/indian-express-malayalam/media/media_files/2024/11/17/Gu6qGqyak7IQbBzqV4fZ.jpg)
Ukraine War Updates
Ukraine War Updates: കീവ്: യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം. ഞായറാഴ്ച്ച നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പോളണ്ടുമായി അതിർത്തി പങ്കിടുന്ന ല്വിവ് പ്രവിശ്യയുടെ പടിഞ്ഞാറേ ഭാഗത്താണ് നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. സ്ഥലത്ത് പ്രവർത്തിക്കുന്ന ഒരു ഇൻഡസ്ട്രിയൽ പാർക്കും കത്തി നശിച്ചതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ നഗരത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
Also Read:യുദ്ധത്തിൽ ആര് അതിജീവിക്കുമെന്ന് ആയൂധങ്ങൾ തീരുമാനിക്കും; യുഎൻ പൊതുസഭയിൽ സെലൻസ്‌കി
ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളും അപകടങ്ങളും അനിയന്ത്രിതമായ സാഹചര്യത്തിൽ ല്വിവിലെ ആളുകൾ വീടിനുള്ളിൽ തന്നെ തുടരാൻ മേയർ ആവശ്യപ്പെട്ടു. ആക്രമണത്തിനായി റഷ്യൻ സൈന്യം 50-ലധികം മിസൈലുകളും 500 ഡ്രോണുകളും ഉപയോഗിച്ചതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി പറഞ്ഞു.
Also Read:പോളണ്ടിൻ്റെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകൾ; പ്രതിരോധിക്കാൻ ബ്രിട്ടീഷ് വ്യോമസേന
എന്നാൽ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ റഷ്യ തയ്യാറായില്ല. ഇന്നലെ (ശനിയാഴ്ച്ച) യുക്രെയിനിലെ പാസഞ്ചർ ട്രെയിനിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെയാണ് ഇന്നും റഷ്യ യുക്രെയിനിൽ ആക്രമണം നടത്തിയിരിക്കുന്നത്. ശനിയാഴ്ചയിലെ വ്യോമാക്രമണത്തിൽ മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റതായി പ്രദേശിക ഗവർണർ ഒലെ ഹ്രിഹൊറോവ് പറഞ്ഞിരുന്നു.
Also Read:ഉക്രെയ്‌നിലെ സർക്കാർ ആസ്ഥാന മന്ദിരം റഷ്യ ആക്രമിച്ചു; രണ്ട് മരണം
അതേസമയം, യുക്രൈനിലെ സുമി റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തെ ഭീകരതയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയും രംഗത്തെത്തിയിരുന്നു. സാധാരണക്കാരായ ജനങ്ങളെയാണ് അവർ ലക്ഷ്യംവയ്ക്കുന്നതെന്ന് റഷ്യക്കാർക്ക് അറിയില്ലായിരിക്കുമെന്നും ഈ ക്രൂരതയ്ക്കു മുന്നിൽ കണ്ണടയ്ക്കാൻ ലോകത്തിന് അവകാശമില്ലെന്നും സെലൻസ്‌കി പറഞ്ഞു.
Read More:ഗാസ സമാധാനകരാറിൽ പ്രത്യാശയുണ്ട്; നീതിയും സമാധാനവും പുനസ്ഥാപിക്കണം: ലിയോ മാർപാപ്പ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.