/indian-express-malayalam/media/media_files/2025/05/19/Dgmh1uo4neTB4VjEYfVP.png)
സുപ്രീംകോടതി
ന്യൂഡൽഹി: ബിഹാറിലെ പ്രത്യേക വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനയ്ക്ക് (എസ്ഐആർ) ശേഷം ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടർമാരുടെ വിശദാംശങ്ങൾ നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. പുതുതായി ചേർത്തവരിൽ ഭൂരിഭാഗവും പുതിയ വോട്ടർമാരാണെന്നും ഒഴിവാക്കപ്പെട്ടവരിൽനിന്ന് ആരും ഇതുവരെ പരാതിയോ അപ്പീലോ നൽകിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
Also Read: ബിഹാറിൽ രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ്; നവംബർ 14 ന് വോട്ടെണ്ണൽ
മരണം, താമസം മാറ്റം, പേരുകളിലെ ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ യഥാർത്ഥ പട്ടികയിൽനിന്ന് 65 ലക്ഷം വോട്ടർമാരെ ഒഴിവാക്കി ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ കരട് പട്ടികയിൽ 17.87 ലക്ഷം വോട്ടർമാരുടെ വർധനവുണ്ട്. കരട് പട്ടികയിലേക്ക് 21.53 ലക്ഷം പുതിയ വോട്ടർമാരെ ചേർത്തപ്പോൾ, 3.66 ലക്ഷം പേരുകൾ നീക്കം ചെയ്തു.
Also Read:സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിഞ്ഞ് അഭിഭാഷകൻ; അപലപിച്ച് പ്രധാനമന്ത്രി
ഇതോടെ 17.87 ലക്ഷത്തിന്റെ വർധനവുണ്ടായി. പ്രത്യേക തീവ്ര പുനഃപരിശോധനയെ ചോദ്യം ചെയ്യുന്ന ഹർജികളിൽ വ്യാഴാഴ്ചയ്ക്കകം ഒഴിവാക്കപ്പെട്ട വോട്ടർമാരെക്കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.
കരട് വോട്ടർ പട്ടിക എല്ലാവരുടെയും കൈവശമുണ്ട്. അന്തിമ പട്ടിക സെപ്റ്റംബർ 30-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാൽ താരതമ്യ വിശകലനത്തിലൂടെ ആവശ്യമായ വിവരങ്ങൾ നൽകാനാകുമെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതി ഉത്തരവുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ സുതാര്യതയും പ്രവേശനക്ഷമതയും കൊണ്ടുവന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയോട് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
Also Read:അപകീർത്തി ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള സമയമായി: സുപ്രീം കോടതി
അന്തിമ പട്ടികയിലെ വോട്ടർമാരുടെ എണ്ണം കരട് പട്ടികയേക്കാൾ വർധിച്ചതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ പുതുതായി ചേർത്തവരുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു.
Read More:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിൻറെ മോചനം ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us