/indian-express-malayalam/media/media_files/2025/05/08/Y2MdfdI7NoUAaTQJpdsf.jpg)
Representative Image
അനധികൃതമായി അതിർത്തി കടന്ന് പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച് അച്ഛനും മകനും. രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി വഴിയാണ് ഇവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇവരെ ബിഎസ്എഫ് പിടികൂടി.
കാഞ്ചി ഭിൽ(47) അദ്ദേഹത്തിന്റെ ഏഴ് വയസുള്ള മകൻ ചമൻ എന്നിവരെയാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് സീറോ പോയിന്റിൽ വെച്ച് പിടികൂടിയത്. ബിഎസ്എഫിന്റെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇരുവരേയും ബാർമർ പൊലീസിന് കൈമാറി.
Also Read: ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് സൈനിക രഹസ്യങ്ങൾ ചോർത്താൻ പാക് ശ്രമം; നേപ്പാൾ സ്വദേശി അറസ്റ്റിൽ
പാക്കിസ്ഥാനിലെ തര്‍പ്പാര്‍ക്കര്‍ ജില്ലയിൽ നിന്നുള്ള വ്യക്തിയാണ് കാഞ്ചി ഭിൽ എന്ന് അധികൃതർ പറഞ്ഞു. ബാർമറിൽ തനിക്ക് ബന്ധുക്കൾ ഉണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. എന്നാൽ മറ്റ് ചില റിപ്പോർട്ടുകളിൽ പറയുന്നത് മതം മാറ്റത്തിൽ നിന്ന് രക്ഷതേടിയാണ് ഇയാൾ ഇന്ത്യൻ അതിർത്തി കടന്ന് എത്തിയത് എന്നാണ്.
Also Read:അനധികൃതമായി ബംഗ്ലാവിൽ താമസം; 1.63 കോടി പിഴ അടയ്ക്കാൻ ദുർഗ ശക്തി ഐഎഎസിന് നിർദേശം
ഇരുവരേയും ജോയിന്റ് ഇന്ററോഗേഷൻ കമ്മിറ്റി(ജെഐസി) ചോദ്യം ചെയ്ത് വരികയാണെന്നും ഉടനെ തന്നെ കാര്യങ്ങൾ വ്യക്തമാകും എന്നും ബാർമർ എസ്പി നരേന്ദ്ര സിങ് മീണ ദ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പല അന്വേഷണ ഏജൻസികൾ ഉൾപ്പെടുന്നതാണ് ജെഐസി.
Also Read:1.88 ലക്ഷം തൊഴിലവസരം, 10 ബില്യൺ ഡോളർ നിക്ഷേപം; വിശാഖപട്ടണത്ത് ഡാറ്റാ സെന്റർ പദ്ധതിയുമായി ഗൂഗിൾ
പഹൽഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ വർഷം ഇതുവരെ ജയ്സാൽമെറിൽ ചാരപ്രവർത്തിയുടെ പേരിൽ നാല് പേരെ പിടികൂടിയതായാണ് വിവരം.
Read More:കരൂർ ദുരന്തം: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രീം കോടതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.