scorecardresearch

രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി

ഹർജിക്കാരനോട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ജസ്റ്റിസ് സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു

ഹർജിക്കാരനോട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ജസ്റ്റിസ് സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു

author-image
WebDesk
New Update
Rahul Gandhi

ഫയൽ ഫൊട്ടോ

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്ഐടി) രൂപീകരിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരനായ രോഹിത് പാണ്ഡെയോട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ജസ്റ്റിസ് സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

Advertisment

'ഹർജിക്കാരന്റെ വാദം കേട്ടു. പൊതുതാൽപ്പര്യാർത്ഥം സമർപ്പിച്ചതാണെന്ന് പറയപ്പെടുന്ന​ ഈ ഹർജി പരിഗണിക്കാൻ ആഗ്രഹിക്കുന്നില്ല. ഹർജിക്കാരന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാവുന്നതാണ്,' ബെഞ്ച് വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ താൻ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, വോട്ടു കൊള്ളയുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകൾ കണ്ടെത്തിയെന്നും അവകാശപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

Also Read: നൂതന സാമ്പത്തിക വളര്‍ച്ചയിൽ പഠനം; സാമ്പത്തിക നൊബേൽ മൂന്നു പേർക്ക്

വോട്ടർ പട്ടികകളുടെ സ്വതന്ത്ര ഓഡിറ്റ് പൂർത്തിയാകുന്നതുവരെ കൂടുതൽ പരിഷ്കരണങ്ങളോ അന്തിമരൂപീകരണമോ നടത്തരുതെന്ന് നിർദേശിക്കണമെന്നും ഹർജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് വോട്ടു മോഷണം നടത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.

Read More: 'യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ എനിക്ക് മിടുക്കുണ്ട്, ഇസ്രയേൽ-ഗാസ അതിൽ എട്ടാമത്തേത്:' ട്രംപ്

ഓഗസ്റ്റ് 7-ന് രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് ഹർജിക്കാരൻ പരാമർശിച്ചിരുന്നു. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് തിരഞ്ഞെടുപ്പുകളിൽ വലിയ ക്രിമിനൽ തട്ടിപ്പ് നടത്തിയതായി രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ബാംഗ്ലൂർ സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ മോഷ്ടിക്കപ്പെട്ടതായാണ് രാഹുൽ ഗാന്ധി ആരോപിച്ചത്.

Read More: ചുമ മരുന്ന് ദുരന്തം; ശ്രേഷൻ ഫാർമസിയുടെ നിർമാണ കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ്

Supreme Court Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: