scorecardresearch

പശ്ചിമബംഗാളിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; മൂന്ന് പേർ പിടിയിൽ

കുറ്റകൃത്യം നടന്ന പ്രദേശവുമായി ബന്ധപ്പെട്ട മൊബൈൽ ടവർ ലൊക്കേഷൻ സംബന്ധിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്

കുറ്റകൃത്യം നടന്ന പ്രദേശവുമായി ബന്ധപ്പെട്ട മൊബൈൽ ടവർ ലൊക്കേഷൻ സംബന്ധിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്

author-image
WebDesk
New Update
wbengal rape

പിടിയിലായ മൂന്ന് പ്രതികളുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല

കൊൽക്കത്ത: രാജ്യത്തെ നടുക്കി പശ്ചിമ ബംഗാളിൽ നിന്നും പുറത്തുവന്ന കൂട്ടബലാത്സംഗക്കേസിൽ മൂന്ന് പേർ പിടിയിലായതായി റിപ്പോർട്ട്. കൊൽക്കത്തയിൽ നിന്നും 170 കിലോമീറ്റർ അകലെ ദുർഗാപൂരിലെ മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് കോളജ് വളപ്പിനകത്ത് വച്ച് ബലാത്സംഗത്തിന് ഇരയായത്. പിടിയിലായ മൂന്ന് പ്രതികളുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Advertisment

Also Read:ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ സമീപനമായിരുന്നു: പി ചിദംബരം

കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ ഞങ്ങൾ പിന്നീട് നൽകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതായി വാർത്താ ഏജൻസി അറിയിച്ചു. കുറ്റകൃത്യം നടന്ന പ്രദേശവുമായി ബന്ധപ്പെട്ട മൊബൈൽ ടവർ ലൊക്കേഷൻ സംബന്ധിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കുറ്റകൃത്യത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.

പിടിയിലായ വ്യക്തികളിൽ ഒരാൾ മൊബൈൽ ഫോൺ ഉപയോഗിച്ച് മറ്റൊരാളെ കൃത്യം നടന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് മറ്റുള്ളവരിലേക്ക് അന്വേഷണം നീണ്ടത്. അതിക്രമത്തിന് ഇരയായ പെൺകുട്ടിയിൽ നിന്നും അവരുടെ സുഹൃത്തുക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടും.

Also Read:ഗാസ സമാധാന ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് ട്രംപ്

സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജിലെ ജീവനക്കാരെ ഉൾപ്പെടെ ചോദ്യം ചെയ്യുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും ക്യാംപസിലെ സുരക്ഷാ ക്രമീകരണങ്ങളും പരിശേധിച്ച് വരികയാണ് എന്നും അധികൃതർ അറിയിച്ചു. അതേസമയം, അതിക്രമത്തിന് ഇരയായി ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് ഇവരിൽ നിന്നും പൊലീസിന് മൊഴിയെടുത്തിട്ടുണ്ട്.

Advertisment

ദുർഗാപൂരിലെ ശോഭാപൂരിലുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. വിദ്യാർത്ഥിനി ആൺസുഹൃത്തുമെന്ന് രാത്രി 8.30 ന് മെഡിക്കൽ കോളജ് കാംപസിന് വെളിയിലേക്ക് വരുന്നതിനിടെയായിരുന്നു അക്രമം. ഗേറ്റിന് സമീപം വെച്ച് പെട്ടെന്ന് എത്തിയ അക്രമി പെൺകുട്ടിയെ ആശുപത്രിക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

Also Read:പറന്നുയർന്ന മധുര-ചെന്നൈ വിമാനത്തിൽ വിള്ളൽ; അന്വേഷണം പ്രഖ്യാപിച്ചു

ബംഗാളിലെ ആർ ജി കർ ആശുപത്രിയിൽ കഴിഞ്ഞ വർഷം യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ നടുക്കം മാറുംമുമ്പെയാണ് ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത്.

Read More:കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി മോദി; ഗുണങ്ങൾ ഏറെ

Rape

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: