scorecardresearch

Leh Ladakh Protest: ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിൻറെ മോചനം ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയിലേക്ക്

സോനം വാങ്ചുക്കിനെതിരെ എൻഎസ്എ ചുമത്തേണ്ട ആവശ്യമില്ല. തടങ്കൽ ഉത്തരവിന്റെ പകർപ്പ് ഇതുവരെയും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇത് നിയമ ലംഘനമാണെന്നും ആങ്മോ പറഞ്ഞു

സോനം വാങ്ചുക്കിനെതിരെ എൻഎസ്എ ചുമത്തേണ്ട ആവശ്യമില്ല. തടങ്കൽ ഉത്തരവിന്റെ പകർപ്പ് ഇതുവരെയും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇത് നിയമ ലംഘനമാണെന്നും ആങ്മോ പറഞ്ഞു

author-image
WebDesk
New Update
Sonam Wangchuk

സോനം വാങ്ചുക്ക്

Leh Ladakh Protest: ന്യൂഡൽഹി: ലഡാക്കിലെ സംഘർഷത്തിന് പിന്നാലെ അറസ്റ്റിലായ കാലാവസ്ഥ പ്രവർത്തകൻ സോനം വാങ്ചുക്കിൻറെ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ച് ഭാര്യ ഗീതാഞ്ജലി ആങ്‌മോ. സോനം വാങ്ചുക്കിനെ ദേശവിരുദ്ധനായി ചത്രീകരിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ജയിൽ മോചിതനാക്കണമെന്നും ആങ്മോ ഹർജിയിൽ പറഞ്ഞു. തടങ്കലിനെ ചോദ്യം ചെയ്യണമെന്നും വാങ്ചുക്കിനെതിരെ എൻഎസ്എ ചുമത്താനുള്ള തീരുമാനത്തിൽ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.

Advertisment

Also Read:ലേ ലഡാക്ക് സംഘർഷം; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു

സോനം വാങ്ചുക്കിനെതിരെ എൻഎസ്എ ചുമത്തേണ്ട ആവശ്യമില്ല. തടങ്കൽ ഉത്തരവിന്റെ പകർപ്പ് ഇതുവരെയും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇത് നിയമ ലംഘനമാണെന്നും ആങ്മോ പറഞ്ഞു. നിലവിൽ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ് വാങ്ചുക്കുള്ളത്. അഭിഭാഷകനായ സർവം റിതം ഖരെ മുഖേനയാണ് ഭാര്യ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.

Also Read:ലഡാക്ക് പൂർവസ്ഥിതിയിലേക്കെന്ന് കേന്ദ്രം; നിയന്ത്രണങ്ങൾ ഒഴിവാക്കിയേക്കും

സെപ്റ്റംബർ 24-നാണ് ലഡാക്കിനുള്ള സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ സുരക്ഷാ സംവിധാനങ്ങൾ എന്നിവയ്ക്ക് വേണ്ടി പ്രതിഷേധിച്ച വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് എതിരെയുള്ള ആരോപണങ്ങൾ ലഡാക്ക് ഭരണകൂടം തള്ളിയിരുന്നു.

Advertisment

Also Read:ലഡാക്കിന്റെ സംസ്ഥാന പദവി; ചർച്ചകൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ, തീരുമാനം സംഘർഷത്തിന് പിന്നാലെ

സെപ്റ്റംബർ പത്ത് മുതലാണ് സംസ്ഥാന പദവി ആവശ്യപ്പെട്ട് വാങ് ചുക് നിരാഹാരം ആരംഭിച്ചത്. ഇദ്ദേഹം നടത്തിയ പ്രകോപനപരമായ പരാമർശങ്ങളാണ് കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട വാർത്താ കുറിപ്പിൽ പറയുന്നത്.

Read More: മത-ഭക്ഷണപരമായ ആശങ്കകൾ; മൃഗ പ്രോട്ടീൻ അടിസ്ഥാനമാക്കിയ കാർഷിക ബയോ സ്റ്റിമുലന്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു

Protest Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: