/indian-express-malayalam/media/media_files/2025/10/07/rakesh-kishor-2025-10-07-17-02-30.jpg)
രാകേഷ് കിഷോർ (Photo: Screengrab)
ന്യൂഡൽഹി:സുപ്രീംകോടതിയിൽ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി നടത്തിയ പരാമർശങ്ങൾ വേദനയുണ്ടാക്കിയെന്നും അതിനാലാണ് ഷൂ എറിഞ്ഞതെന്നും അഭിഭാഷകൻ രാകേഷ് കിഷോർ. തനിക്ക് ഭയമോ ഖേദമോ ഇല്ലെന്നും രാകേഷ് കിഷോർ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.ചീഫ് ജസ്റ്റിസിന്റെ നടപടിക്കെതിരായ പ്രതികരണമാണ് ഉണ്ടായതെന്നും താൻ മദ്യപിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'മിലോർഡ്' എന്ന പദവിയിൽ ഇരിക്കുമ്പോൾ ആ വാക്കിന്റെ അർഥം മനസിലാക്കി അതിന്റെ അന്തസ് ഉയർത്തിപ്പിടിക്കണം. എന്റെ പേര് ഡോ. രാകേഷ് കിഷോർ എന്നാണ്. ഒരു പക്ഷേ, ഞാനും ഒരു ദലിതനായിരിക്കാം. അദ്ദേഹം ഒരു ദലിതനാണെന്ന വസ്തുത മുതലെടുക്കുന്നത് ഏകപക്ഷീയമാണ്. അദ്ദേഹം ഒരു ദലിതനല്ല. ഒരു സനാതന ഹിന്ദുവായിരുന്നു. പിന്നീട് തന്റെ വിശ്വാസം ഉപേക്ഷിച്ച് ബുദ്ധമതം പിന്തുടർന്നു. ബുദ്ധമതം പിന്തുടർന്നതിന് ശേഷം ഹിന്ദുമതത്തിൽ നിന്ന് പുറത്തു വന്നതായി തോന്നുന്നുവെങ്കിൽ അദ്ദേഹം ഇപ്പോഴും ഒരു ദലിതനാകുന്നത് എങ്ങനെയാണ്? രാകേഷ് കിഷോർ ചോദിച്ചു.
Also Read:സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിഞ്ഞ് അഭിഭാഷകൻ; അപലപിച്ച് പ്രധാനമന്ത്രി
സെപ്തംബർ 16ന് സുപ്രീംകോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. ചീഫ് ജസ്റ്റിസ് അതിനെ പരിഹസിച്ചുകൊണ്ട് വിഗ്രഹത്തോട് പോയി പ്രാർഥിച്ച് സ്വന്തം തല മാറ്റിവെക്കാൻ പറയൂ...എന്ന് പറഞ്ഞു. സനാതന ധർമവുമായി ബന്ധപ്പെട്ട ഒരു വിഷയം വരുമ്പോൾ സുപ്രീംകോടതി ഇത്തരം ഉത്തരവുകളാണ് പുറപ്പെടുവിക്കുന്നത്. എനിക്ക് വേദന തോന്നി. ഞാൻ ലഹരിയിലായിരുന്നില്ല. അദ്ദേഹത്തിന്റെ നടപടിയോടുള്ള പ്രതികരണമായിരുന്നു.
Also Read:എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു: വിവാദ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്
ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി കേൾക്കുന്നതിനിടെ അത് ദൈവത്തോട് പോയി പറയൂ എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇന്നലെയാണ് 71 വയസുള്ള അഭിഭാഷകൻ രാകേഷ് കിഷോർ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞത്.
Read More: ബിഹാറിൽ രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ്; നവംബർ 14 ന് വോട്ടെണ്ണൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.