/indian-express-malayalam/media/media_files/2025/10/11/afgan12-2025-10-11-21-07-37.jpg)
ആമിർ ഖാൻ മുത്താക്കി
ലഖ്നൗ: ഇന്ത്യ അഫ്ഗാനിസ്ഥാൻ ഉഭയകക്ഷി ബന്ധം ശക്തമെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി. ഊഷ്മളമായ സ്വീകരണത്തിന് ദാർ ഉൽ ഉലമയ്ക്കും ജനങ്ങൾക്കും മുത്താക്കി നന്ദി പറഞ്ഞു. ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാൻ പ്രദേശം ഉപയോഗിക്കാൻ ഒരു ഗ്രൂപ്പിനെയും വ്യക്തിയെയും സർക്കാർ അനുവദിക്കില്ലെന്നും ആമിർ ഖാൻ മുത്താക്കി വ്യക്തമാക്കി.
'ഇതുവരെയുള്ള യാത്ര വളരെ മികച്ചതായിരുന്നു. ദാറുൽ ഉലൂമിലെ ജനങ്ങൾ മാത്രമല്ല, പ്രദേശത്തെ എല്ലാ ജനങ്ങളും ഇവിടെയെത്തി. അവർ എനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ അവരോട് നന്ദിയുള്ളവനാണ്. ഈ ഊഷ്മളമായ സ്വീകരണത്തിന് ദിയോബന്ദിലെ ഉലമയ്ക്കും പ്രദേശത്തെ ജനങ്ങൾക്കും ഞാൻ പറയുന്നു. ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധത്തിന്റെ ഭാവി വളരെ ശോഭനമായി തോന്നുന്നു' - ആമിർ ഖാൻ മുത്താക്കി പറഞ്ഞു.
ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി ഉത്തർപ്രദേശിലെത്തിയ അഫ്ഗാൻ മന്ത്രി ഇന്ന് വൈകുന്നേരം വിദ്യാർഥികളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്യുന്ന പൊതുപരിപാടിയിൽ പങ്കെടുക്കും. ദാറുൽ ഉലൂം എന്ന സ്ഥാപനത്തിന്റെ പൊതു പരിപാടിയിലാണ് പങ്കെടുക്കുക. ലോകമെമ്പാടുമുള്ള ഇസ്ലാമിക പണ്ഡിതന്മാർ മതപഠനം നടത്തിയ സ്ഥാപനമാണ് ദാറുൽ ഉലൂം ദിയോബന്ദ്. 1800കളുടെ അവസാനത്തിൽ സയ്യിദ് മുഹമ്മദ് ആബിദ്, ഫസ്ലുർ റഹ്മാൻ ഉസ്മായി, മഹ്താബ് അലി ദിയോബന്ദി തുടങ്ങിയവരാണ് സ്ഥാപനം സ്ഥാപിച്ചത്. നാളെ ആഗ്രയിലെ താജ്മഹലും സന്ദർശിക്കും.
Also Read:കാബൂളിലെ ഇന്ത്യൻ എംബസി പുനസ്ഥാപിക്കും; ഭീകരവാദത്തിന് എതിരെ ഒന്നിക്കാൻ ഇന്ത്യ-അഫ്ഗാൻ ധാരണ
കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിരവധി വിഷയങ്ങളിലാണ് ഉഭയകക്ഷി ചർച്ചകൾ നടന്നത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് മുത്തഖിയുടെ സന്ദർശനത്തിന്റെ ലക്ഷ്യം.
Also Read:സമാധാനം പ്രഖ്യാപനത്തിൽ ഒതുങ്ങുമോ പലസ്തീനിലെ ജനപ്രിയ നേതാവിനെ മോചിപ്പിക്കാൻ കഴിയില്ലെന്ന് ഇസ്രയേൽ
സാമ്പത്തിക, സാംസ്‌കാരിക സഹകരണം എന്നിവയിലാണ് അഫ്ഗാൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രാദേശിക സ്ഥിരത, സുരക്ഷ എന്നിവയുൾപ്പെടെയുള്ള തന്ത്രപരമായ മേഖലകളെ മെച്ചപ്പെടുത്തുക എന്നതും അഫ്ഗാന്റെ ലക്ഷ്യങ്ങളിലൊന്നാണ്. അഫ്ഗാന്റെ വികസനത്തിൽ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകും.
Read More:'ചരിത്രപരമായ ഗാസ സമാധാന പദ്ധതി'; ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.