scorecardresearch

വനിതാ മാധ്യമ പ്രവർത്തകർക്കും ക്ഷണം; വീണ്ടും വാർത്താസമ്മേളനവുമായി അഫ്ഗാൻ വിദേശകാര്യ മന്ത്രി

കഴിഞ്ഞ ദിവസം അഫ്ഗാൻ വിദേശകാര്യ മന്ത്രി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയിരുന്നു. ഇതേറെ വിവാദമായിരുന്നു

കഴിഞ്ഞ ദിവസം അഫ്ഗാൻ വിദേശകാര്യ മന്ത്രി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയിരുന്നു. ഇതേറെ വിവാദമായിരുന്നു

author-image
WebDesk
New Update
afgan1

എസ് ജയ്ശങ്കറിനൊപ്പം ആമിർ ഖാൻ മുത്തഖി

ന്യൂഡൽഹി: വിവാദങ്ങൾക്ക് പിന്നാലെ വീണ്ടും വാർത്താ സമ്മേളനം വിളിച്ചുചേർത്ത് അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. ഇക്കുറി വാർത്താസമ്മേളനത്തിൽ വനിതകൾക്കും ക്ഷണമുണ്ട്. കഴിഞ്ഞ ദിവസം അഫ്ഗാൻ വിദേശകാര്യ മന്ത്രി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയിരുന്നു. ഇതേറെ വിവാദമായിരുന്നു. 

Advertisment

Also Read:ഇന്ത്യ-അഫ്ഗാൻ ഉഭയകക്ഷി ബന്ധം ശക്തം: ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ് ആമിർ ഖാൻ മുത്താക്കി

ആമിർ ഖാൻ മുത്തഖിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ സംഭവത്തിൽ വിശദീകരണവുമായി വിദേശ കാര്യ മന്ത്രാലയം തന്നെ രംഗത്തെത്തിയിരുന്നു. അഫ്ഗാൻ എംബസിയിൽ നടന്ന വാർത്താസമ്മേളത്തിൽ വിദേശകാര്യ മന്ത്രാലയത്തിന് പങ്കില്ലെന്നായിരുന്നു ഇന്ത്യയുടെ വിശദീകരിച്ചു. ർ

Also Read:അഫ്ഗാൻ മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയ സംഭവം; പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Advertisment

സംഭവത്തിൽ പ്രതിഷേധവുമായി എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും ഇന്ത്യൻ വനിതാ പ്രസ് കോർപ്സും (ഐഡബ്ല്യുപിസി) രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രി വീണ്ടും വാർത്താസമ്മേളനം വിളിച്ചുചേർത്തത്. 

അതേസമയം, ഇന്ത്യ- അഫ്ഗാനിസ്ഥാൻ ഉഭയകക്ഷി ബന്ധം ശക്തമെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി ശനിയാഴ്ച പറഞ്ഞു. ഊഷ്മളമായ സ്വീകരണത്തിന് ദാർ ഉൽ ഉലമയ്ക്കും ജനങ്ങൾക്കും മുത്താക്കി നന്ദി പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ അഫ്ഗാനിസ്ഥാൻ പ്രദേശം ഉപയോഗിക്കാൻ ഒരു ഗ്രൂപ്പിനെയും വ്യക്തിയെയും സർക്കാർ അനുവദിക്കില്ലെന്നും ആമിർ ഖാൻ മുത്താക്കി വ്യക്തമാക്കി.

Also Read:കാബൂളിലെ ഇന്ത്യൻ എംബസി പുനസ്ഥാപിക്കും; ഭീകരവാദത്തിന് എതിരെ ഒന്നിക്കാൻ ഇന്ത്യ-അഫ്ഗാൻ ധാരണ

കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി മുത്തഖി കൂടിക്കാഴ്ച നടത്തിയിരുന്നു. നിരവധി വിഷയങ്ങളിലാണ് ഉഭയകക്ഷി ചർച്ചകൾ നടന്നത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് മുത്തഖിയുടെ സന്ദർശനത്തിന്റെ ലക്ഷ്യം.

സാമ്പത്തിക, സാംസ്‌കാരിക സഹകരണം എന്നിവയിലാണ് അഫ്ഗാൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രാദേശിക സ്ഥിരത, സുരക്ഷ എന്നിവയുൾപ്പെടെയുള്ള തന്ത്രപരമായ മേഖലകളെ മെച്ചപ്പെടുത്തുക എന്നതും അഫ്ഗാന്റെ ലക്ഷ്യങ്ങളിലൊന്നാണ്. അഫ്ഗാന്റെ വികസനത്തിൽ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകും.

Read More: പശ്ചിമബംഗാളിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; മൂന്ന് പേർ പിടിയിൽ

Afghanistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: