scorecardresearch

Bihar Assembly Elections: ബിഹാറിൽ രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ്; നവംബർ 14 ന് വോട്ടെണ്ണൽ

നവംബർ 6 ന് ആദ്യഘട്ട വോട്ടെടുപ്പും നവംബർ 11 ന് രണ്ടാംഘട്ട വോട്ടെടുപ്പും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു

നവംബർ 6 ന് ആദ്യഘട്ട വോട്ടെടുപ്പും നവംബർ 11 ന് രണ്ടാംഘട്ട വോട്ടെടുപ്പും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു

author-image
WebDesk
New Update
Chief Election Commissioner Gyanesh Kumar

ചിത്രം: എക്സ്

ഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 6 ന് ആദ്യഘട്ട വോട്ടെടുപ്പും നവംബർ 11 ന് രണ്ടാംഘട്ട വോട്ടെടുപ്പും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നവംബർ 14 ന് വോട്ടെണ്ണൽ നടക്കും.

Advertisment

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരും ആർജെഡിയുടെയും കോൺഗ്രസിന്റെയും പ്രതിപക്ഷ സഖ്യവും തമ്മിലാണ് മത്സരം. കഴിഞ്ഞ തവണ 75 സീറ്റുകൾ നേടിയ ആർജെഡിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്കും ജെഡിയുവിനുമായി 117 സീറ്റുകൾ ലഭിച്ചു. പ്രശാന്ത് കിഷോറിന്റെ ജാൻ സുരാജും ഇത്തവണ മത്സരിക്കാനാണ് സാധ്യത.

243 സീറ്റുകളുള്ള ബീഹാർ നിയമസഭയുടെ കാലാവധി നവംബർ 22 ന് അവസാനിക്കും. ഒക്ടോബർ 4-5 തീയതികളിൽ കമ്മീഷൻ ബീഹാർ സന്ദർശിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്തതിനു തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. ഒക്ടോബർ 25 മുതൽ 28 വരെ നടക്കുന്ന ഛത്ത് ഉത്സവത്തിനു ശേഷം വോട്ടെടുപ്പ് നടത്തണമെന്ന് രാഷ്ട്രീയ കക്ഷികൾ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പോളിംഗ് ഘട്ടങ്ങളുടെ എണ്ണം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Advertisment

Also Read: 'സനാതന ധര്‍മ്മത്തിനു നേരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല'; സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിഞ്ഞ് അഭിഭാഷകൻ

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ജൂൺ 24ന് തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക തീവ്രപരിഷ്കരണം (എസ്ഐആ) നടത്താൻ നിർദേശിച്ചതിനുശേഷമുള്ള ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാകും ബിഹാറിൽ നടക്കുക. 

ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് 68.5 ലക്ഷം പേരുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വെട്ടി മാറ്റിയിരുന്നു. കമ്മിഷൻ പുറത്തുവിട്ട അന്തിമ വോട്ടർ ലിസ്റ്റിൽ 7.42 കോടി വോട്ടർമാരാണ് ബിഹാറിലുള്ളത്. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ(എസ്ഐആർ) ആരംഭിക്കുന്നതിന് മുൻപ് ബിഹാറിലെ വോട്ടർമാരുടെ എണ്ണം 7.89 കോടി ആയിരുന്നു.

Also Read: 59കാരിയായ അധ്യാപികയെ മാട്രിമോണിയൽ സൈറ്റ് വഴി വഞ്ചിച്ചു; 2.27 കോടി രൂപ തട്ടി

അവസാനമായി 2020 ൽ നടന്ന ബീഹാർ തിരഞ്ഞെടുപ്പ്, കോവിഡ് മഹാമാരിക്കിടെ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ആയിരുന്നു. അന്ന്, ഒക്ടോബർ 28 മുതൽ നവംബർ 7 വരെ മൂന്നു ഘട്ടങ്ങളിലായാണ് പോളിംഗ് നടന്നത്. 2020 നവംബർ 10 നായിരുന്നു വോട്ടെണ്ണൽ. 56.93 ആയിരുന്നു പോളിംഗ് ശതമാനം. 59.69 ശതമാനം സ്ത്രീകളും 54.45 ശതമാനം പുരുഷന്മാരും 2020 ലെ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി.

Read More: ജയ്പൂരിൽ ആശുപത്രിയിൽ തീപിടിത്തം, 6 രോഗികൾക്ക് ദാരുണാന്ത്യം

Election Commision Of India Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: