/indian-express-malayalam/media/media_files/2025/10/06/dr-praveen-soni-2025-10-06-07-53-39.jpg)
ഡോ.പ്രവീൺ സോനി
ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ പരേഷ്യയിൽ ചുമയ്ക്കുള്ള സിറപ്പ് കുടിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ ശിശുരോഗ വിദഗ്ദ്ധനും തമിഴ്‌നാട് ആസ്ഥാനമായുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഡയറക്ടറുമായ ഡോ.പ്രവീൺ സോനിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസ് എടുത്തു.
സിറപ്പിൽ വിഷാംശം ഉണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും കഴിഞ്ഞ 15 വർഷമായി ഈ സിറപ്പാണ് നിർദേശിക്കുന്നുതെന്നുമായിരുന്നു അറസ്റ്റിലാകുന്നതിനു മുൻപ് ഡോ.പ്രവീൺ പറഞ്ഞത്. വൈറൽ അണുബാധകൾ മുതൽ കടുത്ത പനിവരെ വൃക്ക തകരാറിന് കാരണമായ ഒന്നിലധികം കാരണങ്ങളുണ്ട്. മരുന്നുകളിൽ വിഷാംശം ഉണ്ടാകുമെന്ന് ഒരാൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. അങ്ങനെയെങ്കിൽ (അത് വിഷലിപ്തമാണെന്ന് അറിയാമെങ്കിൽ) ആരെങ്കിലും അത് എഴുതി കൊടുക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
Also Read: ഗാസയിൽ മാനുഷിക സഹായങ്ങളെത്തിച്ച മനുഷ്യാവകാശ പ്രവർത്തകർ നേരിട്ടത് ക്രൂര പീഡനം
"എല്ലാ രോഗികൾക്കും ഒരേ മരുന്ന് നിർദേശിച്ചിട്ടുണ്ടോ? അങ്ങനെ പറയുന്നത് തെറ്റാണ്. സീസണൽ ജലദോഷത്തിന് ഒരു ആന്റി-കോൾഡ് സിറപ്പും മറ്റ് മരുന്നുകളും നൽകുന്നു. രോഗികൾക്ക് ഞാൻ എത്ര സിറപ്പുകൾ നിർദേശിച്ചുവെന്ന് പറയാൻ പ്രയാസമാണ്. പക്ഷേ കഴിഞ്ഞ 15 വർഷമായി ചുമയ്ക്കായി ഈ സിറപ്പ് ഞാൻ നിർദേശിക്കുന്നു," അദ്ദേഹം പറഞ്ഞു. ചുമയ്ക്കായി ഈ സിറപ്പ് നിർദേശിച്ച ഒരേയൊരു ഡോക്ടർ താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:ഗാസ സമാധാനകരാറിൽ പ്രത്യാശയുണ്ട്; നീതിയും സമാധാനവും പുനസ്ഥാപിക്കണം: ലിയോ മാർപാപ്പ
ഡോ.പ്രവീൺ പനിക്കും ചുമയ്ക്കും നിർദേശിച്ച സിറപ്പ് കഴിച്ച് അഞ്ച് വയസിന് താഴെയുള്ള നിരവധി കുട്ടികൾക്ക് പിന്നീട് വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ ഉണ്ടായതായി ആരോപിച്ച് പരേഷ്യ സിഎച്ച്സിയിലെ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.അങ്കിത് സഹ്‌ലാമാണ് പരാതി നൽകിയത്. തുടർന്ന് ഡോക്ടർ എഴുതി നൽകിയ സിറപ്പിൽ വിഷാംശം നിറഞ്ഞ വ്യാവസായിക രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരിശോധനയിൽ കണ്ടെത്തി. ഈ രാസവസ്തു ഗുരുതരമായ വൃക്ക തകരാറിനും മരണത്തിനും കാരണമാകുന്നതാണ്.
Also Read:ഗാസ സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ്; നിർണായക ചർച്ച ഈജിപ്തിൽ
ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ചിന്ദ്വാര ജില്ലയിൽ 11 കുട്ടികളെങ്കിലും വിഷാംശം കലർന്ന ചുമ സിറപ്പ് കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്ത് കോൾഡ്രിഫ് എന്ന കഫ് സിറപ്പ് നിരോധിച്ചു. സിറപ്പിൽ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന വിഷ പദാർത്ഥമായ 48.6 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയിരിക്കുന്നതായി തമിഴ്നാട് ഡ്രഗ്സ് കൺട്രോൾ വിഭാഗം മധ്യപ്രദേശ് സർക്കാരിനെ അറിയിച്ചിരുന്നു.
Read More: സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യം; ഹമാസിന് നാലുദിവസത്തെ സമയം നൽകി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.