scorecardresearch

Zohran Mamdani: ആരാണ് സൊഹ്റാൻ മംദാനി? ന്യൂയോർക്ക് ഭരിക്കാൻ മീരാ നായരുടെ മകൻ

Zohran Mamdani to be New York City Mayor: ഒരു വർഷം മുൻപ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന്റെ ചട്ടക്കൂടിനുള്ളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പേര്, ജനങ്ങൾക്ക് സുപരിചിതനല്ലാതിരുന്ന സൊഹ്റാനാണ് മേയർ കസേരയുടെ അടുത്ത് നിൽക്കുന്നത്

Zohran Mamdani to be New York City Mayor: ഒരു വർഷം മുൻപ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന്റെ ചട്ടക്കൂടിനുള്ളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പേര്, ജനങ്ങൾക്ക് സുപരിചിതനല്ലാതിരുന്ന സൊഹ്റാനാണ് മേയർ കസേരയുടെ അടുത്ത് നിൽക്കുന്നത്

author-image
WebDesk
New Update
Zohran Mamdani and Mira Nair

Zohran Mamdani and Mira Nair: (Source: Zohran Mamdani Instagram)

Zohran Mamdani New York City Mayor: "സാധിച്ചെടുക്കുന്നത് വരെ എല്ലാം നമുക്ക് അസാധ്യമാണെന്ന് തോന്നും," ഡെമോക്രാറ്റിക്കിന്റെ ന്യൂയോർക്ക് മേയർ  നോമിനിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നെൽസൻ മണ്ടേലയുടെ ഈ വാക്കുകളാണ് സൊഹ്റാൻ മംദാനി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. അമ്മ മീരാ നായരുടെ വഴിയെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വരാതെ  രാഷ്ട്രീയത്തിലാണ് സൊഹ്റാൻ തന്റെ വഴി കണ്ടെത്തിയത്. 33ാം വയസിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ മിന്നി തിളങ്ങുന്ന സൊഹ്റാൻ മംദാനിയെ കുറിച്ച് നിങ്ങൾക്ക് എന്തെല്ലാം അറിയാം? ഒരുപിടി സർപ്രൈസുകൾ നിറയുന്നതാണ് സൊഹ്റാന്റെ ഇതുവരെയുള്ള യാത്രകൾ.

Advertisment

"നിങ്ങൾക്ക് ഇണങ്ങുന്ന, ഉൾക്കൊള്ളാനാവുന്ന, സുരക്ഷിതമായ ഒരു നഗരം പടുത്തുയർത്താനാണ് ഞാൻ പൊരുതാൻ പോകുന്നത്," ന്യൂയോർക്കിന്റെ മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിയായി എതിരാളി ആൻഡ്ര്യു ക്യുമോയെ തോൽപ്പിച്ച് സൊഹാറാൻ മംദാനി പറഞ്ഞത് ഇങ്ങനെയായിരുന്നു. 

Also Read: ഹോർമൂസ് കടലിടുക്കിന് പൂട്ടിട്ടാൽ ഇന്ത്യയും വിയർക്കും; എന്താണ് സംഭവിക്കുക?

സൊഹ്റാൻ ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ടാൽ അത് ഒരു ചരിത്ര മുന്നേറ്റം കൂടിയാവും. ന്യൂയോർക്ക് നഗരത്തിന്റെ മേയറായി ആദ്യമായി ഒരു ഇന്ത്യൻ-അമേരിക്കൻ എത്തുന്നു. ആദ്യമായി മുസ്ലിം വിഭാഗത്തിൽ നിന്നൊരാൾ ന്യൂയോർക്ക് നഗരത്തിന്റെ മേയറാവുന്നു. ഒരു വർഷം മുൻപ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന്റെ  ചട്ടക്കൂടിനുള്ളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പേര്, ജനങ്ങൾക്ക് സുപരിചിതനല്ലാതിരുന്ന സൊഹ്റാനാണ് ഇപ്പോൾ ന്യൂയോർക്ക് മേയർ കസേരയുടെ അടുത്ത് നിൽക്കുന്നത്.  

ഇന്ത്യൻ വേരുകൾ എങ്ങനെ?

1991 ഒക്ടോബർ 18ന് ഉഗാണ്ടയിലെ കംപാലയിലാണ് പ്രൊഫസർ മഹ്മുദ് മംദാനിയുടേയും പ്രശസ്ത ഇന്ത്യ-അമേരിക്കൻ ഫിലിംമേക്കറായ മിരാ നായരുടേയും മകനായി സൊഹ്റാന്റെ ജനനം. എങ്ങനെയാണ് അപ്പോൾ സൊഹ്റാന് ഇന്ത്യയുമായി വേരുകൾ വരുന്നത് എന്നല്ലേ? ഇന്ത്യൻ വംശജരാണ് സൊഹ്റാന്റെ മാതാപിതാക്കൾ. ഇന്ത്യൻ വംശജനായ സൊഹ്റാന്റെ പിതാവ് ഏറെ പ്രശസ്തനായ ഉഗാണ്ടൻ പണ്ഡിതനും എഴുത്തുകാരൻ, പൊളിറ്റിക്കൽ കമന്റേറ്ററുമാണ്. 

Also Read: Iran-Israel War News: യു.എസ് ആക്രമണത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല: പെന്റഗൺ റിപ്പോർട്ട്

കേപ്ടൗണിൽ നിന്ന് സൊഹ്റാന് ഏഴ് വയസ് പ്രായമുള്ളപ്പോഴാണ് ന്യൂയോർക്കിലേക്ക് ഇവരുടെ കുടുംബം ചേക്കേറുന്നത്. അമേരിക്കയിലാണ് സൊഹ്റാൻ കോളജ് വിദ്യാഭ്യാസം ഉൾപ്പെടെ പൂർത്തിയാക്കിയത്. ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ജയം മുൻപിൽ കണ്ട് നിൽക്കുന്ന സൊഹ്റാന് യുവാക്കളെ ആകർഷിക്കാൻ ഏറെ കഴിഞ്ഞു. കാരണം തകർപ്പനൊരു റാപ്പർ കൂടിയാണ് സൊഹ്റാൻ.

ഹാരി പോട്ടറോ അതോ ദ് നെയിംസേക്കോ?

'സലാം ബോംബെ,' 'മൺസൂൺ വെഡ്ഡിങ്,' 'ദ് നെയിംസേക്ക്' ഉൾപ്പെടെയുള്ള സിനിമകളിലൂടെയാണ് മീരാ നായർ ശ്രദ്ധേയയാവുന്നത്. സൊഹ്റാൻ അമ്മയുടെ വഴിയെ സിനിമാ ലോകത്തിലേക്ക് എത്തിയില്ലെങ്കിലും 'നെയിംസേക്ക്' എന്ന സിനിമയിലേക്ക് അമ്മയെ എത്തിച്ചത് സൊഹ്റാൻ ആണ്. 

Also Read: Axiom-4 Mission: ചരിത്രം കുറിച്ച് ശുഭാംശു ശുക്ല; ആക്‌സിയം -4 കുതിച്ചുയർന്നു

ഝുംപാ ലാഹിരിയുടെ പുസ്തകമായ 'ദ് നെയിംസേക്ക്' സിനിമയാക്കാൻ തയ്യാറെടുക്കുകയായിരുന്നു മീര. ഈ സമയമാണ് ലോക പ്രശസ്തമായ ഹാരി പോട്ടർ ഫ്രാഞ്ചൈസിലെ നാലാം പാർട്ട് ഒരുക്കാൻ മീരയ്ക്ക് അവസരം ലഭിക്കുന്നത്. ഇതോടെ മീര ആശയക്കുഴപ്പത്തിലായി. ഇതോടെ മീര തന്റെ ആശയക്കുഴപ്പം പരിഹരിക്കാൻ ഉത്തരം തേടി മകന്റെ അടുത്തെത്തി. 

അമ്മയ്ക്ക് ഇവിടെ മകൻ നൽകിയ മറുപടിയിൽ നിന്ന് തന്നെ നമുക്ക് വായിച്ചെടുക്കാം സൊഹ്റാനെ. "മമ്മാ, ഏതൊരു നല്ല സംവിധായകനും ഹാരി പോട്ടർ ഒരുക്കാം. എന്നാൽ അമ്മയ്ക്ക് മാത്രമാണ് 'ദ് നെയിംസേക്കിന്' ജീവൻ നൽകാനാവുന്നത്," സൊഹ്റാന്റെ ഈ വാക്കുകളാണ് 2006ലെ 'ദ് നെയിംസേക്ക് എന്ന സിനിമയ്ക്ക് വഴി തുറന്നത്. 

ഇർഫാൻ ഖാനും തബുവും ജീവൻകൊടുത്ത 'നെയിംസേക്ക്' ആണ് മീര നായരുടെ സിനിമകളിൽ ഏറ്റവും കൂടുതൽ നിരൂപക പ്രശംസ സ്വന്തമാക്കിയത്. മാത്രമല്ല ഇർഫാൻ ഖാന്റേയും തബുവിനറേയും മകനായി അഭിനയിച്ച കുട്ടിയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതും സൊഹ്റാനാണ്. 

റാപ്പർ സൊഹ്റാൻ

'ഹിപ്പ്-ഹോപ്പ് നെർഡ്' ആണ് സൊഹ്റാൻ. 2016ൽ ഉഗാണ്ടൻ റാപ്പ് എച്ച്എബിയുമായി ചേർന്ന് 'നോട്ട് ഗോയിങ് ബാക്ക് ടു വില്ലേജ്'എന്ന പാട്ടുമായി സൊഹ്റാൻ എത്തി. 2019ൽ മറ്റൊരു റാപ്പ് സിംഗിളായ നാനിയുമായും സൊഹ്റാൻ വന്നു.

മുതിർന്ന അഭിനേതാവ് മാധുർ ജഫ്രിയും സൊഹ്റാനും 'നാനി'യിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. പാചക വിദഗ്ധ കൂടിയായ മാധുർ ജഫ്രിയെ ന്യൂയോർക്ക് നഗരത്തിൽ ബോക്സിങ് ഗ്ലൗസുമെല്ലാം അണിയിച്ച് ഇറക്കിയാണ് സൊഹ്റാൻ കൗതുകം സൃഷ്ടിച്ചത്.

Read More: 'ചൂതാട്ടക്കാരനായ ട്രംപ്, ഞങ്ങൾ ഇത് അവസാനിപ്പിക്കും'; പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് ഇറാൻ

Newyork

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: