/indian-express-malayalam/media/media_files/2025/10/08/durga-shakthi-nagpal-ias-2025-10-08-20-41-07.jpg)
Durga Shakthi Nagpal IAS
അനധികൃതമായി ഔദ്യോഗിക ബംഗ്ലാവിൽ താമസം തുടർന്നതിന് ഐഎഎസ് ഉദ്യോഗസ്ഥയായ ദുർഗ ശക്തി നാഗ്പാൽ 1.63 കോടി രൂപ നൽകണം എന്ന് കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശിയ അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്(ഐഎആർഐ). ഡൽഹിയിലെ ക്യാംപസിൽ 2022 മെയ് മുതൽ 2025 ഫെബ്രുവരി വരെ ദുർഗ ശക്തി അനധികൃതമായി കഴിഞ്ഞതായാണ് ഐഎആർഐ പറയുന്നത്. എന്നാൽ മാതാപിതാക്കളുടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ഇവിടെ താമസം തുടരാൻ താൻ അനുവാദം തേടിയിരുന്നു എന്ന് ദുർഗ ശക്തി ഐഎഎസ് പറഞ്ഞു.
2010 ബാച്ച് ഉത്തർപ്രദേശ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് ദുർഗ ശക്തി. നിലവിൽ ലഖിംപൂർ ഖേരിയിൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെ ചുമതലയാണ് ദുർഗ വഹിക്കുന്നത്. ഇവിടെ താമസം തുടരാൻ അനുവാദം തേടുകയും പിഴ തുക ഒഴിവാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തതായി ദുർഗ പ്രതികരിച്ചു.
Also Read: വിജയ്‌യുടെ റാലി; നാമക്കലിൽ കണ്ടിട്ടും പഠിച്ചില്ല; പെരുമാൾ മുരുകന്റെ കുറിപ്പ്
"ഇവിടെ താമസം തുടരാൻ അനുവദിക്കണം എന്ന് കേന്ദ്ര മന്ത്രാലയത്തോട് ഞാൻ ആവശ്യപ്പെടുകയും ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തതാണ്. ഞാൻ വാടക നൽകുകയും ചെയ്തു. പിന്നാലെ വീട് ഒഴിയുകയും ചെയ്തു. എന്നാൽ ചില പേപ്പർ വർക്ക് നടത്തുന്നത് വിട്ടുപോയതിന്റെ പേരിലാണ് ഇത്രയും അധിക തുക പിഴയായി നൽകണം എന്ന് ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇത്രയും തുക അടയ്ക്കുക എന്നത് പ്രാക്ടിക്കലായ കാര്യമല്ല. ഈ തുക ഒഴിവാക്കണം എന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ നടപടിക്രമങ്ങൾ നടക്കുകയാണ്. ഈ വർഷം ജൂൺ 26ന് ഈ കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്ത് അയച്ചു," ദുർഗ നാഗ്പാൽ ദ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിൻറെ മോചനം ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയിലേക്ക്
2015 മാർച്ച് 19ന് ആണ് ദുർഗയ്ക്ക് ബി 17(ടൈപ്പ് ആറ്-എ) വിഭാഗത്തിലെ ബംഗ്ലാവ് അനുവദിച്ചത്. ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എന്ന ചുമതലയേറ്റതോടെയായിരുന്നു ഇത്. കാർഷിക മന്ത്രി രാധാ മോഹൻ സിങ് ആണ് ഇത് അനുവദിച്ചത്. 2015 ഏപ്രിൽ 16 മുതൽ ദുർഗ ഇവിടെ താമസം ആരംഭിച്ചു. പ്രതിമാസം 6,600 രൂപയായിരുന്നു വാടക. ഇതിന് പുറമെ വെള്ളത്തിനുള്ള പണവും അടിച്ചിരുന്നു.
കാർഷിക മന്ത്രാലയത്തിന് കീഴിലെ ദുർഗയുടെ ഡെപ്യൂട്ടേഷൻ 2018 മെയ് ഏഴിന് അവസാനിച്ചു. എന്നാൽ ധനകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുമ്പോഴും ദുർഗ ഈ ബംഗ്ലാവിൽ താമസം തുടർന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ദുർഗ ഈ ബംഗ്ലാവ് ഒഴിയുന്നത്. ഈ ബംഗ്ലാവ് ഒഴിപ്പിക്കാൻ ഐഎആർഐ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.
Also Read:ബീഹാർ തിരഞ്ഞെടുപ്പ്; ഒഴിവാക്കിയ 3.66 ലക്ഷം വോട്ടർമാരുടെ വിശദാംശങ്ങൾ നൽകണം: സുപ്രീം കോടതി
ഡാമേജ് ചാർജ് 1,63,57,550 രൂപ
മെയ് 2ന് ഐഎആർഐ ദുർഗയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നത് ഈ ബംഗ്ലാവിൽ താമസം തുടരാനുള്ള കാലാവധി നീട്ടിത്തരാൻ കഴിയില്ല എന്നാണ്. ഇതിനൊപ്പം ഡാമേജ് ചാർജ് എന്ന നിലയിൽ 1,63,57,550 രൂപ അടയ്ക്കാനും ദുർഗ ഐഎഎസിനോട് നിർദേശിച്ചു. പിഴ തുക ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുള്ള​ ദുർഗ ഐഎഎസിന്റെ ആവശ്യം ഉത്തർപ്രദേശ് സർക്കാർ കേന്ദ്ര സർക്കാരിന് നൽകി. എന്നാൽ ഉത്തർപ്രദേശ് സർക്കാൻ ഈ തുക ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടില്ല എന്നാണ് സൂചന.
ഔട്ട്സ്റ്റാൻഡിങ് ലൈസൻസ് ഫീ ആയി 88,610 രൂപ താൻ അടച്ചതായി ദുർഗ വ്യക്തമാക്കി. ഐഎആർഐയുടെ റെക്കോർഡുകൾ പ്രകാരം 2020 മുതൽ ഈ ബംഗ്ലാവിൽ നിന്ന് ഒഴിയാൻ ദുർഗയോട് ഇൻസ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുകയാണ്. 2020 ഓഗസ്റ്റിൽ ദുർഗയ്ക്ക് നൽകിയ കത്തിൽ ആ വർഷം ഒക്ടോബർ 10 വരെ അവിടെ താമസം തുടരാൻ അനുവദിക്കാം എന്നും അതിന് ശേഷം പബ്ലിക് പ്രിമൈസ് ആക്ട് 1971 പ്രകാരം നടപടി എടുക്കും എന്നും പറയുന്നു.
2022 ജൂലൈ എട്ടിന് ആണ് ഐഎആർഐ ഒഴിപ്പിക്കൽ നടപടി തുടങ്ങിയത്. ആദ്യം കാരണം കാണിക്കൽ നോട്ടീസും പിന്നാലെ ഹാജരാവാനുള്ള നോട്ടീസും നൽകി. ഡിസംബർ 22ന് താമസം ഒഴിയാൻ രണ്ടാഴ്ച സമയം അനുവദിച്ചു. 2023 ജനുവരി 31ന് എസ്റ്റേറ്റ് ഓഫീസർ ബംഗ്ലാവ് ഒഴിയാനുള്ള ഫൈനൽ നോട്ടീസ് നൽകി. ദുർഗ ബംഗ്ലാവ് ഒഴിയാത്തത് ചോദ്യം ചെയ്ത് നിരവധി വിവരാവകാശ അപേക്ഷകൾ ലഭിക്കുന്നതായി ഐഎആർഐ ദുർഗയെ അറിയിച്ചു.
ടൈപ്പ് 5 എയിൽ ഉൾപ്പെടുന്ന ബംഗ്ലാവുകൾ പരിഗണിക്കുമ്പോൾ ഡാമേജ് ഫീ വരുന്നത് ലൈസനസ് ഫീയുടെ 50 മടങ്ങ് കൂടുതലായാണ്. ഇങ്ങനെ വരുമ്പോൾ ഡാമേജ് ഫീയും വാട്ടർ ബില്ലും കൂടി കൂട്ടുമ്പോൾ ഒരു മാസം 92,000 വരും. ആദ്യ മാസം ആണ് ഈ തുക. രണ്ടാമത്തെ മാസം ഇത് 1,01,200 രൂപയായി. മൂന്നാമത്തെ മാസം 20 ശതമാനം കൂടി 1,10,400 രൂപയായി വർധിച്ചു. നാലാം മാസം 40 ശതമാനം കൂടി 1,28,800 രൂപയായി, അഞ്ചാം മാസം 80 ശതമാനം വർധിച്ച് തുക 1,65,600ലേക്ക് എത്തി. ആറാം മാസം 160 ശതമാനം വർധിച്ച് 2,39,200 രൂപയായും മാറി.
Read More:ഗായകൻ സുബീൻ ഗാർഗിയുടെ മരണം; ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.