scorecardresearch

'ചരിത്രപരമായ ഗാസ സമാധാന പദ്ധതി'; ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗാസ സമാധാന പദ്ധതിയുടെ വിജയത്തിന് അഭിനന്ദനം അറിയിക്കാൻ ട്രംപുമായി സംസാരിച്ചതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു

ഗാസ സമാധാന പദ്ധതിയുടെ വിജയത്തിന് അഭിനന്ദനം അറിയിക്കാൻ ട്രംപുമായി സംസാരിച്ചതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു

author-image
WebDesk
New Update
modi trumph

ഫയൽ ഫൊട്ടോ

ഡൽഹി: അമേരിക്ക നിർദേശിച്ച ഗാസ സമാധാന കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചതിനു പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിന് അഭിനന്ദനം അറിയിക്കാൻ ട്രംപുമായി സംസാരിച്ചതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Advertisment

സുഹൃത്തായ ട്രംപുമായി സംസാരിച്ചതായും വ്യാപാര ചർച്ചകളിൽ കൈവരിച്ച നല്ല പുരോഗതികൾ അവലോകനം ചെയ്തതായും മോദി കുറിച്ചു. വരുന്ന ആഴ്ചകളിൽ അടുത്ത ബന്ധം പുലർത്താൻ ധാരണയിലെത്തിയതായും മോദി കൂട്ടിച്ചേർത്തു.

Also Read: ഗാസ സമാധാനത്തിലേക്ക്; ഇസ്രായേൽ ഹമാസ് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്

Advertisment

സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ഒപ്പുവച്ചതായി പ്രഖ്യാപിക്കുന്നതിൽ വളരെ അഭിമാനമുണ്ടെന്ന് ട്രംപ് നേരത്തെ ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചിരുന്നു. ഗാസയിൽ തടവിലാക്കപ്പെട്ട എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുമെന്നും ശക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യപടിയായി ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്‌നഹോർകയ്ക്ക്

യുദ്ധം അവസാനിപ്പിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ 20 ഇന പദ്ധതി മുൻനിർത്തി കെയ്റോയിൽ നടന്ന ചർച്ചയിലാണ് ഗാസയിൽ സമാധാനത്തിനുള്ള വഴികൾ തുറന്നത്. മുതിർന്ന വിദേശ രാഷ്ട്രീയ, ഇന്റലിജൻസ് ഉദ്യോഗസ്ഥർ കെയ്റോയിലും ഈജിപ്ഷ്യൻ ചെങ്കടൽ റിസോർട്ട് പട്ടണമായ ഷാം എൽ-ഷെയ്ക്കിലുമായി നടന്ന ചർച്ചകളിൽ പങ്കെടുത്തിരുന്നു. കരാറുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയാൽ, ഇസ്രയേൽ മന്ത്രിസഭയിൽ വോട്ടിനിട്ട് അംഗീകാരം നേടാൻ തീരുമാനമായിട്ടുണ്ട്. ഇസ്രയേലിന്മേലുള്ള അന്താരാഷ്ട്ര സമ്മർദം ഈ നിർണായക നീക്കങ്ങൾക്ക് പിന്നിലുണ്ടെന്നാണ് പൊതുവായ വിലയിരുത്തൽ.

Also Read: അതിർത്തി വഴി പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി അച്ഛനും മകനും; ബിഎസ്എഫ് പിടികൂടി

നേരത്തെ, വെടിനിർത്തലിലേക്ക് പോകാതെ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങൾ പുറത്തെത്തിക്കുക സാധ്യമല്ലെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചിരുന്നു. ജീവനോടെയുള്ള ഏകദേശം 20 ബന്ദികളാണ് ഉള്ളതെന്നാണ് സൂചന. ഇവരെ ആദ്യഘട്ടത്തിൽ കൈമാറുമെന്നും, തൊട്ടുപിന്നാലെ ഇസ്രയേൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കുമെന്നുമാണ് ധാരണ. വെടിനിർത്തലിന് ശേഷം, ആവശ്യമായ ഏകോപനത്തിലൂടെ മൃതദേഹങ്ങൾ ശേഖരിച്ച് കൈമാറാനുള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഹമാസ് വ്യക്തമാക്കുന്നു. വെടിനിർത്തൽ കരാർ യാഥാർഥ്യമായതോടെ മൂന്ന് ദിവസത്തിനുള്ളിൽ ജീവനോടെയുള്ള 20 ബന്ദികളെയും 28 ബന്ദികളുടെ മൃതദേഹങ്ങളും കൈമാറണം.

Read More: ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് സൈനിക രഹസ്യങ്ങൾ ചോർത്താൻ പാക് ശ്രമം; നേപ്പാൾ സ്വദേശി അറസ്റ്റിൽ

Gaza Narendra Modi Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: