scorecardresearch

മച്ചാഡോ വിളിച്ചിരുന്നു; എനിക്കാണ് നോബേൽ ലഭിക്കേണ്ടതെന്ന് പറഞ്ഞു, നോബേൽ ലഭിക്കാത്തതിൽ പ്രതികരിച്ച് ട്രംപ്

സമാധാന നൊബേൽ ലഭിച്ച വ്യക്തി എന്നെ വിളിച്ചിരുന്നു. താങ്കളോടുള്ള ബഹുമാനാർത്ഥം താൻ നൊബേൽ പുരസ്‌കാരം സ്വീകരിക്കുകയാണെന്ന് പറഞ്ഞെന്നും ട്രംപ് പറഞ്ഞു

സമാധാന നൊബേൽ ലഭിച്ച വ്യക്തി എന്നെ വിളിച്ചിരുന്നു. താങ്കളോടുള്ള ബഹുമാനാർത്ഥം താൻ നൊബേൽ പുരസ്‌കാരം സ്വീകരിക്കുകയാണെന്ന് പറഞ്ഞെന്നും ട്രംപ് പറഞ്ഞു

author-image
WebDesk
New Update
trump nobel

നോബേൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരണവുമായി ട്രംപ്

വാഷിങ്ടൺ: സമാധാന നൊബേൽ ലഭിക്കാത്തതിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ വെനസ്വലേ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്ക് നിരവധി തവണ താൻ സഹായങ്ങൾ ചെയ്തിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. നൊബേൽ പ്രഖ്യാപിച്ചതിന് പിന്നാലെ കൊരീന തന്നെ വിളിച്ചിരുന്നു. തന്നോടുള്ള 'ബഹുമാനാർത്ഥം' നൊബേൽ സമ്മാനം സ്വീകരിക്കുകയാണെന്ന് അവർ പറഞ്ഞതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

Also Read:അഫ്ഗാൻ മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയ സംഭവം; പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം

സമാധാന നൊബേൽ ലഭിച്ച വ്യക്തി എന്നെ വിളിച്ചിരുന്നു. താങ്കളോടുള്ള ബഹുമാനാർത്ഥം താൻ നൊബേൽ പുരസ്‌കാരം സ്വീകരിക്കുകയാണെന്ന് പറഞ്ഞു. സമ്മാനത്തിന് ശരിയ്ക്കും അർഹിച്ചിരുന്ന ആളാണ് താങ്കളെന്നാണ് അവർ എന്നോട് പറഞ്ഞതെന്ന് ട്രംപ് വ്യക്തമാക്കി.

"എനിക്ക് നൊബേൽ തരൂവെന്ന് ഞാൻ പറഞ്ഞിട്ടില്ല, എന്നാൽ അവൾ അത് ചെയ്തിരിക്കാമെന്നാണ് ഞാൻ കരുതുന്നത്. നിരവധി തവണ കൊറീനയെ ഞാൻ സഹായിച്ചിട്ടുണ്ട്. വെനസ്വേല ദുരിതം നേരിടുമ്പോൾ അവർക്ക് ധാരാളം സഹായം ആവശ്യമായിരുന്നു. നിരവധി തവണ കൊരീനയെ സഹായിച്ചിട്ടുണ്ട്. ഞാൻ അതിൽ സന്തോഷവാനാണ്. എന്തെന്നാൽ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ എനിക്കായി"- വൈറ്റ്ഹൗസിൽവെച്ച് മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.

Advertisment

Also Read:ട്രംപിന് 'സമാധാനം' ഇല്ല; നൊബേൽ സമ്മാനം മരിയ കൊറീന മചാഡോയ്ക്ക്

വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിനാണ് ജനാധിപത്യ അവകാശ പ്രവർത്തകയായ മറിയ കൊരീനയ്ക്ക് പുരസ്‌കാരം ലഭിച്ചത്. സമാധാനത്തിന് നൊബേൽ പുരസ്‌കാരം ലഭിക്കുന്ന ഇരുപതാമത്തെ വനിതയാണ് മറിയ കൊരീന. വെനസ്വേലയുടെ ഉരുക്കുവനിത എന്നാണ് ഇവർ അറിയപ്പെടുന്നത്. സ്വേച്ഛാധിപത്യത്തിൽ നിന്നും സമാധാനപരമായി ജനാധിപത്യസംരക്ഷണ പോരാട്ടം നടത്തിയതിനാണ് പുരസ്‌കാരം. എൻജിനീയറിംഗ് ബിരുദധാരിയാണ് മറീന കൊരീന.

Also Read: ഗാസ സമാധാനത്തിലേക്ക്; ഇസ്രായേൽ ഹമാസ് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്

സമാധാനത്തിനായുള്ള നൊബേലിനായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏറെ അവകാശവാദം ഉന്നയിച്ചിരുന്നു. അധികാരത്തിലേറി ഏഴ് മാസത്തിനകം ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച താൻ സമാധാന നൊബേലിന് അർഹനാണെന്നായിരുന്നു ട്രംപിൻറെ വാദം. ഗാസ വെടിനിർത്തലും ട്രംപ് ഉയർത്തികാണിച്ചിരുന്നു. എന്നാൽ ട്രംപിന്റെ ആഗ്രഹത്തിന് തിരിച്ചടിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Read More:യുക്രൈയ്‌നിലെ 5000 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യ കീഴടക്കി: പുടിൻ

Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: