/indian-express-malayalam/media/media_files/2025/05/11/FP8NWC5DCoMuUMVOc9Wz.jpg)
ലിയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: ഗാസ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാനകരാറിൽ പ്രത്യാശയുണ്ടെന്ന് ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി ഉടൻ തന്നെ ആഗ്രഹിച്ച ഫലങ്ങൾ കൈവരിക്കുമെന്നും മാർപാപ്പ പറഞ്ഞു.
Also Read:ഗാസ സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ്; നിർണായക ചർച്ച ഈജിപ്തിൽ
ഗാസയിൽ നീതിയും നിലനിൽക്കുന്നതുമായ സമാധാനം പുനസ്ഥാപിക്കണം. പശ്ചിമേഷ്യയിലെ നാടകീയമായ സാഹചര്യങ്ങൾക്കിടയിൽ സമാധാനത്തിനുശ്‌ള ചില സുപ്രധാന തീരുമാനങ്ങൾ മുന്നോട്ട് വരുന്നുണ്ട്്. അവ ഉടൻ ആഗ്രഹിക്കുന്ന ഫലങ്ങൾ കൈവരിക്കും- സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ ഒത്തുകൂടിയ വിശ്വാസികളോട് മാർപാപ്പ പറഞ്ഞു.
ഗാസയിൽ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനും ഏകദേശം രണ്ട് വർഷമായി തുടരുന്ന സംഘർഷത്തിൽ സ്ഥിരമായ വെടിനിർത്തൽ വേണമെന്നും മാർപാപ്പ പറഞ്ഞു. നേരത്തെ ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടി ട്രംപ് തയ്യാറാക്കിയ പദ്ധതിയെ അഭിനന്ദിച്ച് മാർപാപ്പ രംഗത്തെത്തിയിരുന്നു.
Also Read: ട്രംപിന്റെ ഗാസ കരാർ; ഹമാസുമായി ചർച്ച നടത്തി ഖത്തറും തുർക്കിയും
അതേസമയം, ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. സമാധാന കരാർ വേഗത്തിൽ അംഗീകരിക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹമാസിനോട് യുദ്ധം നിർത്തി ആയുധം താഴെവയ്ക്കാൻ ട്രംപ് മുന്നറിയിപ്പ് നൽകി.
Also Read:സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യം; ഹമാസിന് നാലുദിവസത്തെ സമയം നൽകി ട്രംപ്
'ബന്ദികളുടെ മോചനത്തിനും സമാധാന കരാർ പൂർത്തീകരിക്കുന്നതിനുമായി ഇസ്രയേൽ താൽക്കാലികമായി ആക്രമണം നിർത്തിവച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. ഹമാസ് എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് ഞാൻ അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയർത്തുന്ന യാതാന്നും ഞാൻ അനുവദിക്കില്ല. ഇത് വേഗത്തിൽ പൂർത്തിയാക്കാം. എല്ലാവരോടും നീതിപൂർവ്വം പെരുമാറും.'- അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
Read More:തകർച്ചയുടെ വക്കിൽ ഗാസയിലെ ആശുപത്രികൾ; ആക്രമണം ശക്തമാക്കി ഇസ്രായേൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.