/indian-express-malayalam/media/media_files/2025/10/07/gavai-2025-10-07-07-51-42.jpg)
ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്കു നേരെ കോടതി മുറിക്കുള്ളിൽവച്ച് ഇന്നലെയാണ് 70 നോട് അടുത്ത് പ്രായമുള്ള ഒരു അഭിഭാഷകൻ ഷൂ എറിഞ്ഞത്. കോടതിയിൽ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ചീഫ് ജസ്റ്റിസിനുനേരെ അതിക്രമ ശ്രമം ഉണ്ടായത്. ഷൂ എറിഞ്ഞ അഭിഭാഷകനെ സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് ഉടനെ പുറത്താക്കി. ഈ സംഭവത്തെ വളരെ സംയമനത്തോടെയാണ് ഗവായ് നേരിട്ടത്.
തന്റെ മുന്നിൽനിന്ന് വാദിക്കുന്ന അഭിഭാഷകനോട് ഈ സംഭവം അവഗണിക്കാൻ താൻ ആവശ്യപ്പെട്ടതായി ചീഫ് ജസ്റ്റിസ് ഗവായ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "ഇതൊന്നും എന്റെ ശ്രദ്ധ തിരിക്കുന്നില്ല. നിങ്ങളും ശ്രദ്ധ തിരിക്കരുത്, കേസുമായി മുന്നോട്ട് പോകുക," അദ്ദേഹം പറഞ്ഞു. സംഭവം നടന്ന ഉടനെയുള്ള തന്റെ പ്രതികരണത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു.
Also Read: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിഞ്ഞ് അഭിഭാഷകൻ; അപലപിച്ച് പ്രധാനമന്ത്രി
തന്റെയോ തന്റെ മേശയുടെയോ മേൽ ഒന്നും പതിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ ശബ്ദം മാത്രമേ കേട്ടുള്ളൂ. ഒരുപക്ഷേ അത് ഏതെങ്കിലും മേശയിലോ എവിടെയെങ്കിലുമോ വീണിരിക്കാം. അദ്ദേഹം എന്തോ​ ഉച്ചത്തിൽ വിളിച്ചു പറയുന്നത് മാത്രമേ ഞാൻ കേട്ടുള്ളൂ. ഒരുപക്ഷേ അദ്ദേഹം എറിഞ്ഞത് മറ്റെവിടെയെങ്കിലും വീണതിനാൽ അദ്ദേഹം വിശദീകരിക്കാൻ ശ്രമിച്ചതായിരിക്കാം,” ഗവായ് പറഞ്ഞു.
Also Read: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും; തിരഞ്ഞെടുപ്പ് നടക്കുക ഘട്ടങ്ങളായി
ആക്രമണം നടത്തിയയാൾ അഭിഭാഷകൻ രാകേഷ് കിഷോർ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സംഭവം നടന്ന ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ പുറത്താക്കി. “ആ സമയത്ത് കോടതി മുറിക്കുള്ളിലുണ്ടായിരുന്ന ഒരു അഭിഭാഷകൻ, ചീഫ് ജസ്റ്റിസിന് നേരെ എന്തോ എറിഞ്ഞുവെന്ന് പറഞ്ഞു. അതിനുശേഷം കുറച്ച് നേരം അവിടെ നിന്നു, തുടർന്ന് അയാളെ പുറത്തേക്ക് കൊണ്ടുപോയി,” ഒരു ദൃക്‌സാക്ഷി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Also Read: ജയ്പൂരിൽ ആശുപത്രിയിൽ തീപിടിത്തം, 6 രോഗികൾക്ക് ദാരുണാന്ത്യം
മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ അടുത്തിടെ വാദം കേൾക്കുന്നതിനിടെ, ചീഫ് ജസ്റ്റിസ് ഗവായ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് അഭിഭാഷകൻ അദ്ദേഹത്തിന് നേരെ ഷൂ എറിയാൻ ശ്രമിച്ചതെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
"ഇത് പൂർണ്ണമായും വ്യക്തിഗത താൽപര്യ കേസാണ്.. പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടുക. നിങ്ങൾ വിഷ്ണുവിന്റെ കടുത്ത ഭക്തനാണെന്ന് പറയുകയാണെങ്കിൽ, നിങ്ങൾ പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുക," ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് പറഞ്ഞതാണിത്.
Read More: ‘15 വർഷമായി ചുമയ്ക്ക് ഈ സിറപ്പ് എഴുതി കൊടുക്കുന്നു’: അറസ്റ്റിലായ ഡോക്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.