scorecardresearch

59കാരിയായ അധ്യാപികയെ മാട്രിമോണിയൽ സൈറ്റ് വഴി വഞ്ചിച്ചു; 2.27 കോടി രൂപ തട്ടി

Bengaluru teacher cheated: അഞ്ച് വർഷത്തിന് ഇടയിലാണ് ഇയാൾ അധ്യാപികയുടെ കയ്യിൽ നിന്ന് 2.27 കോടി രൂപ കൈക്കലാക്കിയത് എന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു

Bengaluru teacher cheated: അഞ്ച് വർഷത്തിന് ഇടയിലാണ് ഇയാൾ അധ്യാപികയുടെ കയ്യിൽ നിന്ന് 2.27 കോടി രൂപ കൈക്കലാക്കിയത് എന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു

author-image
WebDesk
New Update
Bengaluru teacher cheated of Rs 2.27 crore

Source: AI generated/Representational Photo

മാട്രിമോണിയൽ പോർട്ടലിലൂടെ പരിചയപ്പെട്ടയാൾ 59കാരിയായ അധ്യാപികയിൽ നിന്ന് തട്ടിയെടുത്തത് 2.27 കോടി രൂപ. അഞ്ച് വർഷത്തിന് ഇടയിലാണ് ഇയാൾ അധ്യാപികയുടെ കയ്യിൽ നിന്ന് 2.27 കോടി രൂപ കൈക്കലാക്കിയത് എന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. തട്ടിപ്പിന് ഇരയാക്കപ്പെട്ട അധ്യാപിക കേന്ദ്ര സർക്കാർ സ്കൂളിലാണ് ജോലി ചെയ്യുന്നത്.

Advertisment

ഈസ്റ്റ് ബെംഗളൂരുവിലെ താമസക്കാരിയായ ഈ അധ്യാപികയുടെ ഭർത്താവ്ഏതാനും വർഷം മുൻപ് മരിച്ചിരുന്നു. ഇവർക്ക് ഒരു മകനുണ്ടെങ്കിലും അമ്മയ്ക്ക് ഒപ്പമല്ല മകൻ താമസിച്ചിരുന്നത്. ഇതോടെ മറ്റൊരു വിവാഹം മുൻപിൽ കണ്ടാണ് അധ്യാപിക ജീവൻസാതി.കോം എന്ന മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തത്. 2019 ഡിസംബറിൽ ഇവർക്ക് മാച്ച് ആയ ഒരു പ്രൊഫൈൽ ലഭിച്ചു. 

Also Read: ജയ്പൂരിൽ ആശുപത്രിയിൽ തീപിടിത്തം, 6 രോഗികൾക്ക് ദാരുണാന്ത്യം

യുഎസ് പൗരനായ അഹാൻ കുമാർ എന്നാണ് അധ്യാപികയെ പ്രൊഫൈലിൽ മാച്ച് ആയ വ്യക്തി ധരിപ്പിച്ചത്. അറ്റ്ലാന്റയിലാണ് ഇയാൾ താമസിക്കുന്നത് എന്നും പറഞ്ഞിരുന്നു. ജോർജിയ സർവകലാശാലയിൽ നിന്ന് ബിരുദാനന്ദര ബിരുദം നേടിയെന്നും ഇസ്താൻബുളിലെ ലുക്കോയിൽ കമ്പനിയിൽ ഡ്രില്ലിങ് എഞ്ചിനിയറാണ് താനെന്നും ഇയാൾ അധ്യാപകയെ പറഞ്ഞ് വിശ്വസിപ്പിച്ചു.

Also Read: ‘15 വർഷമായി ചുമയ്ക്ക് ഈ സിറപ്പ് എഴുതി കൊടുക്കുന്നു’: അറസ്റ്റിലായ ഡോക്ടർ

Advertisment

എന്താ കരുതൽ!

ഉടനെ വിവാഹം നടത്താം എന്നാണ് അധ്യാപികയോട് ഇയാൾ പറഞ്ഞത്. എഫ്ഐആറിൽഇരയാക്കപ്പെട്ട അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ, " അയാളുടെ പക്വതയോടെയുള്ള പെരുമാറ്റം എനിക്ക് ഇഷ്ടപ്പെട്ടു. എന്റെ കാര്യത്തിൽ വലിയ കരുതലാണ് കാണിച്ചിരുന്നത്. 2020 ജനുവരിയിൽ ഇയാൾ എന്റെ കയ്യിൽ നിന്ന് പണം ആവശ്യപ്പെട്ടു. ഭക്ഷണം കഴിക്കാൻ പണം ഇല്ല എന്ന് പറഞ്ഞായിരുന്നു അത്. ഇത് കേട്ട് കരുണ തോന്നിയതോടെ ഞാൻ പണം നൽകി. മാധവി എന്ന പേരിലെ കോൺടാക്റ്റ് നമ്പർ ആണ് പണം ട്രാൻസാക്ഷൻ നടത്താൻ അയാൾ നൽകിയത്." 

Also Read: ഗാസയിൽ മാനുഷിക സഹായങ്ങളെത്തിച്ച മനുഷ്യാവകാശ പ്രവർത്തകർ നേരിട്ടത് ക്രൂര പീഡനം

വാട്ട്സ്ആപ്പ് വഴിയായിരുന്നു ഇവർ സംസാരിച്ചിരുന്നത്. തനിക്ക് നൽകിയ തുക വായ്പയായി കണക്കാക്കിയാൽ മതിയെന്നും ഇയാൾ അധ്യാപികയോട് പറഞ്ഞിരുന്നു. കമ്പനിയിലെ കരാർ കാലാവധി കഴിയുന്നതോടെ കമ്പനി തനിക്ക് നൽകാനുള്ള ഫീ നൽകുമെന്നും അതിന് ആറ് മാസം സമയം കൂടി വേണമെന്നും ഇയാൾ പറഞ്ഞത് അധ്യാപിക വിശ്വസിച്ചു. അയാളുടെ വാക്കുകൾ വിശ്വസിച്ചും ഞങ്ങൾ തമ്മിലുള്ള ബന്ധം കണക്കിലെടുത്തും അയാൾ പറഞ്ഞ ഡിമാൻഡുകൾ അംഗീകരിക്കുകയായിരുന്നു എന്ന് അധ്യാപിക പറയുന്നു. 

കാരണങ്ങൾ പലതും പറഞ്ഞ് പണം കൈക്കലാക്കി

കരിം കടലിലെ(ബ്ലാക്ക് സീ)കടൽ പ്രക്ഷോഭത്തെ തുടർന്ന് ഡ്രില്ലിങ് മെഷീൻ തകരാറിലായെന്നും ഇത് നന്നാക്കാൻ പണം വേണം എന്നുൾപ്പെടെ ആവശ്യപ്പെട്ട് ഇയാൾ അധ്യാപികയെ സമീപിച്ചു. അഞ്ച് വർഷത്തിന് ഇടയിൽ 2.27 കോടി രൂപയാണ് അധ്യാപിക ഇയാൾക്ക് നൽകിയത്. പല ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് നൽകുകയും ചെയ്തിരുന്നു, പൊലീസ് പറഞ്ഞു. 

Also Read: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും; തിരഞ്ഞെടുപ്പ് നടക്കുക ഘട്ടങ്ങളായി

2024 നവംബറിൽ കുമാർ അധ്യാപികയോട് 3.5 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ അപ്പോഴേക്കും അധ്യാപികയ്ക്ക് എന്തോ സംശയം തോന്നി തുടങ്ങിയിരുന്നു. ഇതോടെ നൽകിയ എല്ലാ പണവും തിരികെ തരണം എന്ന് അധ്യാപിക ഇയാളോട് ആവശ്യപ്പെട്ടു. എന്നാൽ വീണ്ടും വ്യാജ ഉറപ്പുകൾ നൽകി ഇയാൾ അധ്യാപികയെ വിശ്വസിപ്പിച്ചു. 

ഒടുവിൽ അധ്യാപിക ഈ വിവരം സുഹൃത്തുക്കളോടും ബന്ധുക്കളോടും പങ്കുവെച്ചു. ഇവരാണ് പൊലീസിൽ പരാതി നൽകാൻ അധ്യാപികയോട് നിർദേശിച്ചത്. സെക്ഷൻ 66(c), 66(d), 318(4) എന്നിങ്ങനെയുള്ള ഭാരതീയ ന്യായ സൻഹിതയിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

Read More: ഗാസ സമാധാനകരാറിൽ പ്രത്യാശയുണ്ട്; നീതിയും സമാധാനവും പുനസ്ഥാപിക്കണം: ലിയോ മാർപാപ്പ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: