scorecardresearch

അഫ്ഗാൻ മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയ സംഭവം; പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ശനിയാഴ്ച അഫ്ഗാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്നാണ് വനിതാ മാധ്യമപ്രവർത്തകയെ വിലക്കിയത്

ശനിയാഴ്ച അഫ്ഗാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്നാണ് വനിതാ മാധ്യമപ്രവർത്തകയെ വിലക്കിയത്

author-image
WebDesk
New Update
afgan1

അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനൊപ്പം

ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിനെത്തിയ അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമ പ്രവർത്തകരെ വിലക്കിയ സംഭവത്തിൽ വിമർശനം ശക്തമായതോടെ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്ത്. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

Advertisment

Also Read:കാബൂളിലെ ഇന്ത്യൻ എംബസി പുനസ്ഥാപിക്കും; ഭീകരവാദത്തിന് എതിരെ ഒന്നിക്കാൻ ഇന്ത്യ-അഫ്ഗാൻ ധാരണ

ശനിയാഴ്ച അഫ്ഗാൻവിദേശകാര്യ മന്ത്രി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്നാണ് വനിതാ മാധ്യമപ്രവർത്തകയെ വിലക്കിയത്. വിവേചനപരമായ ഈ സമീപനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിനെ തുടർന്നാണ് വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. 

Also Read:സുബിൻ ഗാർഗിന്റെ മരണം: മുഴുവൻ ടീമിനെയും ചോദ്യം ചെയ്യണമെന്ന് കുടുംബം; സിഐഡിക്ക് പരാതി

Advertisment

സംഭവത്തിൽ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്ന് വ്യക്തമാകുന്നതാണ് ഈ സംഭവമെന്ന് രാഹുൽ പറഞ്ഞു. എല്ലായിടത്തും തുല്യപങ്കാളിത്തത്തിന് സ്ത്രീകൾക്ക് അർഹതയുണ്ട്. വിവേചനങ്ങൾക്കെതിരെയുള്ള മൗനം, നാരീശക്തി മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നുവെന്നും രാഹുൽ വ്യക്തമാക്കി.

Also Read:കന്യാസ്ത്രീകൾ അതിക്രമണം നേരിട്ടു; 15 ദിവസത്തിനുള്ളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വനിതാ കമ്മീഷൻ നിർദേശം

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി എം പി എക്സിൽ കുറിച്ചു.പ്രധാനമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. സ്ത്രീകളുടെ അവകാശങ്ങളിലെ താങ്കളുടെ നിലപാടുകൾ ഒരു തെരഞ്ഞെടുപ്പിൽനിന്നും മറ്റൊന്നിലേക്കുള്ളത് മാത്രമല്ലെങ്കിൽ പിന്നെ എങ്ങനെയാണ് സ്ത്രീകൾ നട്ടെല്ലും അഭിമാനവുമായ രാജ്യത്ത്, കഴിവുള്ള സ്ത്രീകൾ അപമാനിക്കപ്പെടുന്നതെന്ന് പ്രിയങ്ക ചോദിച്ചു.

Read More:പ്രതിപക്ഷമില്ലാത്ത സംയുക്ത പാർലമെന്റെറി സമിതി? സാധ്യതകൾ തേടി കേന്ദ്ര സർക്കാർ

Afghanistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: