scorecardresearch

ബിഹാറിൽ എൻഡിഎ സീറ്റുകളിൽ ധാരണ; ബിജെപിയും ജെഡിയുവും 101 വീതം സീറ്റുകളിൽ മത്സരിക്കും

നവംബർ 6, 11 തീയതികളിൽ രണ്ടുഘട്ടമായാണ് ഇത്തവണ ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 14 നാണ് വോട്ടെണ്ണൽ

നവംബർ 6, 11 തീയതികളിൽ രണ്ടുഘട്ടമായാണ് ഇത്തവണ ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 14 നാണ് വോട്ടെണ്ണൽ

author-image
WebDesk
New Update
RJD leader Tejashwi Yadav Bihar Chief Minister Nitish Kumar

ആർജെഡി നേതാവ് തേജസ്വി യാദവ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ (ഫയൽ ഫൊട്ടോ)

ഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള എൻ‌ഡി‌എയുടെ സീറ്റ് വിഭജനം പൂർത്തിയായി. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. 243 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ, ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയ്ക്ക് (എൽജെപി ആർ) 29 സീറ്റുകൾ ലഭിച്ചു. ആർ‌എൽ‌എമ്മും എച്ച്‌എ‌എമ്മും 6 സീറ്റുകളിൽ വീതം മത്സരിക്കും.

Advertisment

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് സാമൂഹികമാധ്യമമായ എക്‌സിലൂടെ പ്രഖ്യാപനം നടത്തിയത്. സീറ്റ് വിഭജനത്തിനു പിന്നാലെ, ശക്തമായ വിജയമുണ്ടാകുമെന്ന് ജെഡിയു ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന്റെ തുടക്കമായി എൻഡിഎ സീറ്റ് വിഭജന പ്രഖ്യാപനത്തെ ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പ്രശംസിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനപ്രീതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും ബീഹാറിൽ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: 'രാത്രി പന്ത്രണ്ടരയ്ക്ക് എങ്ങനെ പുറത്തുവന്നു;' ബംഗാൾ കൂട്ടബലാത്സംഗത്തിൽ വിവാദ പരാമർശവുമായി മമത ബാനർജി

കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി, എച്ച്എഎമ്മിന് 6 സീറ്റുകൾ അനുവദിച്ചത് സ്വാഗതം ചെയ്തു. 'പരാതികളൊന്നുമില്ല. ഹൈക്കമാൻഡ് തീരുമാനിച്ചത് ഞങ്ങൾ അംഗീകരിക്കുന്നു. പക്ഷേ ആറു സീറ്റുകൾ നൽകുന്നതിലൂടെ അവർ ഞങ്ങളെ വിലകുറച്ച് കാണിച്ചു. അത് എൻ‌ഡി‌എയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം,' അദ്ദേഹം പറഞ്ഞു. 

Advertisment

Also Read: 'സാങ്കേതിക ‌പിഴവ് മാത്രം'; വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയ സംഭവം ലഘൂകരിച്ച് അഫ്ഗാൻ മന്ത്രി

നവംബർ 6, 11 തീയതികളിൽ രണ്ടുഘട്ടമായാണ് ഇത്തവണ ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 14 നാണ് വോട്ടെണ്ണൽ. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരും ആർജെഡിയുടെയും കോൺഗ്രസിന്റെയും പ്രതിപക്ഷ സഖ്യവും തമ്മിലാണ് മത്സരം. കഴിഞ്ഞ തവണ 75 സീറ്റുകൾ നേടിയ ആർജെഡിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്കും ജെഡിയുവിനുമായി 117 സീറ്റുകൾ ലഭിച്ചിരുന്നു. 

Also Read: സുപ്രീം കോടതിയിലെ അതിക്രമം; ചീഫ് ജസ്റ്റിസിനെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ച അഞ്ചു പേർക്കെതിരെ കേസ്

ജൂൺ 24ന് തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക തീവ്രപരിഷ്കരണം (എസ്ഐആ) നടത്താൻ നിർദേശിച്ചതിനുശേഷമുള്ള ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് ബിഹാറിൽ നടക്കുന്നത്. ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് 68.5 ലക്ഷം പേരുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വെട്ടി മാറ്റിയിരുന്നു. കമ്മിഷൻ പുറത്തുവിട്ട അന്തിമ വോട്ടർ ലിസ്റ്റിൽ 7.42 കോടി വോട്ടർമാരാണ് ബിഹാറിലുള്ളത്. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ(എസ്ഐആർ) ആരംഭിക്കുന്നതിന് മുൻപ് ബിഹാറിലെ വോട്ടർമാരുടെ എണ്ണം 7.89 കോടി ആയിരുന്നു.

Read More: 'എഐ ഫോട്ടോയിലൂടെ ബ്രഹ്മണരെ അപമാനിച്ചു'; കാല് കഴുകിച്ച് മാപ്പ് പറയിച്ചു

Assembly Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: