/indian-express-malayalam/media/media_files/2025/10/12/afghanistan-foreign-minister-amir-khan-muttaqi-2025-10-12-17-16-20.jpg)
ചിത്രം: എക്സ്
ഡൽഹി: വാർത്താ സമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയ സംഭവത്തിൽ വിമർശനം ശക്തമാകുന്നതിനിടെ, പ്രതികരണവുമായി അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി. സാങ്കേതിക പിഴവ് മാത്രമാണ് ഉണ്ടായതെന്നും മറ്റു പ്രശ്നങ്ങളൊന്നും സംഭവത്തിനു പിന്നിൽ ഇല്ലെന്നും ഞായറാഴ്ച വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ആമിർ ഖാൻ മുത്താക്കി പറഞ്ഞു.
മാധ്യമങ്ങളിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ്, നടപടി ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന അഫ്ഗാൻ മന്ത്രിയുടെ പ്രതികരണം. അതേസമയം, ഇന്നു നടന്ന വാർത്താ സമ്മേളനത്തിൽ വനിതകളെയും ക്ഷണിച്ചിരുന്നു.
#WATCH | Delhi | On the issue of women journalists not being invited to his presser two days ago, Afghanistan Foreign Minister Amir Khan Muttaqi says, "With regards to the press conference, it was on short notice and a short list of journalists was decided, and the participation… pic.twitter.com/zM8999yc0l
— ANI (@ANI) October 12, 2025
Also Read: വനിതാ മാധ്യമ പ്രവർത്തകർക്കും ക്ഷണം; വീണ്ടും വാർത്താസമ്മേളനുമായി അഫ്ഗാൻ വിദേശകാര്യ മന്ത്രി
വെള്ളിയാഴ്ച, അഫ്ഗാൻ വിദേശകാര്യ മന്ത്രി വിളിച്ച വാർത്താസമ്മേളനത്തിൽ നിന്നാണ് വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയത്. വലിയ വിവാദമാണ് പിന്നാലെ ഉയർന്നത്. ആമിർ ഖാൻ മുത്തഖിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ സംഭവത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം തന്നെ രംഗത്തെത്തിയിരുന്നു. അഫ്ഗാൻ എംബസിയിൽ നടന്ന വാർത്താ സമ്മേളത്തിൽ വിദേശകാര്യ മന്ത്രാലയത്തിന് പങ്കില്ലെന്നായിരുന്നു ഇന്ത്യയുടെ വിശദീകരണം.
Also Read:ഇന്ത്യ-അഫ്ഗാൻ ഉഭയകക്ഷി ബന്ധം ശക്തം: ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ് ആമിർ ഖാൻ മുത്താക്കി
സംഭവത്തിൽ പ്രതിഷേധവുമായി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും ഇന്ത്യൻ വനിതാ പ്രസ് കോർപ്സും (ഐഡബ്ല്യുപിസി) രംഗത്തെത്തിയിരുന്നു. നടപടി വിവേചനപരവും നീതീകരിക്കാനാവാത്തതുമാണെന്നാണ് ഐഡബ്ല്യുപിസി പ്രതികരിച്ചത്. സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. "ഇത്തരം വിവേചനങ്ങൾക്കെതിരായ പ്രധാനമന്ത്രിയുടെ മൗനം നാരീശക്തിയെക്കുറിച്ചുള്ള ബിജെപിയുടെ മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു, എന്ന്," അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി പരസ്യമായി വിശദീകരണം നൽകണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സംഭവം ഓരോ ഇന്ത്യക്കാരായ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് ടിഎംസി എംപി മഹുവ മൊയ്ത്ര പറഞ്ഞു. വിമർശനം ശക്തമായതിനു പിന്നാലെയാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രി വീണ്ടും വാർത്താസമ്മേളനം വിളിച്ചുചേർത്തത്.
Read More: കാബൂളിലെ ഇന്ത്യൻ എംബസി പുനസ്ഥാപിക്കും; ഭീകരവാദത്തിന് എതിരെ ഒന്നിക്കാൻ ഇന്ത്യ-അഫ്ഗാൻ ധാരണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.