scorecardresearch

കാബൂളിലെ ഇന്ത്യൻ എംബസി പുനസ്ഥാപിക്കും; ഭീകരവാദത്തിന് എതിരെ ഒന്നിക്കാൻ ഇന്ത്യ-അഫ്ഗാൻ ധാരണ

ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിന് അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖി കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്

ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിന് അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖി കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്

author-image
WebDesk
New Update
afgan1

അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനൊപ്പം

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി പുനസ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ നാലുവർഷം മുമ്പാണ് ഇന്ത്യൻ എംബസി അടച്ചുപൂട്ടിയത്. 

Advertisment

Also Read:ഗാസ സമാധാന കരാര്‍ പ്രാബല്യത്തില്‍; നിലവിൽ വന്നത് കരാറിന്റെ ആദ്യഘട്ടം

ഭീകരവാദത്തിനെതിരെ ഒന്നിച്ചുനിൽക്കാനും ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായി. പഹൽഗാം ഭീകരാക്രമണം, അഫ്ഗാനിലെ ഭൂകമ്പം എന്നീ സമയങ്ങളിൽ പരസ്പരം സംസാരിച്ചിരുന്നു. എന്നാൽ വിശാലമായ ആശയവിനിമയത്തിന് പൊതുതാൽപര്യങ്ങൾ തിരിച്ചറിയാനും ഇപ്പോഴാണ് കഴിഞ്ഞത്. അതിനാൽ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്- എസ് ജയ്ശങ്കർ പറഞ്ഞു

ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിന് അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖി കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. താലിബാൻ അധികാരത്തിലെത്തിയതിന് ശേഷം ഉണ്ടായിരുന്ന യാത്രാ വിലക്കിൽ നിന്ന് സുരക്ഷാ കൗൺസിൽ ഇളവ് നൽകിയതോടെയാണ് അഫ്ഗാൻ വിദേശകാര്യമന്ത്രിയുടെ ഇന്ത്യയിലേക്കുള്ള യാത്ര.

Advertisment

Also Read:യുക്രൈയ്‌നിലെ 5000 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യ കീഴടക്കി: പുടിൻ

2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിനുശേഷം കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ആദ്യ മന്ത്രിയാണ് ഇദ്ദേഹം. മുത്താഖിയുടെ ഇന്ത്യാ സന്ദർശനം താലിബാനുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഒരു പുതിയ മാനം നൽകുമെന്ന് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസം അഫ്ഗാൻ വിദേശകാര്യ മന്ത്രി ന്യൂഡൽഹി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും യുഎൻ സുരക്ഷാ കൗൺസിലിന്റെ (യുഎൻഎസ്സി) വിലക്ക് കണക്കിലെടുത്ത് യാത്രാ റദ്ദാക്കുകയായിരുന്നു.

Also Read:സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്‌നഹോർകയ്ക്ക്

താലിബാൻ നേതാവിനെതിരെ ഉണ്ടായിരുന്ന യാത്രാ വിലക്ക് സെപ്റ്റംബർ 30-ന് ആണ് യുഎൻ സുരക്ഷാ സമിതി ഇളവ് നൽകിയത്. എല്ലാ പ്രമുഖ താലിബാൻ നേതാക്കൾക്കുമെതിരെ യുഎൻ സുരക്ഷാ കൗൺസിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു, അതിനാൽ വിദേശ യാത്രയ്ക്ക് ഇളവ് ഉറപ്പാക്കേണ്ടതുണ്ട്. താലിബാൻ ഭരണകൂടത്തെ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ച ഒരേയൊരു രാജ്യം റഷ്യ മാത്രമാണ്. റഷ്യയിൽ നടന്ന യോഗങ്ങൾക്ക് ശേഷമാണ് മുത്താഖിയുടെ ഇന്ത്യാ സന്ദർശനം.

Read More: ഗാസ സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ്; നിർണായക ചർച്ച ഈജിപ്തിൽ

India Afghanistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: