രണ്ട് തവണയുണ്ടായ വെടിനിർത്തൽ ലംഘിച്ച ഇസ്രയേലിന്റെ രീതി ഉദ്ധരിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള ശരിയായ ഗ്യാരണ്ടിയാണ് തങ്ങൾക്ക് വേണ്ടെതെന്ന് ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ ചർച്ചയ്ക്കെത്തിയതെന്നും ഗാസയിൽ നിന്നും ഇസ്രയേൽ പിന്മാറുമെന്നത് ഉറപ്പാക്കണമെന്നും തടവുകാരെ കൈമാറണമെന്നും അദ്ദേഹം ഈജിപ്ത്യൻ ചാനലായ അൽ ഖഹെറ അൽ ഇഖ്ബാരിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Also Read:ഗാസയിൽ മരണസംഖ്യ 66000 കടന്നു
ഗാസയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമുണ്ടെന്ന് ട്രംപും പ്രതികരിച്ചു. കരാർ അരികിലാണെന്നും അദ്ദേഹം ആവർത്തിച്ചു. പശ്ചിമേഷ്യയിൽ സമാധാനമുണ്ടാക്കാൻ തങ്ങൾക്ക് സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ഹമാസും ഇസ്രയേലും വെടിനിർത്തലിന് സമ്മതിച്ചാൽ എല്ലാവരും കരാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അമേരിക്ക സാധ്യമായതെല്ലാം ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, യാരെദ് കുഷ്നർ എന്നിവർ ചർച്ചയുടെ ഭാഗമാകുന്നുണ്ട്.
Read More:യുക്രൈയ്‌നിലെ 5000 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യ കീഴടക്കി: പുടിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.