scorecardresearch

കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി മോദി; ഗുണങ്ങൾ ഏറെ

ധൻ ധാന്യ കൃഷി യോജന, ധാന്യവർഗങ്ങളിലെ ആത്മനിർഭർത മിഷൻ എന്നീ രണ്ട് പദ്ധതികൾക്കാണ് ശനിയാഴ്ച മോദി തുടക്കമിട്ടത്

ധൻ ധാന്യ കൃഷി യോജന, ധാന്യവർഗങ്ങളിലെ ആത്മനിർഭർത മിഷൻ എന്നീ രണ്ട് പദ്ധതികൾക്കാണ് ശനിയാഴ്ച മോദി തുടക്കമിട്ടത്

author-image
WebDesk
New Update
Modi new agri

കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ പുതിയ പദ്ധതികൾ

ന്യൂഡൽഹി: കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ രണ്ട് പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധൻ ധാന്യ കൃഷി യോജന, ധാന്യവർഗങ്ങളിലെ ആത്മനിർഭർത മിഷൻ എന്നീ രണ്ട് പദ്ധതികൾക്കാണ് ശനിയാഴ്ച മോദി തുടക്കമിട്ടത്.ലോകനായക് ജയപ്രകാശ് നാരായണൻറെ ജന്മവാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ നടന്ന പ്രത്യേക കൃഷി പരിപാടിയിലാണ് പ്രധാനമന്ത്രി പദ്ധതികൾക്ക് തുടക്കം കുറിച്ചത്.

Advertisment

Also Read:ഇന്ത്യ-അഫ്ഗാൻ ഉഭയകക്ഷി ബന്ധം ശക്തം: ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ് ആമിർ ഖാൻ മുത്താക്കി

തിരഞ്ഞെടുത്ത 100 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. കാർഷിക ഉത്പ്പാദനത്തെ വർധിപ്പിക്കുക, വിള വൈവിധ്യവത്ക്കരണവും സുസ്ഥിര കാർഷിക രീതികൾ മെച്ചപ്പെടുത്തുക, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ വിളവെടുപ്പിന് ശേഷമുള്ള സംഭരണം വർധിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ദീർഘകാല, ഹ്രസ്വകാല വായ്പകളുടെ ലഭ്യത സുഗമമാക്കുക എന്നിവയാണ് 24,000 കോടി രൂപയുടെ പ്രധാന മന്ത്രി ധൻ ധാന്യ കൃഷി യോജന ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Also Read:സ്വർണ വില കുതിക്കുന്നതിന്റെ കാരണങ്ങൾ എന്താണ്? വെള്ളിയും തൊട്ടാൽ പൊള്ളുന്നത് എന്തുകൊണ്ട്?

Advertisment

ധാന്യ വർഗങ്ങളുടെ ഉത്പാദനത്തെ മെച്ചപ്പെടുത്തുക. ധാന്യവർഗ കൃഷിയുടെ വിസ്തൃതി വർധിപ്പിക്കുക, സംഭരണം, സംസ്‌കരണം എന്നിവയുൾപ്പെടെ മൂല്യ ശൃംഖല ശക്തിപ്പെടുത്തുക. കാർഷിക രംഗത്തെ നഷ്ടം കുറയ്ക്കുക എന്നിവയാണ് 11,440 കോടി രൂപയുടെ അടക്കമുള്ള ധാന്യ വർഗങ്ങളിലെ ആത്മനിർഭർത ദൗത്യത്തിൻറെ ലക്ഷ്യം.

Also Read:17 ടൺ തേൻ, 3.50 കോടിയുടെ സ്വർണം; ഒരു ക്ഷേത്രം; പിഡബ്ല്യുഡി മുൻ എഞ്ചിനിയറുടെ വീട്ടിലെ റെയ്ഡിൽ കണ്ടെത്തിയത്

പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി കർഷകരുമായി സംവദിച്ചു. കർഷക ക്ഷേമം, കാർഷിക സ്വാശ്രയത്വം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ, ആധുനിക കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുക, കർഷകരെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.

Read More:പശ്ചിമബംഗാളിൽ വീണ്ടും കൂട്ട ബലാത്സംഗം; മെഡിക്കൽ വിദ്യാർഥിനിയെ ക്യാമ്പസിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു

Modi Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: