/indian-express-malayalam/media/media_files/2025/10/09/jharkhand-murder-2025-10-09-21-28-51.jpg)
Photograph: (Representative Image)
ദുർമന്ത്രവാദിനിഎന്ന് ആരോപിച്ച് 60കാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് അയൽവാസി. ജാർഖണ്ഡിലെ ഗർഹ്വാ ജില്ലയിലാണ് നടുക്കുന്ന സംഭവം. ഒക്ടോബർ ഏഴിന് ആണ് കൊലപാതകം നടന്നത്. ഫുൽകുരിയ ദേവി എന്ന സ്ത്രീയെ സാവൻ കിസൻ എന്ന ഇവരുടെ അയൽവാസി വെട്ടിക്കൊല്ലുകയായിരുന്നു.
ഈ സ്ത്രീയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇവരുടെ മകൻ പ്രതിയെ ആക്രമിച്ചു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ദുർമന്ത്രവാദം ചെയ്യുന്നു എന്ന് ആരോപിച്ച് ഇരു കുടുംബങ്ങൾക്കും ഇടയിൽ പ്രശ്നം നിലനിന്നിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Also Read: പദവിയുടെ അന്തസ് ഉയർത്തിപ്പിടിക്കണം, ഖേദമില്ല: ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ അഭിഭാഷകൻ
തന്റെ അമ്മയെ സാവൻ വെട്ടിയ അതേ കോടാലി കൊണ്ട് തന്നെയാണ് ഈ സ്ത്രീയുടെ മകൻ സാവനേയും ആക്രമിച്ചത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഈ വർഷം ആദ്യം സാവന്റെ സഹോദരൻ മരിച്ചിരുന്നു.
Also Read:അനധികൃതമായി ബംഗ്ലാവിൽ താമസം; 1.63 കോടി പിഴ അടയ്ക്കാൻ ദുർഗ ശക്തി ഐഎഎസിന് നിർദേശം
ഈ മരണത്തിന് കാരണം ഈ സ്ത്രീയുടെ ദുർമന്ത്രവാദമാണ് എന്ന് ഒരാൾ സാവനെ വിശ്വസിപ്പിച്ചു. എന്നാൽ ഈ സ്ത്രീ ദുർമന്ത്രവാദം പോലെ എന്തെങ്കിലും ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
Also Read: ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് സൈനിക രഹസ്യങ്ങൾ ചോർത്താൻ പാക് ശ്രമം; നേപ്പാൾ സ്വദേശി അറസ്റ്റിൽ
അന്ധവിശ്വാസം ഈ മേഖലയിൽ പല പ്രശ്നങ്ങൾക്കും കാരണമാകുന്നതായി പഞ്ചായത്ത് തലവൻ അനിത ലക്ര പറഞ്ഞു. ദുർമന്ത്രവാദം എന്ന ഒരു വിഷയം ഒരിക്കലും ഗ്രമസഭാ യോഗങ്ങളിൽ ചർച്ച ആയിട്ടില്ല. ഇത് എല്ലാ അർഥത്തിലും അന്ധവിശ്വാസമാണ്. ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും വിദ്യാഭ്യാസം ലഭിക്കാത്തവരാണ് എന്നും അവർ പറഞ്ഞു.
Read More:കരൂർ ദുരന്തം: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രീം കോടതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.