scorecardresearch

Ukraine War: യുക്രൈയ്‌നിലെ 5000 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യ കീഴടക്കി: പുടിൻ

ഉന്നത സൈനിക കമാൻഡർമാരുമായുള്ള ഒരു യോഗത്തിന് ശേഷമാണ് പുടിൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു

ഉന്നത സൈനിക കമാൻഡർമാരുമായുള്ള ഒരു യോഗത്തിന് ശേഷമാണ് പുടിൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു

author-image
WebDesk
New Update
putin111

വ്ളാഡിമർ പുടിൻ

Ukraine War Updates: മോസ്‌കോ: 2025-ൽ ഇതുവരെ ഉക്രെയ്നിലെ ഏകദേശം 5,000 ചതുരശ്ര കിലോമീറ്റർ (1,930 ചതുരശ്ര മൈൽ) പ്രദേശത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തിട്ടുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അവകാശപ്പെട്ടു. ഉന്നത സൈനിക കമാൻഡർമാരുമായുള്ള ഒരു യോഗത്തിന് ശേഷമാണ് പുടിൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

Also Read:യുക്രൈനിൽ കനത്ത മിസൈൽ ആക്രമണവുമായി റഷ്യ; അഞ്ച് മരണം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഉക്രെയ്‌നിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പോളണ്ടുമായി അതിർത്തി പങ്കിടുന്ന ല്വിവ് പ്രവിശ്യയുടെ പടിഞ്ഞാറേ ഭാഗത്താണ് നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. സ്ഥലത്ത് പ്രവർത്തിക്കുന്ന ഒരു ഇൻഡസ്ട്രിയൽ പാർക്കും കത്തി നശിച്ചതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ നഗരത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

Also Read:യുദ്ധത്തിൽ ആര് അതിജീവിക്കുമെന്ന് ആയൂധങ്ങൾ തീരുമാനിക്കും; യുഎൻ പൊതുസഭയിൽ സെലൻസ്‌കി

ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളും അപകടങ്ങളും അനിയന്ത്രിതമായ സാഹചര്യത്തിൽ ല്വിവിലെ ആളുകൾ വീടിനുള്ളിൽ തന്നെ തുടരാൻ മേയർ ആവശ്യപ്പെട്ടു. ആക്രമണത്തിനായി റഷ്യൻ സൈന്യം 50-ലധികം മിസൈലുകളും 500 ഡ്രോണുകളും ഉപയോഗിച്ചതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി പറഞ്ഞു.എന്നാൽ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ റഷ്യ തയ്യാറായില്ല.

Advertisment

യുക്രെയിനിലെ പാസഞ്ചർ ട്രെയിനിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെയാണ് റഷ്യ യുക്രെയിനിൽ ആക്രമണം നടത്തിയിരിക്കുന്നത്. ശനിയാഴ്ചയിലെ വ്യോമാക്രമണത്തിൽ മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റതായി പ്രദേശിക ഗവർണർ ഒലെ ഹ്രിഹൊറോവ് പറഞ്ഞിരുന്നു.

Also Read:പോളണ്ടിൻ്റെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകൾ; പ്രതിരോധിക്കാൻ ബ്രിട്ടീഷ് വ്യോമസേന

അതേസമയം, യുക്രൈനിലെ സുമി റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തെ ഭീകരതയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയും രംഗത്തെത്തിയിരുന്നു. സാധാരണക്കാരായ ജനങ്ങളെയാണ് അവർ ലക്ഷ്യംവയ്ക്കുന്നതെന്ന് റഷ്യക്കാർക്ക് അറിയില്ലായിരിക്കുമെന്നും ഈ ക്രൂരതയ്ക്കു മുന്നിൽ കണ്ണടയ്ക്കാൻ ലോകത്തിന് അവകാശമില്ലെന്നും സെലൻസ്‌കി പറഞ്ഞു.

Read More:ഗാസ സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ്; നിർണായക ചർച്ച ഈജിപ്തിൽ

War Ukraine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: