scorecardresearch

സ്വർണ വില കുതിക്കുന്നതിന്റെ കാരണങ്ങൾ എന്താണ്? വെള്ളിയും തൊട്ടാൽ പൊള്ളുന്നത് എന്തുകൊണ്ട്?

Gold and silver rally continue: ആഗോള വിപണിയിൽ ഉൾപ്പെടെ യുഎസ് ഡോളറിന്റെ ഉപയോഗം കുറയുകയും ചെയ്യുന്നത് സ്വർണത്തിൽ നിക്ഷേപിക്കുക എന്ന സേഫ് സോണിലേക്ക് ആളുകളെ എത്തിക്കുന്നു

Gold and silver rally continue: ആഗോള വിപണിയിൽ ഉൾപ്പെടെ യുഎസ് ഡോളറിന്റെ ഉപയോഗം കുറയുകയും ചെയ്യുന്നത് സ്വർണത്തിൽ നിക്ഷേപിക്കുക എന്ന സേഫ് സോണിലേക്ക് ആളുകളെ എത്തിക്കുന്നു

author-image
Hitesh Vya
New Update
Gold Price Rice

റെക്കോർഡ് തകർത്ത് സ്വർണ വില കുതിച്ചുയരുകയാണ്. നിക്ഷേപകരുടെ ഭയമാണ് സ്വർണ വില സർവകാല റെക്കോർഡിലേക്ക് എത്തിക്കുന്നത്. ബജറ്റ് സംബന്ധിച്ച പ്രശ്നങ്ങളുടെ പേരിൽ യുഎസ് ഭരണകൂടത്തിന്റെ പ്രവർത്തനം സ്തംഭിക്കുന്നത് ഉൾപ്പെടെയുള്ള ഭയം സ്വർണം വാങ്ങിക്കൂട്ടാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. വെള്ളിയുടെ വിലയും പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. വിപണി സാമ്പത്തിക അസ്ഥിരാവസ്ഥയിലേക്ക് വീഴുമോ എന്ന ഭയവും പിന്നെ വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഡിമാൻഡ് ഉയരുന്നു എന്നതുമാണ് വെള്ളി വില ഉയരാൻ കാരണം. 

Advertisment

സ്വർണ വിലയിലെ കുതിപ്പ്

ഒക്ടോബർ 9ന് 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 122,629 രൂപയാണ് വില. ഇന്ത്യൻ ജ്വല്ലേഴ്സ് അസോസിയേഷൻ(ഐബിജെഎ)യുടെ വെബ്സൈറ്റിൽ പറയുന്ന വിലയാണ് ഇത്. ഇന്ത്യയിലെ പ്രമുഖ പ്ലാറ്റ്ഫോമുകളിൽ ഒന്നാമ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ(എംസിഎക്) ഡിസംബർ മാസത്തേക്ക് ബുക്ക് ചെയ്യുന്ന 10 ഗ്രാം സ്വർണത്തിന്റെ വില 120,493 ആണ്.

Also Read:രണ്ട് സഹോദരന്മാർക്ക് ഒരു വധു; ബഹുഭർതൃത്വം അനുവദനീയമാണോ? നിയമം പറയുന്നത് ഇങ്ങനെ

"അമേരിക്കൻ ഭരണകൂടത്തിന്റെ പ്രവർത്തനം സ്തംഭിക്കുന്നതിന്റെ ആശങ്ക, ആഗോള വിപണിയിൽ ഉൾപ്പെടെ യുഎസ് ഡോളറിന്റെ ഉപയോഗം കുറയുകയും ചെയ്യുന്നത് സ്വർണത്തിൽ നിക്ഷേപിക്കുക എന്ന സേഫ് സോണിലേക്ക് ആളുകളെ എത്തിക്കുന്നു," വിപി റിസർച്ച് അനലിസ്റ്റ്ജതീൻ ത്രിവേദി ചൂണ്ടിക്കാണിക്കുന്നു. 

Advertisment

അമേരിക്കയില്‍ ധനപ്രതിസന്ധിയെ തുടര്‍ന്നുള്ള ഷട്ട്ഡൗണ്‍ പത്താം ദിവസത്തിലേക്ക് എത്തുതയാണ്. യുഎസ് കോണ്‍ഗ്രസില്‍ ധനബില്‍ പാസാക്കാത്തതാണ് അസാധാരണ സാഹചര്യം സൃഷ്ടിച്ചത്. ബജറ്റ് സംബന്ധിച്ച അഭിപ്രായ ഭിന്നതകൾ തീർപ്പാക്കാൻ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് അംഗങ്ങൾക്ക് സാധിച്ചിട്ടില്ല.

Also Read: ഉപരാഷ്ട്രപതി ഇടക്കാലത്ത് രാജിവച്ചാൽ എന്ത് സംഭവിക്കും?

"യുഎസ് ഭരണകൂടത്തിന്റെ ഷട്ട്ഡൗൺ, ഈ ഭരണ സ്തംഭനത്തിന്റെ ഫലമായി കൂടുതൽ റേറ്റ് കട്ടുകൾ ഈ മാസം ഉണ്ടായേക്കും എന്ന സാധ്യത, യുഎസ് നയങ്ങളെ സംബന്ധിച്ച് തുടരുന്ന അനിശ്ചിതാവസ്ഥ എന്നിവ സ്വർണ വില ഉയരാൻ കാരണമാകുന്നു," ക്വന്റം എഎംസി ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറായ ചിരാഗ് മെഹ്ത പറഞ്ഞു. 

ദീർഘകാലത്തേക്കുള്ള സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ടാണ് സ്വർണത്തിലുള്ള നീക്ഷേപം കൂടുന്നത്. "യുഎസ് ഷട്ട്ഡൗണിന്റെ പ്രത്യാഘാതങ്ങൾ നിങ്ങൾ മനസിലാക്കണം. എല്ലാ ആഴ്ചയും ഒരുപാട് ഇക്കണോമിക് ഡാറ്റകൾ അമേരിക്കയിൽ റിലീസ് ചെയ്യുന്നുണ്ട്. ഈ ഡാറ്റകൾ ഇക്കണോമിയുടെ കരുത്ത് അല്ലെങ്കിൽ ദുർബലത എന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. അത് ഇൻററസ്റ്റ് റേറ്റ് തീരുമാനങ്ങളെ സ്വാധീനിക്കുന്നു," കോംട്രെൻഡ്സ് റിസർച്ച് സിഇഒ ത്യാഗരാജൻ പറഞ്ഞു. യുഎസ് ഷട്ട്ഡൗണിനെ തുടർന്ന് നിക്ഷേപകർക്ക് യുഎസ് വിപണി സംബന്ധിച്ച് ഒരു വിവരവും ലഭിക്കുന്നില്ല എന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

വെള്ളി വിലയിലെ കുതിപ്പ്

ഐബിജെഎയുടെ കണക്ക് പ്രകാരം ഒക്ടോബർ 10 വെള്ളിയാഴ്ച വെള്ളി വില കിലോയ്ക്ക് 1,62,143 രൂപയാണ്. വെള്ളി വില ഉയരുന്നതിന് മറ്റ് കാരണങ്ങളുമുണ്ട് എന്ന് വിദഗ്ധർ പറയുന്നു. "വ്യാവസായിക ആവശ്യങ്ങൾക്ക് വെള്ളി ഉപയോഗിക്കുന്നു, ഇലക്ട്രിക് വാഹനങ്ങൾക്കുൾപ്പെടെ. വെള്ളിയുടെ വില ഉയരുകയാണ് എങ്കിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിലയും ഉയരും. ഇലക്ട്രിക് വാഹനങ്ങളുടെ വില ഉയരാതിരിക്കാൻ കമ്പനികൾ കൂടുതൽ വെള്ളി വാങ്ങുന്നു," ത്യാഗരാജൻ പറഞ്ഞു.

Also Read:വന്ദേ ഭാരത് ട്രെയിനുകൾക്ക് വേഗത കുറയുന്നു; ഇതാണ് കാരണമെന്ന് റെയിൽവേ മന്ത്രി

കൂടുതൽ ആളുകൾ വെള്ളി ഇടിഎഫ് വാങ്ങുന്നു. ഇടിഎഫ് പ്രൊവൈഡർമാർ കൂടുതൽ വെള്ളി വാങ്ങുന്നു. ഇതിലൂടെ വെള്ളിയുടെ ഡിമാൻഡ് ഉയരുന്നു. ഇതും വെള്ളി വില വർധനയ്ക്ക് കാരണമാകുന്നു. നിക്ഷേപകർക്കുള്ള മാർക്കറ്റ് വിദഗ്ധരുടെ നിർദേശം ഇങ്ങനെ, ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോയിലേക്ക് കൂടുതൽ സ്വർണവും വെള്ളിയും ചേർക്കുക.

Read More

ആരാണ് സൊഹ്റാൻ മംദാനി? ന്യൂയോർക്ക് ഭരിക്കാൻ മീരാ നായരുടെ മകൻ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: