/indian-express-malayalam/media/media_files/8GajeuilKwg08kO4Lt2L.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് വൈകുന്നേരം 4 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. ഇത്തവണ കുറച്ച് ഘട്ടങ്ങളായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുകയെന്ന് വൃത്തങ്ങളിൽനിന്ന് സൂചന ലഭിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ബിഹാർ സന്ദർശന വേളയിൽ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രതികരണങ്ങൾ കണക്കിലെടുത്താണ് ഘട്ടങ്ങളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.
Also Read: ജയ്പൂരിൽ ആശുപത്രിയിൽ തീപിടിത്തം, 6 രോഗികൾക്ക് ദാരുണാന്ത്യം
കഴിഞ്ഞ ശനിയാഴ്ച രാഷ്ട്രീയ പാർട്ടികളുമായുള്ള കൂടിക്കാഴ്ചയിൽ, ഭരണകക്ഷിയായ എൻഡിഎ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷം രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ഒക്ടോബർ 25 ന് ആരംഭിക്കുന്ന ഛാത്ത് ഉത്സവത്തിന് ശേഷം ഉടൻ തന്നെ വോട്ടെടുപ്പ് നടത്തണമെന്ന് ഇരു ക്യാമ്പുകളും ആവശ്യം ഉയർത്തി.
Also Read: ‘15 വർഷമായി ചുമയ്ക്ക് ഈ സിറപ്പ് എഴുതി കൊടുക്കുന്നു’: അറസ്റ്റിലായ ഡോക്ടർ
2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. 243 സീറ്റുകളുള്ള നിയമസഭയുടെ കാലാവധി നവംബർ 22 നാണ് അവസാനിക്കുക. ഒക്ടോബർ 4-5 തീയതികളിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ സംസ്ഥാനം സന്ദർശിച്ചിരുന്നു.
Also Read: ഗാസയിൽ മാനുഷിക സഹായങ്ങളെത്തിച്ച മനുഷ്യാവകാശ പ്രവർത്തകർ നേരിട്ടത് ക്രൂര പീഡനം
ജൂൺ 24ന് തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക തീവ്രപരിഷ്കരണം(എസ്ഐആ) നടത്താൻ നിർദേശിച്ചതിനുശേഷമുള്ള ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പായിരിക്കും ബിഹാർ തിരഞ്ഞെടുപ്പ്. ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് 68.5 ലക്ഷം പേരുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വെട്ടി മാറ്റിയിരുന്നു. കമ്മിഷൻ പുറത്തുവിട്ട അന്തിമ വോട്ടർ ലിസ്റ്റിൽ 7.42 കോടി വോട്ടർമാരാണ് ബിഹാറിലുള്ളത്. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ(എസ്ഐആർ) ആരംഭിക്കുന്നതിന് മുൻപ് ബിഹാറിലെ വോട്ടർമാരുടെ എണ്ണം 7.89 കോടി ആയിരുന്നു.
Read More: ഗാസ സമാധാനകരാറിൽ പ്രത്യാശയുണ്ട്; നീതിയും സമാധാനവും പുനസ്ഥാപിക്കണം: ലിയോ മാർപാപ്പ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.