/indian-express-malayalam/media/media_files/2025/10/10/parliament1-2025-10-10-13-40-53.jpg)
ലോക്സഭാ (ഫയൽ ചിത്രം)
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ സഹകണമില്ലാത്തതോടെ വിവിധ വിഷയങ്ങൾ പരിഗണിക്കുന്നതിന് വേണ്ടിയുള്ള പാർലമെന്റ് സംയുക്ത സമിതികൾ രൂപവത്കരിക്കാനാകാതെ കേന്ദ്ര സർക്കാർ. ഇതോടെ ഭരണകക്ഷി എംപിമാർ, സ്വതന്ത്ര്യർ എന്നിവരെ ഉൾപ്പെടുത്തി സമിതികൾ രൂപവത്കരിക്കുന്നതിനുള്ള സാധ്യതകൾ തേടുകയാണ് കേന്ദ്ര സർക്കാർ. ഇത്തരത്തിൽ പാർലമെന്ററി സമിതികൾ നിലവിൽ വന്നാൽ അത് സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായമാകും.
അഞ്ച് വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് 30 ദിവസം റിമാൻഡിൽ കഴിയുന്ന മന്ത്രിമാരെ അയോഗ്യരാക്കാവുന്ന 130-ാം ഭരണഘടനാ ഭേഗഗതി, 2025 ലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ സർക്കാർ (ഭേദഗതി) ബിൽ, 2025, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ എന്നിവയിൽ കൂടുതൽ പഠനത്തിനും ചർച്ചകൾക്കും വേണ്ടി സംയുക്ത പാർലമെന്ററി സമിതികൾ രൂപവത്കരിക്കാൻ കേന്ദ്രസർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനെ തുടർന്നാണ് പുതിയ സാധ്യതകൾ സർക്കാർ തേടുന്നത്.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ഭരണഘടനയുടെ 130-ാം ഭേദഗതി ബില്ലിനെ ചൊല്ലിയാണ് പ്രതിപക്ഷം സമിതികളിൽ നിന്ന് വിട്ടുനിൽക്കുന്നത്. ബില്ലുകളെ ഭരണഘടനാ വിരുദ്ധമെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. ബില്ലിനെ പറ്റി പഠിക്കാൻ സംയുക്ത പാർലമെന്റ് സമതിയെ സ്പീക്കർ പ്രഖ്യാപിച്ചതിന് പിന്നാലെ ഇതുമായി സഹകരിക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി എന്നിവർ വ്യക്തമാക്കിയത്.
Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിൻറെ മോചനം ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയിലേക്ക്
സമിതിയിൽ ചേരുന്നതിനെ അനുകൂലിക്കുകയാണ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്. ഇടതുപക്ഷ പാർട്ടികളും അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ ഇന്ത്യാ മുന്നണിയ്ക്കുള്ളിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയാണ് സംയുക്ത സമിതിയുടെ രൂപവത്കരണത്തെയും ബാധിക്കുന്നത്. സംയുക്ത പാനലിൽ ചേരുന്നതിനെപ്പറ്റി ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ലോക്‌സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് മാണിക്കം ടാഗോർ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. ഇന്ത്യാമുന്നണി നേതാക്കളുമായി ചർച്ച ചെയ്തതിന് ശേഷമേ വിഷയത്തിൽ തീരുമാനം എടുക്കുവെന്നും അദ്ദേഹം പറഞ്ഞു.
Also Read:ദുർമന്ത്രവാദിനിയെന്ന് ആരോപണം; 60കാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു
അതേസമയം,പ്രതിപക്ഷമില്ലാതെ ഒരു സംയുക്ത സമിതി രൂപീകരിക്കുന്നത് അഭൂതപൂർവമായ ഒരു സംഭവമായിരിക്കുമെന്ന് മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പിഡിടി ആചാരി പറഞ്ഞു. ഇത്തരത്തിൽ രൂപവത്കരിക്കുന്ന സമിതികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടേക്കുമെന്നും അദ്ദേഹം പറഞ്ഞു.
"സ്പീക്കർ നാമനിർദ്ദേശം ചെയ്യുന്ന എല്ലാ അംഗങ്ങളും ഉൾപ്പെടുന്നതാണ് ഒരു പാർലമെന്ററി കമ്മിറ്റി. വിവിധ പാർട്ടികളുടെ അംഗങ്ങൾ സംയുക്ത പാർലമെന്ററി സമിതിയിൽ വേണം. ഭരണകക്ഷിയിൽ നിന്നുള്ള അംഗങ്ങൾ മാത്രമാണേൽ ഒരു പൂർണ കമ്മിറ്റി രൂപവത്കരിച്ചെന്ന് പറയാനാകില്ല. അതൊരു എൻഡിഎ പാനലായിരിക്കും.പ്രധാന പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ആരും ഇല്ലെങ്കിൽ, അതിന് ഒരു വിശ്വാസ്യതയും ഉണ്ടാകില്ല. ഇക്കാര്യത്തിൽ എല്ലാവരെയും സമാവായത്തിലെത്തിക്കാൻ സ്പീക്കർക്ക് കഴിയുമെന്നാണ് കരുതുന്നത്".- പിഡിടി ആചാരി പറഞ്ഞു.
Read More: സുപ്രീം കോടതിയിലെ അതിക്രമം ഞെട്ടലുണ്ടാക്കി, അടഞ്ഞ അധ്യായമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.